സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മാർച്ച് മൂന്നിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ …
സ്വന്തം ലേഖകൻ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. സിദ്ധാര്‍ഥന് അതിക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 18 പേര്‍ ചേര്‍ന്ന് പലയിടങ്ങളില്‍വെച്ച് സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 16-ന് രാത്രിയാണ് മര്‍ദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളില്‍ കൊണ്ടുപോയാണ് മര്‍ദിച്ചത്. തുടര്‍ന്ന് …
സ്വന്തം ലേഖകൻ: സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം റമസാനിൽ വിവിധ ബാങ്ക് ശാഖകളിൽ സേവനങ്ങൾ ലഭ്യമാവുന്ന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ ഈസ അറിയിച്ചു. ബാങ്കുകളുടെ ആസ്ഥാന കേന്ദ്രങ്ങളും, ശാഖകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കൂട്ടപിരിച്ചുവിടൽ നടപടികൾ തുടരുകയാണ് ടെക് കമ്പനികൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതിലാണ് അമേരിക്കയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. വർധിച്ചുവരുന്ന കൂട്ടപിരിച്ചുവിടൽ നടപടികൾ മൂലം അമേരിക്കയിലെ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് തെളിയിക്കുന്നതാണ് …
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. കുടിക്കാനും കുളിക്കാനും പാചകത്തിനും വെള്ളമില്ലാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. നഗരത്തിലെ ഏതാണ്ട് മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് മുതിർന്നിരിക്കുകയാണ് കർണാടക സർക്കാർ. കാർ കഴുകുന്നതിനും പൂന്തോട്ടങ്ങൾ പരിപാലിക്കുന്നതിനും ഉൾപ്പടെ കുടിവെള്ളം ദുരുപയോഗം …
സ്വന്തം ലേഖകൻ: ഈ വര്‍ഷം അവസാനത്തോടെ ലോകത്തിന്റെ പകുതിയിലധികം പേരും അഞ്ചാം പനിയുടെ ഉയര്‍ന്ന അപകടസാധ്യതയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. രോഗപ്രതിരോധ നടപടികളില്‍ വലിയൊരു ഇടവേള ഉണ്ടായെന്നും വാക്‌സിന്‍ നല്‍കുക വഴി ഈ ഗ്യാപ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ചാംപനി ഈ ഗ്യാപിലേക്ക് കുതിച്ചു കയറുമെന്നും ലോകാരോഗ്യ സംഘടനയുടെ മീസെല്‍സ് ആന്‍ഡ് റുബെല്ല സീനിയര്‍ ടെക്‌നിക്കല്‍ അഡ്വൈസര്‍ …
സ്വന്തം ലേഖകൻ: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത …
സ്വന്തം ലേഖകൻ: വ്യോമയാന രംഗത്ത് കൂടുതൽ സ്വദേശിവത്കരണ നടപടികൾ തുടങ്ങി. പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആണ് തുടങ്ങിയിരിക്കുന്നത്. ഈ നിയമം ബാധകമാകുന്നത് അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരിക്കും. എയർഹോസ്റ്റസ് 70 ശതമാനവും ഫിക്സ്ഡ് വിങ് പൈലറ്റ് ജോലി 60 ശതമാനവും സൗദി പൗരൻമാർ ആയിരിക്കണം. മാർച്ച് നാല് മുതൽ …
സ്വന്തം ലേഖകൻ: എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്തശേഷം രാജ്യം വിടാതിരിക്കുകയും വിസ കാലയളവിൽ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയുണ്ടാകുമെന്ന് പാസ്പോർട്ട് (ജവാസത്) വകുപ്പ്. ഉയർന്ന വിസ ഫീസ് ഈടാക്കിയതിന്റെ കാരണത്തെക്കുറിച്ച് ഉപഭോക്തൃ സേവനത്തിനുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരാൾ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. എക്സിറ്റ്, റീ എൻട്രി വിസയുടെ സാധുതയുള്ള …
സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിലിനായി കാത്തിരിക്കുന്നത് 10,000 സ്വദേശി പൗരന്മാർ. ഇതില്‍ 4,307 പേര്‍ യൂനിവേഴ്സിറ്റി ബിരുദധാരികളും 95 പേര്‍ ബിരുദാനന്തര ബിരുധദാരികളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്. 5,291 സ്ത്രീകളും 4,980 പുരുഷന്മാരുമാണ് സിവിൽ സർവിസ് കമീഷനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. രാജ്യത്ത് പ്രതിവർഷം ആയിരക്കണക്കിന് സ്വദേശി യുവാക്കളാണ് …