സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തത്. 12.56-നാണ് കഫേയില്‍ സ്‌ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആള്‍, കഫേയില്‍നിന്ന് റവ ഇഡ്‌ലി …
സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് …
സ്വന്തം ലേഖകൻ: ഖത്തറില്‍ നയതന്ത്ര ഇടപെടലിലൂടെ ശിക്ഷാ ഇളവ് ലഭിച്ച മുന്‍ ഇന്ത്യന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ എട്ടാമത്തെ ഇന്ത്യക്കാരന്‍ തിരിച്ചെത്തുമെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടര ആഴ്ച മുമ്പ് ഏഴ് മുന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ഒരാള്‍ക്ക് …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മാര്‍ച്ച് 15വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുക. ആദ്യമായി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകളിലേക്ക് പുതിയതായി ചേരുന്നവര്‍, സ്വകാര്യ സ്‌കൂളികളില്‍ നിന്ന് …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നല്‍കുന്നത്. സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാൻ്റീനുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും …
സ്വന്തം ലേഖകൻ: നഗരത്തിലെ രാമേശ്വരം കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സ്ഥിരീകരിച്ചു. അതേ സമയം ഹോട്ടലിനുള്ളിൽ നടന്ന പൊട്ടിത്തെറിയിൽ ചില അഭ്യൂഹങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നത് നിരസിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരാൾ …
സ്വന്തം ലേഖകൻ: സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ മലേഷ്യയിൽ അനധികൃതമായി താമസിച്ചു വരുന്ന വിദേശികൾക്ക് അതാത് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെ മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. മലേഷ്യയിൽ വീസാ തട്ടിപ്പുമൂലം കുടുങ്ങി കിടക്കുന്ന നൂറുകണക്കിന് മലയാളികൾക്ക് പൊതുമാപ്പ് ആശ്വാസകരമാവും. നിയമം ലംഘിച്ച് മലേഷ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഈ വർഷം മാർച്ച് ഒന്നാം തീയതി …
സ്വന്തം ലേഖകൻ: വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗോൾഡൻ, ഗ്രീൻ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങൾക്കും ഇളവ് …
സ്വന്തം ലേഖകൻ: സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച ഹ്യുമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും …
സ്വന്തം ലേഖകൻ: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പോകാൻ വേണ്ടി പുറപ്പെടാൻ തയ്യാറായി നിന്ന യാത്രക്കാർക്ക് ദുരിതം. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിൽ ആണ് യാത്രക്കാർക്ക് ഈ ദുരിതം സംഭവിച്ചത്. വിമാനം പുറപ്പെടുന്നതിന് വേണ്ടി യാത്രക്കാർക്ക് ബോഡിങ് …