സ്വന്തം ലേഖകൻ: കുവൈത്തിലെ തുറമുഖങ്ങളിലെ യാത്രക്കാർക്കും നാവികർക്കും തൊഴിലാളികൾക്കും ഏത് സമയത്തും മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അഞ്ച് മറൈൻ ഹെൽത്ത് സെന്‍ററുകൾ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സോർ പോർട്ട് ഹെൽത്ത് സെന്‍റർ, ദോഹ പോർട്ട് ഹെൽത്ത് സെന്‍റർ, ഷുവൈഖ് പോർട്ട് ഹെൽത്ത് സെന്‍റർ, അഹമ്മദി പോർട്ട് ഹെൽത്ത് സെന്‍റർ, ഷുഐബ പോർട്ട് ഹെൽത്ത് സെന്‍റർ …
സ്വന്തം ലേഖകൻ: വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രകാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഫെബ്രുവരി 16-നായിരുന്നു മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോയ 80 വയസ്സുകാരന്‍ വീണുമരിച്ചത്. സംഭവത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ …
സ്വന്തം ലേഖകൻ: പ്രഖ്യാപിച്ചിരുന്നതിൽ നിന്ന് ഒരു ദിവസം വൈകിയാണെങ്കിലും ഷാർജ –ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു. ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസിൽ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് …
സ്വന്തം ലേഖകൻ: ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ സംസ്കാരം മാർച്ച് ഒന്നിന് മോസ്കോയിലെ മേരിനോ ജില്ലയിൽ നടത്തുമെന്ന് നവാല്‍നിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു. നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിനുശേഷമാണ് നവാല്‍നിയുടെ മൃതദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും അനുയായികളും മാതാവിന് വിട്ടുനല്‍കുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കേസില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം …
സ്വന്തം ലേഖകൻ: കാൻസറിന്റെ തിരിച്ചുവരവ് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട് രാജ്യത്തെ പ്രമുഖ കാൻസർ ഗവേഷക ചികിത്സാ കേന്ദ്രമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. നിലവിലെ സാഹചര്യത്തിൽ കാൻസർ ചികിത്സയ്ക്കായി ലക്ഷങ്ങളും കോടികളും ചെലവു വരുമ്പോള്‍ വെറും 100 രൂപയ്ക്ക് ഈ ഗുളിക ലഭ്യമാക്കാനാവുമെന്ന് ടാറ്റാ മെമോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ. രാജേന്ദ്ര ബദ് വേ …
സ്വന്തം ലേഖകൻ: തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്ത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്റെ ഭർത്താവെന്ന് ലെന വെളിപ്പെടുത്തി. ഈ വർഷം ജനുവരി 17-നാണ് താനും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായതെന്ന് ലെന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ …
സ്വന്തം ലേഖകൻ: ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉള്ളി വിപണിയിലെത്തിയതോടെ ഉള്ളി വില ഇനിയും ഉയരാൻ സാധ്യതയില്ലെന്ന് വ്യാപാരികൾ. ഇന്ത്യൻ ഉള്ളിയുടെ വരവ് നിലച്ചതോടെ പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ടായിരുന്നു. വില കൂടിയെങ്കിലും ഇന്ത്യൻ ഉള്ളിയോട് ഏകദേശം കിടപിടിക്കുന്നതാണിത്. എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ വില വർധിക്കാൻ തുടങ്ങിയിരുന്നു. …
സ്വന്തം ലേഖകൻ: സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായുള്ള സ്കൂൾ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ, ഖത്തറിലും പുറത്തുമുള്ള സ്കൂൾ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ആക്ടിവിറ്റി ഗൈഡ്. മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്കൂൾ വകുപ്പാണ് …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി പ്രഖ്യാപിക്കുമ്പോള്‍ മലയാളിക്ക് അഭിമാനനിമിഷമായിരുന്നു. ഒന്നാമതായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പേരുയര്‍ന്നപ്പോള്‍ അഭിമാനം ഇരട്ടിയായി. പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് …