സ്വന്തം ലേഖകൻ: ഗുജറാത്തിലെ ദ്വാരകയിലെ കച്ഛ് ഉൾക്കടലിൽ നിർമിച്ച പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ഇന്ത്യയിലെ ഏറ്റവുംനീളമുള്ള കേബിൾ പാലമാണിത്. ‘സുദർശൻ സേതു’വെന്നാണ് പാലത്തിന് പേരിട്ടിരിക്കുന്നത്. ദ്വാരകയിലെ ഓഖയിൽനിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്. അനുബന്ധ റോഡുകൾക്ക് 2.45 മീറ്റർവീതം ദൈർഘ്യം വരും. 150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ് കേബിളുകൾ …
സ്വന്തം ലേഖകൻ: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ. കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കിയതിനെതിരേയാണ് ഇന്ത്യയുടെ ഇടപെടല്‍. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അമേരിക്കയിലെ സിയാറ്റയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജാന്‍വി കണ്ടുല(23)യുടെ മരണത്തിലാണ് …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്. യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്. കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്നും 70 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെ കുടുങ്ങി യാത്രക്കാര്‍. എയര്‍ മൗറീഷ്യസിന്റെ എം.കെ. 749 വിമാനമാണ് വൈകിയത്. അഞ്ച് മണിക്കൂറോളം വിമാനത്തിനകത്ത് കുടുങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ഇതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. 78-കാരനായ ഒരു യാത്രക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. 03:45-ന് തന്നെ യാത്രക്കാരെ …
സ്വന്തം ലേഖകൻ: നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം …
സ്വന്തം ലേഖകൻ: ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ …
സ്വന്തം ലേഖകൻ: റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതായും കേന്ദ്രം വെളിപ്പെടുത്തി. ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യൻ സൈന്യത്തിൽ എടുത്തതായി കഴിഞ്ഞ ദിവസം മാധ്യമവാർത്തകളുണ്ടായിരുന്നു. പലരും …
സ്വന്തം ലേഖകൻ: ബൈജൂസ് ആപ്പില്‍ നിന്ന് ഉടമ ബൈജു രവീന്ദ്രനെ പുറത്താക്കാനുറച്ച് ഓഹരി ഉടമകള്‍. ഇതിനു മുന്നോടിയായി ഓഹരി ഉടമകള്‍ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നും പുതിയ ഓഹരികള്‍ നല്‍കി പണം കണ്ടെത്താനുള്ള ബൈജുവിന്റെ ശ്രമങ്ങള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി …
സ്വന്തം ലേഖകൻ: അമേരിക്കയിൽ 18-കാരനായ ഇന്ത്യൻ വിദ്യാർഥി അകുൽ ധവാനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. നിശാക്ലബ്ബ് സന്ദർശിക്കാനെത്തിയ വിദ്യാർഥിയെ അകത്ത് പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് പുറത്തെ തണുത്ത കാലാവസ്ഥ മൂലം തണുത്ത് മരവിച്ചാണ് വിദ്യാർഥി മരിച്ചതെന്നാണ് കണ്ടെത്തൽ. ധവാൻ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിദ്യാർഥിയായിരുന്ന അകുൽ യുണിവേഴ്സിറ്റിക്കടുത്തുള്ള കെട്ടിടത്തിനു പിന്നിൽ തണുത്ത് …