സ്വന്തം ലേഖകൻ: നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം …
സ്വന്തം ലേഖകൻ: ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ …
സ്വന്തം ലേഖകൻ: റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതായും കേന്ദ്രം വെളിപ്പെടുത്തി. ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യൻ സൈന്യത്തിൽ എടുത്തതായി കഴിഞ്ഞ ദിവസം മാധ്യമവാർത്തകളുണ്ടായിരുന്നു. പലരും …
സ്വന്തം ലേഖകൻ: ബൈജൂസ് ആപ്പില്‍ നിന്ന് ഉടമ ബൈജു രവീന്ദ്രനെ പുറത്താക്കാനുറച്ച് ഓഹരി ഉടമകള്‍. ഇതിനു മുന്നോടിയായി ഓഹരി ഉടമകള്‍ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നും പുതിയ ഓഹരികള്‍ നല്‍കി പണം കണ്ടെത്താനുള്ള ബൈജുവിന്റെ ശ്രമങ്ങള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി …
സ്വന്തം ലേഖകൻ: അമേരിക്കയിൽ 18-കാരനായ ഇന്ത്യൻ വിദ്യാർഥി അകുൽ ധവാനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. നിശാക്ലബ്ബ് സന്ദർശിക്കാനെത്തിയ വിദ്യാർഥിയെ അകത്ത് പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് പുറത്തെ തണുത്ത കാലാവസ്ഥ മൂലം തണുത്ത് മരവിച്ചാണ് വിദ്യാർഥി മരിച്ചതെന്നാണ് കണ്ടെത്തൽ. ധവാൻ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിദ്യാർഥിയായിരുന്ന അകുൽ യുണിവേഴ്സിറ്റിക്കടുത്തുള്ള കെട്ടിടത്തിനു പിന്നിൽ തണുത്ത് …
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ വലിയ വെല്ലുവിളി ഉയർത്തി ചൈനീസ് ഹാക്കർമാർ. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന വന്‍ സൈബറാക്രമണം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ഏജന്‍സികളുടെ കൈവശമുള്ള 95.2 ജിബി വരുന്ന ഇമിഗ്രേഷന്‍ ഡാറ്റ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ചോര്‍ത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകൻ: ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യനിര്‍മിത പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ-സി ലാന്ററാണ് ചന്ദ്രനിലിറങ്ങിയത്. 50 വര്‍ഷക്കാലത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ നിര്‍മിത പേടകം കൂടിയാണിത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.53 നാണ് പേടകം ചന്ദ്രനില്‍ ഇറങ്ങിയത്. അവസാനഘട്ടത്തില്‍ പേടകത്തിലെ ലേസര്‍ ഉപകരണങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ജീവനക്കാരുടെയും പൗരന്മാരുടെയും പ്രവാസികളുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാന്‍ നേരത്തേ സിവിൽ സർവീസ് കമീഷൻ നിർദേശം നല്‍കിയിരുന്നു. 2000 ജനുവരി ഒന്നു മുതൽ സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് ഉടൻ …
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ പൗരന്മാർക്കും, പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം നൽകുന്നതിന് മൂന്ന് മാസത്തെ സമയപരിധി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാർച്ച് മുതൽ മൂന്നുമാസമാണ് സമയപരിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ ബയോമെട്രിക് വിരലടയാളം നൽകുന്നത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ആ വിഭാഗത്തിൽ വരുന്നവരുടെ രാജ്യത്തിനുള്ളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. …
സ്വന്തം ലേഖകൻ: ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. വിഘ്‌നേഷ് പട്ടാഭിരാമന്‍ എന്ന 36-കാരനാണ് ഫെബ്രുവരി 14-ന് നടന്ന അപകടത്തില്‍ മരിച്ചത്. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ റെഡിങിലുള്ള വേല്‍ ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ …