സ്വന്തം ലേഖകൻ: തൊഴിൽതട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കൾ യുദ്ധമേഖലയായ യുക്രൈയിൻ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. തെലങ്കാനയിൽനിന്നുള്ള 22-കാരനായ യുവാവും കർണാടകയിലെ കലബുർഗി സ്വദേശികളായ മൂന്നുപേരുമാണ് സൈന്യത്തിന്‍റെ ഭാഗമാകാൻ നിർബന്ധിക്കപ്പെട്ട് യുദ്ധമുഖത്ത് അകപ്പെട്ടിരിക്കുന്നത്. വ്യാജ സൈനിക റാക്കറ്റിന്റെ പിടിയിൽനിന്ന് തങ്ങളെ എത്രയുംവേഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നാരായൺപേട്ട് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ എന്നയാൾ കുടുംബത്തിന് വീഡിയോ …
സ്വന്തം ലേഖകൻ: മിച്ചം വന്ന സാന്ഡ്വിച്ച് കഴിച്ചതിന് ശുചീകരണ തൊഴിലാളിയെ പുറത്താക്കി നിയമ സ്ഥാപനം. ഗബ്രിയേല റോഡ്രിഗസ് എന്ന സ്ത്രീയ്ക്കെതിരെയാണ് ലണ്ടനിലെ ഡെവൺഷെയേഴ്സ് സോളിസിറ്റേഴ്സ് എന്ന നിയമ സ്ഥാപനത്തിന്‍റെ നടപടി. 2023 ഡിസംബറിലാണ് സംഭവം. അഭിഭാഷകരുടെ യോഗത്തിന് ശേഷം ബാക്കിവന്ന 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള സാൻഡ്‌വിച്ച് ഗബ്രിയേല റോഡ്രിഗസ് കഴിച്ചതാണ് നടപടിക്ക് …
സ്വന്തം ലേഖകൻ: ഗൾഫിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി യുഎഇ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഇപ്രാവശ്യത്തെ നീറ്റ്–യുജി (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി …
സ്വന്തം ലേഖകൻ: 18 വർഷമായി ദുബായ് ജയിലിൽ കഴിഞ്ഞ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ ഒടുവിൽ വീട്ടിലേക്ക് മടങ്ങി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശിയാകളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലം നമ്പള്ളി,ദുണ്ടുഗുല ലക്ഷ്മണ്‍, ശിവരാത്രി ഹന്‍മന്തു എന്നിവരാണ് ജയില്‍ മോചിതരായത്. ബിആർഎസ് നേതാവ് കെ ടി രാമറാവു വഴിയൊരുക്കിയ ഇവരുടെ വിജയകരമായ ഒത്തുചേരലിൻ്റെ വീഡിയോ ഇപ്പോൾ …
സ്വന്തം ലേഖകൻ: യുകെയ്ക്കും ജപ്പാനും പുറകേ ജർമനിയിലും കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് അവിടത്തെ കേന്ദ്ര ബാങ്കിന്റെ പ്രതിമാസ റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും, നിക്ഷേപം കുറയുന്നതും, വായ്പ ചെലവ് ഉയരുന്നതും സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ മുരടിപ്പിക്കുകയാണ്. രണ്ട് പാദത്തിൽ തുടർച്ചയായി സാമ്പത്തിക വളർച്ചയിൽ മുരടിപ്പ് കണ്ടാൽ അത് മാന്ദ്യമാകും എന്ന അളവ്കോൽ വച്ച് പരിശോധിക്കുകയാണെങ്കിൽ ജർമനിയിൽ ഇത് …
സ്വന്തം ലേഖകൻ: ന്യൂറാലിങ്ക് കമ്പനി അടുത്തിടെ മനുഷ്യമസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയകരമായതായി ഇലോൺ മസ്‌ക്. മസ്തിഷ്‌കത്തിൽ ചിപ് ഘടിപ്പിച്ച വ്യക്തിക്ക് മനസുകൊണ്ട് കമ്പ്യൂട്ടർ കഴ്‌സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കി. ‘ടെലിപ്പതി’ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടെലിപ്പതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചത്. …
സ്വന്തം ലേഖകൻ: 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ …
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. കുവൈത്ത് അധികൃതര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം വിദേശികളാണെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ലെ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെബ്രുവരി ഒന്‍പതിന് പുറത്തുവിട്ട അവസാനകണക്ക് അത് വ്യക്തമാക്കുന്നു. കമ്മിഷന്റെ കണക്കുപ്രകാരം ഇത്തവണ 96.88 കോടി (96,88,21,926) വോട്ടര്‍മാരുണ്ട്. …
സ്വന്തം ലേഖകൻ: തിരുവനന്തപുരം ചാക്കയിൽ നാടോടികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരി മകളെ കാണാതായ സംഭവത്തിൽ അവ്യക്തതകൾക്ക് ഉത്തരമായില്ല. 19 മണിക്കൂറുകളുടെ ആശങ്കകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരം 7.30ഓടുകൂടിയാണ് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഓടയിൽ നിന്ന് കുട്ടിയെ പൊലീസിന് കണ്ടെത്താനായത്. ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലെങ്കിലും കുട്ടി എങ്ങനെ അവിടെ ഏത്തി എന്നോ ആരെങ്കിലും ഉപേക്ഷിച്ചതാകാമോ എന്നതിനെക്കുറിച്ചൊന്നും …