സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ലഘൂകരിക്കുന്നു. ഓണ്‍ലൈനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പരിഷ്‌കരിക്കുന്നത്. കാലാവധി തീരാത്ത പാസ്‌പോര്‍ട്ടുള്ളവര്‍ക്കേ അപേക്ഷിക്കാനാകൂ. ഇന്ത്യന്‍ പൗരത്വം തെളിക്കുന്ന രേഖയും നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ട്ടും ഓണ്‍ലൈനായി അപ്ലോഡ് ചെയ്താല്‍മതി. ഫീസും ഓണ്‍ലൈനായി അയക്കാം. സാരഥി വെബ്സൈറ്റ് വഴി, ലൈസന്‍സ് നല്‍കിയിട്ടുള്ള രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള …
സ്വന്തം ലേഖകൻ: ഈ വര്‍ഷം റമദാന്‍ ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്നും ഗോളശാസ്ത്ര പ്രവചനങ്ങള്‍. ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാനുഷ്ഠാന സമയ ദൈര്‍ഘ്യം 13 മണിക്കൂറും ഏതാനും മിനിറ്റുകളുമായിരിക്കും. റദമാന്‍ മാസത്തില്‍ ഇത്തവണ 30 ദിവസമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 10 ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍. സൗദി അറേബ്യ, …
സ്വന്തം ലേഖകൻ: ജൂണിൽ തെരഞ്ഞെടുക്കപ്പെട്ട സഭയും അസാധുവായതോടെ രാജ്യത്ത് കഴിഞ്ഞ 18 മാസത്തിനിടെ ദേശീയ അസംബ്ലി പിരിച്ചുവിടപ്പെട്ടത് മൂന്നാം തവണ. 2006 മുതൽ ഒമ്പതാം തവണയാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്നത്. നാലു വർഷ കാലാവധിയുള്ള സഭ അടുത്തിടെ ഒരിക്കൽ പോലും അത് പൂർത്തിയാക്കിയിട്ടില്ല. എം.പിമാരും സർക്കാറും തമ്മിലെ രാഷ്ട്രീയ തർക്കങ്ങളാണ് പലപ്പോഴും ദേശീയ അസംബ്ലിയുടെ പിരിച്ചുവിടലിന് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ പ്രവാസികൾ വലയുന്നു. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികൾ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുർക്കിയിൽ നിന്നുള്ള ഉള്ളിയാണ്. ഇതിനോട് പക്ഷേ മലയാളികൾക്ക് മമത പോര. രുചിവ്യത്യാസവും ഉയർന്നവിലയുമാണ് ഈ അതൃപ്തിക്ക് കാരണം. നിലവിൽ സവാളയ്ക്ക് 6 – 12 ദിർഹമാണ് വില, അതായത് …
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ മരണവാര്‍ത്തയില്‍ തനിക്കൊട്ടും ആശ്ചര്യം തോന്നുന്നില്ലെന്നും മറിച്ച് അതിയായ രോഷമുള്ളതായും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പുതിന്‍ ഭരണകൂടം തുടര്‍ന്നുവരുന്ന അഴിമതിയും അതിക്രമവും ഉള്‍പ്പെടെയുള്ള എല്ലാവിധ അന്യായപ്രവൃത്തികളേയും അലക്‌സി നവല്‍നി ധീരമായി എതിര്‍ത്തിരുന്നതായും അലക്‌സിയുടെ മരണത്തിന് വ്‌ളാദിമിര്‍ പുതിനാണ് ഉത്തരവാദിയെന്നും ബൈഡന്‍ പറഞ്ഞു. പുതിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു …
സ്വന്തം ലേഖകൻ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും …
സ്വന്തം ലേഖകൻ: ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം നൽകി. എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും എജുക്കേഷൻ കൺസൽട്ടന്റുമായ ജയ്പാൽദത്തെ മുഖേനയാണ് ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ അംബാസഡർക്ക് നിവേദനം സമർപ്പിച്ചത്. ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് വിദ്യാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും …
സ്വന്തം ലേഖകൻ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാരോടുള്ള ഉദാര സമീപനത്തിന് ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അമീറിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. സാമ്പത്തിക, നിക്ഷേപ, ഊർജ, ബഹിരാകാശ, നഗര വികസന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത് എയർഇന്ത്യ എക്സ്പ്രസ് സർവീസ് താളം തെറ്റി. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം വൈകിയതാണ് മൊത്തം സർവീസുകളെ ബാധിച്ചത്. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് 1.24നാണ് പുറപ്പെട്ടത്. വിമാനം വൈകുമെന്നത് കഴിഞ്ഞ ദിവസം യാത്രക്കാരെ അറിയിച്ചിരുന്നു. 9.30നുള്ള വിമാനം 11.40ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ചാണ് മിക്ക യാത്രക്കാരും …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് ജീവനൊടുക്കുകയായിരുന്നുവെന്ന് യുഎസ് പോലീസിന്റെ സ്ഥിരീകരണം. കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി ഭാര്യയേയും നാലു വയസ്സുള്ള ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തുകയായിരുന്നു, തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) …