സ്വന്തം ലേഖകൻ: മയക്കുവെടിവെച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴയുണ്ടായിരുന്നു. അത് പഴുത്തു. ലിംഗത്തില്‍ മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് …
സ്വന്തം ലേഖകൻ: മസ്കത്ത് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം യാത്രക്കാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇ-ഗേറ്റുകളുടെ തകരാര്‍ മൂലം ആണ് യാത്രക്കാർക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. നാട്ടില്‍ നിന്ന് മടങ്ങിയെത്തുന്നവരും സന്ദര്‍ശകരും വിനോദ സഞ്ചാരികളുമടക്കമുള്ള യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ഇമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് …
സ്വന്തം ലേഖകൻ: തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ മാത്രമാണ് പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രമോഷനൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകി. ഒമാൻ എയറുമായി ബന്ധമുണ്ടെന്ന് …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഹിയോയിലെ ലിന്‍ഡര്‍ സ്കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയാണ് ശ്രേയസ്. യുഎസില്‍ ഈ വര്‍ഷംതന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന …
സ്വന്തം ലേഖകൻ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട …
സ്വന്തം ലേഖകൻ: നടന് വിജയ് നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. അതിനിടെ ഒമാൻ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകളുടെ …
സ്വന്തം ലേഖകൻ: കര അതിർത്തി വഴി ഖത്തറിലെത്തുന്നവർക്ക് നടപടികൾ എളുപ്പമാക്കി അബൂസംറയിലെ എമിഗ്രേഷൻ വിഭാഗം. ഖത്തർ-സൗദി അതിർത്തിയായ അബൂസംറയിൽ അതിർത്തി കടക്കുന്നതിനായി സ്ഥിരം സമിതി സ്വീകരിച്ച നടപടികൾ എൻട്രി, എക്സിറ്റ് കൂടുതൽ ലളിതമാക്കി. അതിർത്തി കടന്ന് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്ന് സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റൻ ഷാഫി ഖലീവി അൽ ഷമ്മാരി …
സ്വന്തം ലേഖകൻ: സാങ്കേതിക വിദഗ്ധരായ യുവാക്കൾക്കായി അമ്പത് വർഷ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പയ്ക്ക് സംവിധാനമൊരുക്കുമെന്ന് നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. ഇതുവഴി ദീർഘ-കാല-വായ്പകളോ, ചെറിയ പലിശനിരക്കിലോ പലിശയില്ലാതെയോ ദീർഘ കാലത്തേക്ക് പുനര്‍വായ്പകളോ ലഭ്യമാക്കുമെന്ന് അവർ അറിയിച്ചു. ‘സൺറൈസ്’ രംഗങ്ങളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ …
സ്വന്തം ലേഖകൻ: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ‘ഗെയിം ചേഞ്ചര്‍’ ആകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇടക്കാല ബജറ്റില്‍ റെയില്‍വേ മേഖലയ്ക്കായും മന്ത്രി ചില പ്രഖ്യാപനങ്ങള്‍ നടത്തി. രാജ്യത്ത് മൂന്ന് പ്രധാന റെയില്‍വ ഇടനാഴികള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സിമന്റ് ചരക്കുനീക്കം ഉള്‍പ്പെടെയുള്ളവയ്ക്ക് …