സ്വന്തം ലേഖകൻ: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്‍ ജൂലായിയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് നിര്‍മലാ സീതാരമന്‍ വ്യക്തമാക്കുകയും ചെയ്തു. ഒരു മണിക്കൂറോളം …
സ്വന്തം ലേഖകൻ: കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ നിയന്ത്രിത മരുന്നു കൈവശം വച്ചതിനാണ് കഴിഞ്ഞ ദിവസം മലയാളി യുവാവ് പിടിയിലായത്. തിരൂർ സ്വദേശിയാണ് പൊലീസ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം നാട്ടിൽ നിന്നു കൊണ്ടു വന്ന …
സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി സമർപ്പിച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ശിക്ഷ ഈടാക്കും. 1,000 ദീനാർവരെ പിഴയും ഈടാക്കും. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ …
സ്വന്തം ലേഖകൻ: ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എം.എല്‍.എയുമായ പി.സി. ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. …
സ്വന്തം ലേഖകൻ: ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞരാജ്യമെന്ന നേട്ടം തുടര്‍ച്ചയായ ആറാം തവണയും നിലനിര്‍ത്തി ഡെന്മാര്‍ക്ക്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സ്(സി.പി.ഐ) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വെളിപ്പെടുത്തുന്ന പട്ടികയിലാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാമതെത്തിയത്. 90 പോയിന്റുകളാണ് രാജ്യം നേടിയത്. പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ …
സ്വന്തം ലേഖകൻ: ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയുടെ ഉടമ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ലുക്ക്ഔട്ട് നോട്ടീസ്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും …
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ വാരാന്ത്യ അവധി മൂന്നു ദിവസമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്റിനു മുമ്പാകെ അവതരിപ്പിച്ച് എംപിമാര്‍. പാര്‍ലമെന്റ് അംഗങ്ങളായ മുഹമ്മദ് അല്‍അലൈവി, ഹമദ് അല്‍ദവി, അഹ്‌മദ് ഖറാത്ത, മുഹമ്മദ് അല്‍ബലൂശി, ബദ്ര്‍ അല്‍തമീമി എന്നിവരാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ജീവനക്കാരുടെ പൊതുവായ സംതൃപ്തിയും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും വര്‍ധിപ്പിക്കുന്നതിലൂടെ ജോലിയുള്ള ദിവസങ്ങളില്‍ നല്ല പ്രകടനം …
സ്വന്തം ലേഖകൻ: ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികൾ അടക്കമുള്ള വിദേശികൾക്ക് തിരിച്ചടിയാണ്. പരിഷ്കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ തന്നെ 1165 അപേക്ഷകൾ അധികൃതർ തള്ളി. ഇതിൽ ഏറെയും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. …
സ്വന്തം ലേഖകൻ: രാജ്യാന്തര വിദ്യാർഥികൾക്കുള്ള പുതിയ അഡ്മിഷന് താത്കാലിക വിലക്ക് ഏർപ്പെടുത്തി കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ. 2026 ഫെബ്രുവരി വരെ കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വീസയുടെടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, …
സ്വന്തം ലേഖകൻ: മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും …