സ്വന്തം ലേഖകൻ: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം …
സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ ലൈസന്‍സ് ഫീസുകളും വെട്ടികുറക്കാൻ തീരുമാനിച്ച് ഖത്തർ. സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ആണ് വെട്ടികുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അഡ്‌വര്‍ട്ടൈസിംഗ്, പബ്ലിക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ഫീസ് 5000മായി കുറച്ചിട്ടുണ്ട്. 10000ത്തിൽ നിന്നാണ് നേർ പകുതിയായി കുറച്ചിരിക്കുന്നത്. പബ്ലിഷിംഗ് ഹൗസുകള്‍ക്ക് …
സ്വന്തം ലേഖകൻ: പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ശവസംസ്‌കാര ചടങ്ങുകളില്‍ നിരോധിക്കാന്‍ കുവൈത്ത് പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശവസംസ്‌കാര ചടങ്ങുകളില്‍ ശാരീരിക സമ്പര്‍ക്കം കുറയ്ക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിക്ക് സര്‍ക്കുലര്‍ അയച്ചു. ശ്മശാനങ്ങളില്‍ വിലപിക്കുന്നവരോട് അനുശോചനം പ്രകടിപ്പിക്കുന്ന വേളയില്‍ ഹസ്തദാനത്തിന് പകരം കണ്ണുകള്‍ കൊണ്ട് ആശംസകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി വീസ ലഭിക്കുന്നതിനുള്ള ബിരുദ മാനദണ്ഡങ്ങളില്‍ നിന്ന് 14 വിഭാഗങ്ങളിലെ പ്രൊഫഷനുകളെ ഒഴിവാക്കി. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് സന്ദര്‍ശക വീസ നല്‍കുന്നത് ഇന്നലെ ജനുവരി 28 ഞായറാഴ്ച മുതലാണ് പുനരാരംഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഫാമിലി വീസ നല്‍കുന്നത് പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചത്. വീസ …
സ്വന്തം ലേഖകൻ: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന്‍ പതാകയുള്ള മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. സൊമാലിയയുടെ കിഴക്കന്‍ തീരത്ത് വിന്യസിച്ചിട്ടുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയാണ് അവസരോചിത ഇടപെടൽ നടത്തിയത്. മത്സ്യബന്ധന ബോട്ട് ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയായിരുന്നുവെന്ന് നാവികസേന വക്താവ് വിവേക് മധ്വാള്‍ പറഞ്ഞു. ഇമാന്‍ എന്ന് പേരുള്ള ബോട്ടും 17 തൊഴിലാളികളേയും …
സ്വന്തം ലേഖകൻ: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)യാണ് പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ആവശ്യമായ ഒപ്പുകൾ എംഡിപി ശേഖരിച്ചതായി മാലദ്വീപ് പ്രാദേശിക മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് മുയിസുവിന്റെ മന്ത്രി സഭയിലെ …
സ്വന്തം ലേഖകൻ: ടൗണുകളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്ര വലിയ പ്രശ്നമാണ്. എയർപോർട്ടിൽ എത്താൻ വേണ്ടി മണിക്കൂറുകൾ സഞ്ചിരിക്കേണ്ടിവരും. എന്നാൽ അവിടെ നിന്നും നേരിട്ട് വിമാനം ഉണ്ടാകില്ല ചിലപ്പോൾ. ദുബായിലോ, ഷാർജയിലെ ഇറങ്ങി മാറി കയറണം. ഇത്തരത്തിൽ യാത്ര ബുദ്ധിമുട്ട് നേരിടുന്ന ഒമാനിലെ ഒരു സ്ഥലം ആണ് സുഹാർ. …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ ചൊല്ലി ഉടലെടുത്ത കാനഡ-ഇന്ത്യ നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരന്തര ഇടപെടലുകൾ നടക്കുന്നുവെന്ന് കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിരമിച്ച ജോഡി തോമസ് പറഞ്ഞു. 35 വർഷത്തിലേറെ നീണ്ട പൊതു സേവനത്തിന് ശേഷം വെള്ളിയാഴ്ച വിരമിച്ച …
സ്വന്തം ലേഖകൻ: മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റന്‍. തീയണയ്ക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. “ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മാ പുരസ്ക്കാരങ്ങളിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും തഴയപ്പെട്ടോ എന്ന ചോദ്യം സതീശൻ ഉയർത്തുന്നത്. 98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും …