1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; മൂന്ന് മരണം; നാലുപേര്‍ക്ക് പരിക്ക്
ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; മൂന്ന് മരണം; നാലുപേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ബഡോസിനുവേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് ആക്രമണത്തില്‍ സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കപ്പലുകള്‍ക്കുനേരെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തില്‍ ജീവഹാനി ആദ്യമായാണ്. പരിക്കേറ്റ നാല് ജീവനക്കാരില്‍ മൂന്നുപേരുടെ …
മടുത്തു? പത്മജാ വേണുഗോപാൽ ബിജെപിയിൽ; ചതിച്ചവരുമായി ഇനി ബന്ധമില്ലെന്ന് മുരളീധരൻ
മടുത്തു? പത്മജാ വേണുഗോപാൽ ബിജെപിയിൽ; ചതിച്ചവരുമായി ഇനി ബന്ധമില്ലെന്ന് മുരളീധരൻ
സ്വന്തം ലേഖകൻ: തന്റെ ബിജെപി പ്രവേശനത്തിൽ സ്ഥിരീകരണവുമായി പതമജ വേണുഗോപാൽ . ബിജെപി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചുവെന്നും വൈകിട്ട് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പത്മജ വ്യക്തമാക്കി. തന്നെ ബിജെപി ആക്കുന്നത് കോൺഗ്രസ് തന്നെയാണെന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും വളരെ വലിയ അവഗണനയാണ് നേരിട്ടതെന്നും പത്മജ പറഞ്ഞു. ഏറെ മടുത്തതുകൊണ്ടാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്നും സമാധാനത്തോടെയുള്ള രാഷ്ട്രീയ …
ചിറക് വിരിക്കാൻ മലയാളിയുടെ വിമാനകമ്പനി; മനോജ് ചാക്കോ യുടെ ഫ്ലൈ 91നു എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്
ചിറക് വിരിക്കാൻ മലയാളിയുടെ വിമാനകമ്പനി; മനോജ് ചാക്കോ യുടെ ഫ്ലൈ 91നു എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ്
സ്വന്തം ലേഖകൻ: വ്യോമയാന രംഗത്തു ചിറകുവരിക്കാൻ‌ മലയാളിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന എയർലൈൻ കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിസിജിഎ) ആണ് അനുമതി നൽകിയത്. എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും …
അഭിമാന നേട്ടം: ആദ്യഘട്ടം പൂർത്തിയാക്കി കൊച്ചി മെട്രോ; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അഭിമാന നേട്ടം: ആദ്യഘട്ടം പൂർത്തിയാക്കി കൊച്ചി മെട്രോ; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ: എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് 7377 കോടി രൂപയാണ് ചെലവായത്. ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി …
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിശ്ചലമായപ്പോൾ സക്കര്‍ബ ര്‍ഗിന് 23127 കോടി രൂപയുടെ നഷ്ടം; നൈസായി ട്രോളി മസ്ക്
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിശ്ചലമായപ്പോൾ സക്കര്‍ബ ര്‍ഗിന് 23127 കോടി രൂപയുടെ നഷ്ടം; നൈസായി ട്രോളി മസ്ക്
സ്വന്തം ലേഖകൻ: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്‌സ്, മെസഞ്ചര്‍, വാട്‌സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. …
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് NIA
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് NIA
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവർത്ത് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. മാർച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എ കൈമാറിയത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന …
പ്രതിഷേധം ഫലം കണ്ടു; മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം
പ്രതിഷേധം ഫലം കണ്ടു; മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം
സ്വന്തം ലേഖകൻ: മനുഷ്യ-വന്യജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്താണ് നടപടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, …
ചെങ്കടലിലെ ആഴക്കടല്‍ കേബി ളുകള്‍ മുറിഞ്ഞു; ഇന്റര്‍നെറ്റിനെ ബാധിക്കും; പിന്നില്‍ ഹൂതികളെന്ന് ആരോപണം
ചെങ്കടലിലെ ആഴക്കടല്‍ കേബി ളുകള്‍ മുറിഞ്ഞു; ഇന്റര്‍നെറ്റിനെ ബാധിക്കും; പിന്നില്‍ ഹൂതികളെന്ന് ആരോപണം
സ്വന്തം ലേഖകൻ: ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം …
‘എന്റെ ശരീരം എന്റെ തീരുമാ നം,’ ലോകത്ത് ആദ്യമായി ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്
‘എന്റെ ശരീരം എന്റെ തീരുമാ നം,’ ലോകത്ത് ആദ്യമായി ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്
സ്വന്തം ലേഖകൻ: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷ അം​ഗങ്ങളും വോട്ടുചെയ്തതോടെ പിറന്നത് ചരിത്രമാണ്. വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ …
പട്ടാളവേഷത്തിലോ അല്ലാതെ യോ ഒരു ഇന്ത്യന്‍ സെനികനും മേയ് പത്തിനു ശേഷം മാലദ്വീ പിൽ ഉണ്ടാകില്ലെന്ന് മുയ്‌സു
പട്ടാളവേഷത്തിലോ അല്ലാതെ യോ ഒരു ഇന്ത്യന്‍ സെനികനും മേയ് പത്തിനു ശേഷം മാലദ്വീ പിൽ ഉണ്ടാകില്ലെന്ന് മുയ്‌സു
സ്വന്തം ലേഖകൻ: ഇന്ത്യാ വിരുദ്ധ നിലപാട് കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. മേയ് 10നു ശേഷം മാലദ്വീപിൽ പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സൈനികനുമുണ്ടാകില്ലെന്നാണ് മുയ്‌സുവിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും കരാര്‍ പ്രകാരം മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികർ പുറത്തുപോകാനുള്ള അവസാന തീയതി മാര്‍ച്ച് പത്താണ്. ദ്വീപിലെ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമിൽ ഒന്നില്‍ ഇന്ത്യന്‍ സിവില്‍ …