സ്വന്തം ലേഖകൻ: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.1 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സര്‍വീസുകളിലായി എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പല തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കുവൈത്തി പൗരന്മാര്ക്ക് എൻട്രി, എക്സിറ്റ് പെര്‍മിറ്റ് സേവനവും പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത അറിയാനുള്ള സേവനവുമാണ് പുതുതായി ചേര്‍ത്തത്. ഇതോടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്രക്ക് മുമ്പേ കട ബാധ്യതകള്‍ പരിശോധിക്കാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മുന്നൂറോളം …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. നിർദിഷ്ട നിയമത്തിലൂടെ സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് ഉപകരിക്കും. സ്വദേശികളുടെ ഇൻഷുറൻസ് പ്രീമിയം രാജ്യവും വിദേശികളുടേത് കമ്പനി ഉടമകളുമാണ് വഹിക്കേണ്ടത്. സന്ദർശകർ രാജ്യത്ത് …
സ്വന്തം ലേഖകൻ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് പറന്നു ഇന്ത്യയിലെ ആദ്യ എയർബസ് എ 350 വിമാനം. മുംബൈയിൽ നിന്ന് രാവിലെ 7.05ന് പറന്നുയർന്ന വിമാനം 8.50 ന് ചെന്നൈയിൽ ലാൻഡ് ചെയ്തു. നിറയെ യാത്രക്കാരുമായാണ് ആദ്യ എയർബസ് എ350 പറന്നത്. എയർ ഇന്ത്യ ഓർഡർ ചെയ്ത 470 എയർബസ് വിമാനങ്ങളിൽ …
സ്വന്തം ലേഖകൻ: തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമര്‍ത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘എന്റെ ഭര്‍ത്താവിനെയും മക്കളെയും കൊന്നവരോട് ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’…. ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ജീവനോടെ ചുട്ടുകൊന്നിച്ച് …
സ്വന്തം ലേഖകൻ: രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ഇന്ന് അയോധ്യയിൽ ഭക്തജനപ്രവാഹം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇന്ന് രാവിലെ ഏഴു മുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് …
സ്വന്തം ലേഖകൻ: സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കി സൗദിയിൽ ‘ദി റിഗ്’ എന്ന പേരില്‍ ആഗോള സാഹസിക കേന്ദ്രം സ്ഥാപിക്കുന്നു. കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്‍റ് പാർക്ക് നിർമിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പത് ലക്ഷം സന്ദർശകരെ പാർക്കിലേക്ക് ആകർഷിക്കാനാവും. പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ മുതൽമുടക്കിൽ ഓയില്‍ പാർക്ക് ഡവലപ്പ്‌മെന്‍റ് കമ്പനിയാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ എൻജിനീയറിങ് മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം വരുന്നു. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിങ് എൻജിനീയർ തൊഴിലുകളാണ് സൗദിവൽകരിക്കുന്നത്. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് എൻജിനീയറിങ് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ …
സ്വന്തം ലേഖകൻ: അനധികൃത താമസക്കാര്‍ക്കുള്ള പിഴ-മാപ്പ് പദ്ധതി കുവൈത്ത് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈത്ത് അധികൃതര്‍ നിര്‍ത്തിവച്ചത്. ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ …
സ്വന്തം ലേഖകൻ: അയോധ്യ ക്ഷേത്രത്തിൽ രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. ശ്രീരാമന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ …