സ്വന്തം ലേഖകൻ: 2100 ആകുമ്പോൾ യുഎസിലെ 30000 നഗരങ്ങളിൽ പകുതിയും പ്രേതനഗരങ്ങളായി മാറുമെന്ന് പുതിയ പഠനം പുറത്തിറങ്ങി. ഇക്കാലയളവ് തീരുമ്പോഴേക്കും 12 മുതൽ 23 ശതമാനം വരെ ജനസംഖ്യയിൽ കുറവും ഇവിടുണ്ടാകുമത്രേ. എല്ലാ നഗരങ്ങളും ഉപേക്ഷിക്കപ്പെടില്ല. എന്നാൽ ഇവ ചെറുതാകും. പാരിസ്ഥിതികമായ മാറ്റങ്ങളും ഇതുമൂലമുണ്ടാകാനിടയുണ്ട്. നിർമാണമേഖലയിലും മറ്റും സംഭവിച്ചേക്കാവുന്ന മുരടിപ്പ് സസ്യജാലങ്ങളുടെയും മറ്റും വർധനയ്ക്ക് വഴിവച്ചേക്കാം. …
സ്വന്തം ലേഖകൻ: രാജ്യം പതുക്കെ തണുപ്പിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ബഹ്റൈനിൽ ആളുകളിൽ ശൈത്യകാല രോഗങ്ങളും പിടിപെട്ടു തുടങ്ങി. പ്രത്യേകിച്ച് സ്‌കൂൾ കുട്ടികളിൽ ഫ്ലൂ പോലുള്ള രോഗങ്ങളാണ് ഈ കാലാവസ്‌ഥയിൽ പടരാൻ സാധ്യത ഉള്ള അസുഖങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്തെ മിക്ക മെഡിക്കൽ സെന്ററുകളിലും പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളാണ് കൂടുതലും ചികിത്സയ്ക്കായി …
സ്വന്തം ലേഖകൻ: രാജ്യത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. ഒരോ കടകളിലും ആവശ്യമായ വസ്തുക്കൾ ലഭ്യമാണോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, അവയുടെ വില എന്നിവ ശരിയായ രീതിയിൽ ആണോ പോകുന്നത് എന്നത് സംബന്ധിച്ച പരിശോധന നടത്തും. കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു പച്ചക്കറി കടയിൽ …
സ്വന്തം ലേഖകൻ: മ്യാന്‍മറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. മ്യാന്‍മര്‍ സൈനികര്‍ സ്വതന്ത്രമായി അതിര്‍ത്തി കടക്കുന്നത് അവസാനിപ്പിക്കാനായാണ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പോലെ ഇന്ത്യയും മ്യാന്മറുമായുള്ള അതിര്‍ത്തിയും സംരക്ഷിക്കപ്പെടണമെന്ന് …
സ്വന്തം ലേഖകൻ: രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ദ് ക്രെഡിബിളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവുമധികം ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്, ഷെയര്‍ചാറ്റ്, സ്വിഗ്ഗി, അണ്‍അക്കാദമി എന്നിവയാണ് ഉള്‍പ്പെടുന്നത്. നൂറോളം സ്റ്റാര്‍ട്ടപ്പുകളിലായി 24,000-ത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞവര്‍ഷം പിരിച്ചുവിട്ടത്. അപര്യാപ്തമായ …
സ്വന്തം ലേഖകൻ: ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം പ്രവർത്തകരിലെ അംഗമായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. തൃശൂർ സ്വദേശിനിയായ ത്രേസ്യാ ഡയസ് (62) ആണ് അന്തരിച്ചത്. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത് ടീമംഗങ്ങളിൽ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോഴും യുദ്ധഭൂമിയിലെ ആശുപത്രിയിൽ നിർഭയം ജോലി ചെയ്ത ത്രേസ്യാ ഡയസിന് സദ്ദാം ഹുസൈൻ നേരിട്ട് പുരസ്ക്കാരം സമ്മാനിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: സൗദിയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും ട്രാഫിക് പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ, മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ട്രാഫിക് പിഴ ശരി …
സ്വന്തം ലേഖകൻ: ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പാക്കിസ്താനും ഇറാനും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാക്കിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ …
സ്വന്തം ലേഖകൻ: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബര്‍ 25-ന് തുടങ്ങാന്‍ ധാരണയായി. മൂന്നുമത്സരങ്ങളാകും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പില്‍ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല. മലപ്പുറം മഞ്ചേരി …