1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്സവപ്രതീതിയിൽ അയോധ്യ; ഭക്ത ജനങ്ങളുടെ വൻ തിരക്ക്; രാമക്ഷേത്രം കനത്ത സുരക്ഷാ വലയത്തിൽ
ഉത്സവപ്രതീതിയിൽ അയോധ്യ; ഭക്ത ജനങ്ങളുടെ വൻ തിരക്ക്; രാമക്ഷേത്രം കനത്ത സുരക്ഷാ വലയത്തിൽ
സ്വന്തം ലേഖകൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉത്സവാന്തരീക്ഷത്തിൽ അയോധ്യനഗരം. നഗരം മുഴുവൻ ദീപാലംകൃതമാണ്. ഭക്തരും ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധിപ്പേരാണ് അയോധ്യയിലേക്ക് ഒഴുകുന്നത്. പാട്ടുകളും നൃത്തങ്ങളുമായി ആളുകൾ ആഘോഷിക്കുന്ന കാഴ്ചയാണ് വഴിയിലുടനീളം കാണുന്നത്. എല്ലാ ക്ഷേത്രങ്ങളിലും പ്രഭാഷണ പരമ്പരകളും അന്നദാനവും അടക്കമുള്ള ചടങ്ങുകളുണ്ട്. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലും വിവിധ ചടങ്ങുകൾ …
സലൂണുകളിൽ നിയമം കർശ നമാക്കാൻ ഒരുങ്ങി കുവെെറ്റ്; സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുത്
സലൂണുകളിൽ നിയമം കർശ നമാക്കാൻ ഒരുങ്ങി കുവെെറ്റ്; സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യരുത്
സ്വന്തം ലേഖകൻ: രാജ്യത്തെ സലൂണുകളിൽ പൊതുധാർമികമായ കാര്യങ്ങൾ കർശനമായി പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്ന് കുവെെറ്റ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ് വ്യക്തമാക്കി. സലൂണുകൾ രാജ്യത്ത് തുറക്കാൻ വേണ്ടി സെെസൻസ് അനുവദിക്കുമ്പോൾ ചില മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. അത് പാലിക്കാൻ ഉടമകൾ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങൾ തുറക്കാൻ വേണ്ടി അനുവദിച്ചിട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങൾ എല്ലാം പാലിക്കണം. സലൂണിൽ നടക്കുന്ന …
സ്പാനിഷ് രാഷ്ട്രീയത്തില്‍ ചരിത്രം; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആദ്യ പാര്‍ലമെന്റേ റിയനായി ഗല്‍സെറാന്‍
സ്പാനിഷ് രാഷ്ട്രീയത്തില്‍ ചരിത്രം; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആദ്യ പാര്‍ലമെന്റേ റിയനായി ഗല്‍സെറാന്‍
സ്വന്തം ലേഖകൻ: സ്‌പെയ്‌നിന്റെ ചരിത്രത്തില്‍ മാര്‍ ഗല്‍സെറാന്‍ എന്ന പെണ്‍കുട്ടിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ട ദിവസമാണ് കടന്നുപോയത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആദ്യ പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടാണ് 45-കാരി ചരിത്രത്തിന്റെ ഭാഗമായത്. വലെന്‍സിയയിലെ റീജിയണല്‍ അസംബ്ലിയിലേക്കാണ് മാര്‍ ഗല്‍സെറാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജീവിതകാലമത്രയും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍ക്കായി പോരാടിയ വ്യക്തിയാണ് ഗല്‍സെറാന്‍. ഇത്തരക്കാരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ …
എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി; ഈ മാസം 22ന് ആദ്യ സര്‍വീസ്
എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനം പുറത്തിറക്കി; ഈ മാസം 22ന് ആദ്യ സര്‍വീസ്
സ്വന്തം ലേഖകൻ: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ആദ്യ എയര്‍ബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര …
റിപ്പബ്ലിക് ദിനാഘോഷം: ഡല്‍ഹി വിമാനത്താവളത്തില്‍ 26 വരെ സർവീസുകൾക്ക് നിയന്ത്രണം
റിപ്പബ്ലിക് ദിനാഘോഷം: ഡല്‍ഹി വിമാനത്താവളത്തില്‍ 26 വരെ സർവീസുകൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ജനുവരി 19 മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 75-ാമത് …
അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും
അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും
സ്വന്തം ലേഖകൻ: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ …
പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ നേടാൻ കുവൈത്തില്‍ പുതിയ മാർഗനിർദേശങ്ങൾ
പ്രവാസി ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ നേടാൻ കുവൈത്തില്‍ പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി കുവൈത്തില്‍ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) കുവൈത്ത് ഇതര ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രവാസികള്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി ഫോം സമര്‍പ്പിക്കണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു. ആഭ്യന്തര …
ബലൂചിസ്താനിൽ ഇറാനെതി രെ തിരിച്ചടിച്ച് പാക്കിസ്താന്‍; രണ്ട് പോസ്റ്റുകള്‍ക്കുനേരെ ആക്രമണം
ബലൂചിസ്താനിൽ ഇറാനെതി രെ തിരിച്ചടിച്ച് പാക്കിസ്താന്‍; രണ്ട് പോസ്റ്റുകള്‍ക്കുനേരെ ആക്രമണം
സ്വന്തം ലേഖകൻ: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാക്കിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ …
വിമാനത്തിൽ ഗുരുതരാവ സ്ഥയിലായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് മലയാളി ഡോക്ടറുടെ ഇടപെടൽ
വിമാനത്തിൽ ഗുരുതരാവ സ്ഥയിലായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് മലയാളി ഡോക്ടറുടെ ഇടപെടൽ
സ്വന്തം ലേഖകൻ: വിമാനത്തിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് മലയാളി ഡോക്ടറുടെ സമയോചിതമായ ഇടപെടൽ. കൊച്ചി രാജഗിരി ഹോസ്പ്പിറ്റലിലെ കരൾ രോഗ വിദഗ്ദനായ ഡോ സിറിയക് അബി ഫിലിപ്സാണ് ശ്വാസതടസ്സം നേരിട്ട സഹയാത്രികന്റെ രക്ഷകനായി മാറിയത്. ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. …
കേരള പുനരധിവാസ പദ്ധതി: 7,000 ഗൾഫ് പ്രവാസികൾക്ക് തുണയായി; 6,661 പേർ സംരംഭകര്‍
കേരള പുനരധിവാസ പദ്ധതി: 7,000 ഗൾഫ് പ്രവാസികൾക്ക് തുണയായി; 6,661 പേർ സംരംഭകര്‍
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആദ്യ പുനരധിവാസ പദ്ധതി പ്രയോജനപ്പെട്ടത് 7000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. 6,661 സംരംഭകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സാണ് …