സ്വന്തം ലേഖകൻ: മുംബൈയില്‍ വിമാനയാത്രികർക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയർലൈൻസ്. ഞായാറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മറുപടിയുമായി വിമാനക്കമ്പനി രംഗത്തെത്തിയത്. ‘2024 ജനുവരി 14ന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അപ്രതീക്ഷിതമായ കനത്ത മഞ്ഞാണ് ദൃശ്യമായത്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും പ്രവർത്തനങ്ങളെയും അത് ബാധിച്ചു. ഉപഭോക്തൃ സുരക്ഷയെ മുൻനിർത്തി, ഞങ്ങളുടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട് ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര …
സ്വന്തം ലേഖകൻ: ഐസ്‌ലന്‍ഡിലെ രണ്ട് അഗ്നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. ഏറ്റവുംമോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടര്‍ന്ന് തകര്‍ന്നു. …
സ്വന്തം ലേഖകൻ: വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും. വിദേശത്തേക്കുപോവുന്ന വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. 25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ വലഞ്ഞ് ജനം. അടുത്ത നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആയിരുന്നു. ദൂരക്കാഴ്ച കുറവായതോടെ ഞായറാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിയിരുന്ന പത്തു …
സ്വന്തം ലേഖകൻ: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ …
സ്വന്തം ലേഖകൻ: സ്വദേശികൾക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, കുവൈത്ത് മുനിസിപ്പാലിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ജോലികൾ അവതരിപ്പിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് 1,090 ഒഴിവുകളുണ്ട്. ഇതിൽ മരണപ്പെട്ടയാളുടെ ആചാരപരമായ കഴുകൽ നടത്താൻ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളും മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യ-മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അനുവാദംക്കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ചൈനയില്‍ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലദ്വീപ് ചെറിയ …
സ്വന്തം ലേഖകൻ: ഹൈറിച്ച് ഓൺലൈൻ സ്ഥാപനം മണി ചെയിനിലൂടെയും മറ്റും തട്ടിച്ചത് 1630 കോടിേയാളം രൂപയെന്ന് സംശയം. കേസന്വേഷിക്കുന്ന ചേർപ്പ് പോലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിയെത്തുടർന്നാണ് റിപ്പോർട്ട് നൽകിയത്. നിഗമനങ്ങളാണ് റിപ്പോർട്ടിലേറെയും. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്നും ഇതിൽ പറയുന്നു. കേരളം കണ്ട …
സ്വന്തം ലേഖകൻ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര …