1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിമൂന്ന് എ സ്റ്റാറുകളുമായി ഒരു മലയാളി പെണ്‍കൊടിയുടെ വിജയഗാഥ
പതിമൂന്ന് എ സ്റ്റാറുകളുമായി ഒരു മലയാളി പെണ്‍കൊടിയുടെ വിജയഗാഥ
ലണ്ടന്‍ : ജിസിഎസ്ഇ പരീക്ഷയില്‍ പതിമൂന്ന് എ സ്റ്റാര്‍ ഗ്രേഡുകളുമായി ഒരു മലയാളി പെണ്‍കൊടിയുടെ വിജയഗാഥ. ലിവര്‍പൂളിലെ ഫസാര്‍ക്കലിയില്‍ താമസിക്കുന്ന റിന്‍ജു ആന്‍ ഫിലിപ്പാണ് ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി മലയാളികളുടെ അഭിമാനമായിരിക്കുന്നത്. ഐസിടിയിലും ബിസിനസ്സ് സ്റ്റഡീസിലും ഡിസ്റ്റിങ്ഷനോടെയാണ് റിന്‍ജു പാസ്സായിരിക്കുന്നത്. പരീക്ഷയില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡാണ് ഇത്. ഫിലിപ്പ്. …
പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രം; ഹാരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ബ്ലോഗര്‍
പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രം; ഹാരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ബ്ലോഗര്‍
ലണ്ടന്‍ : പുറത്തുവന്നതിനേക്കാള്‍ ഭീകരമാണ് പുറത്തുവരാനിരിക്കുന്നത് എന്ന് ഹാരിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍. ഹാരി രാജകുമാരന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാനുണ്ടന്ന് അജ്ഞാതനായ ഒരു സോഴ്‌സിനെ ഉദ്ദരിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍ പറയുന്നു. പുറത്തുവന്നതിനേക്കാള്‍ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത് എന്നാണ് ബ്ലോഗറുടെ വാദം. നഗ്നനായി യുവതികള്‍ക്കൊപ്പം സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് കളിച്ചുകൊണ്ടിരിക്കുന്ന ഹാരിയുടെ ചിത്രങ്ങള്‍ …
വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ വഴി സൗജന്യമായി ട്രയിനോടിക്കുമെന്ന് വിര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍
വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ വഴി സൗജന്യമായി ട്രയിനോടിക്കുമെന്ന് വിര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍
ലണ്ടന്‍ : വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈന്‍ വഴി ട്രയിനോടിക്കാനുളള അവകാശം ഫസ്റ്റ് ഗ്രൂപ്പിന് നല്‍കിയാല്‍ അത് വഴി സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് വിര്‍ജിന്‍ ഗ്രൂപ്പ് മേധാവി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഫസ്റ്റ് ഗ്രൂപ്പിന്റെ ബിഡ് അംഗീകരിച്ചാല്‍ അത് രാജ്യത്തെ പാപ്പരാക്കുമെന്നും ബ്രാന്‍ഡ്‌സണ്‍ ആരോപിച്ചു. പതിമൂന്ന് വര്‍ഷത്തേക്കുളള കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെയ്ക്കാനിരിക്കേ അവസാന നിമിഷം കരാര്‍ …
വിവാഹത്തട്ടിപ്പ് നടത്തിയ ഷഹനാസിന്‍റെ പെരുമ ബ്രട്ടീഷ് മാധ്യമങ്ങളിലും !
വിവാഹത്തട്ടിപ്പ് നടത്തിയ ഷഹനാസിന്‍റെ പെരുമ  ബ്രട്ടീഷ് മാധ്യമങ്ങളിലും  !
കേരളത്തിന് അകത്തും പുറത്തുമായി പതിനഞ്ചോളം പുരുഷന്‍മാരെ വിവാഹം കഴിച്ചശേഷം അവരുടെ പണവുമായി മുങ്ങിയ ഷഹനാസ് എന്ന യുവതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞതോടെ നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ച സാഹചര്യത്തില്‍ ബ്രിട്ടനിലേത് അടക്കമുളള വിദേശമാധ്യമങ്ങളില്‍ ഷഹനാസി(33)ന്റെ കഥ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുളള ഷഹനാസ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് പതിനഞ്ചോളം യുവാക്കളെ വശീകരിച്ച് …
നാട്ടില്‍ നല്ല ശമ്പളം ;പിന്നെന്തിന് വിദേശത്ത് പോകണം ?
നാട്ടില്‍ നല്ല ശമ്പളം ;പിന്നെന്തിന് വിദേശത്ത് പോകണം ?
ഇന്ത്യയിലെ മികച്ച ശമ്പളവും ജോലി സാഹചര്യങ്ങളും മൂലം വിദേശത്തു പോകുന്ന മലയാളികളുടെ എണ്ണം കുറയുന്നു.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) ‘കേരള മൈഗ്രേഷന്‍ സര്‍വേ – 2011 പ്രകാരം വിദേശ മലയാളികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയ ജില്ല പത്തനംതിട്ടയാണ്.1998ല്‍ ജില്ലയില്‍നിന്നുള്ള പ്രവാസികള്‍ 98,000. 2003ല്‍ അത് 1.34 ലക്ഷമായി വര്‍ധിച്ചു. 2008ല്‍ …
സിറിയന്‍ തീവ്രവാദികളുടെ നേതാവ് എന്‍എച്ച്എസ് ഡോക്ടര്‍
സിറിയന്‍ തീവ്രവാദികളുടെ നേതാവ് എന്‍എച്ച്എസ് ഡോക്ടര്‍
ലണ്ടന്‍ : സിറിയന്‍ കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ തീവ്രവാദികളുടെ നേതാവായ എന്‍എച്ച്എസ് ഡോക്ടറെ കണ്ട് ഞെട്ടി. സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ നേതാവ് ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നുവെന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോണ്‍ കാന്റ്‌ലീ പറയുന്നത്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജോണ്‍ കാന്റ്‌ലിയേയും സംഘത്തേയും തീവ്രവാദികള്‍ തടവിലാക്കിയിരുന്നു. അവിടെ വച്ചാണ് ഡോക്ടറെ ജോണും കൂട്ടുകാരന്‍ …
ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കള്‍
ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കള്‍
ലണ്ടന്‍ : ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കളാണോ? ആണന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ രണ്ട് ഭാഷകളും തുര്‍ക്കിയില്‍ നിലനിന്നിരുന്ന ഒരു പൊതു ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണായിരം മുതല്‍ ഒന്‍പതിനായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കിയില്‍ നിന്നാണ് ഹിന്ദിയും ഇംഗ്ലീഷും അടക്കമുളള ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുളളതെന്നാണ് ഗവേഷകര്‍ …
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് പയ്യന്‍: ഒരു കൂട്ടം സായിപ്പുമാര്‍ ഒന്നടങ്കം മലയാളികളായി
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് പയ്യന്‍: ഒരു കൂട്ടം സായിപ്പുമാര്‍ ഒന്നടങ്കം മലയാളികളായി
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് ചെക്കന്‍ മണവാളനായെത്തിയ ചടങ്ങ് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും തുടക്കമിട്ടു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ്-മലയാളം കല്യാണത്തിന്റെ ബാക്കിപത്രമായി നിരവധി കൗതുകങ്ങളാണ് ഈ കുഗ്രാമത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. ജീന്‍സും മുറിക്കയ്യന്‍ ടീഷര്‍ട്ടുമിട്ട് സായിപ്പാകാന്‍ ഇവിടെ നിരവധിപേര്‍ ശ്രമിക്കുമ്പോഴാണ് ഒരു സംഘം സായിപ്പുമാരുടെ വക റിവേഴ്‌സ്ഗിയര്‍. തൊടുപുഴ വെങ്ങല്ലൂര്‍ മണപ്പാട്ട് സംഗീത ചന്ദ്രന്റെ വിവാഹത്തിനെത്തിയ …
നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ബ്രവികിന് 21 വര്‍ഷം തടവ്; കൂടുതല്‍ ആള്‍ക്കാരെ കൊല്ലാതിരുന്നതിന് ബ്രവിക് മാപ്പ് ചോദിച്ചു
നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ബ്രവികിന് 21 വര്‍ഷം തടവ്; കൂടുതല്‍ ആള്‍ക്കാരെ കൊല്ലാതിരുന്നതിന് ബ്രവിക് മാപ്പ് ചോദിച്ചു
ലണ്ടന്‍ : നോര്‍വീജിയന്‍ കൂട്ടക്കൊലയാളി ആന്‍ഡേഴ്‌സ് ബ്രവിക്കിന് 21 വര്‍ഷം തടവ്. കൂടുതല്‍ ആള്‍ക്കാരെ കൊല്ലതിരുന്നതിന് കൊലയാളിയായ ആന്‍ഡേഴ്‌സ് ബ്രവിക് രാജ്യത്തെ ദേശീയവാദികളോട് മാപ്പ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ എഴുപത്തിയേഴ് പേരെ കൊന്നതിന് ഓസ്ലോയിലെ അഞ്ചംഗ ജഡ്ജ് പാനല്‍ ബ്രവികിന് 21 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. വിധിയോട് പ്രതികരിക്കവേയാണ് ബ്രവിക് കൂടുതല്‍ …
സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം; കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെ
സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം; കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെ
ലണ്ടന്‍ : സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത്ര ഇടിവ് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുളള സാമ്പത്തിക പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഇത് 0.7 ശതമാനമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുടുംബങ്ങള്‍ ചെലവുചുരുക്കലിന്റെ പാതയില്‍ തന്നെയാണന്നും പുതുക്കിയ …