1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡിമന്‍ഷ്യ രോഗികള്‍ക്ക് മയക്കുമരുന്ന് നല്‍കി ഉറക്കിയ കെയര്‍ഹോം ജീവനക്കാരിയുടെ വിചാരണ തുടങ്ങി
ഡിമന്‍ഷ്യ രോഗികള്‍ക്ക് മയക്കുമരുന്ന് നല്‍കി ഉറക്കിയ കെയര്‍ഹോം ജീവനക്കാരിയുടെ വിചാരണ തുടങ്ങി
ലണ്ടന്‍ : സ്വസ്ഥമായി ഉറങ്ങുന്നതിനായി കെയര്‍ഹോമിലെ ആറ് ഡിമന്‍ഷ്യ രോഗികള്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കിയ ജീവനക്കാരി അറസ്റ്റിലായി. ആഷ് വുഡ് കെയര്‍ സെന്ററിലെ ജീവനക്കാരി ആയിരുന്ന മിറേല അയോനോയി ആണ് ഹാരോ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. രാത്രിയില്‍ മിറേലയ്ക്ക് ഉറങ്ങാനായി കെയര്‍ഹോമിലെ അന്തേവാസികള്‍ക്ക് ശക്തിയേറിയ ഉറക്കഗുളികകള്‍ ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു ഇവരെന്നാണ് കേസ്. രാത്രി ഷിഫ്റ്റില്‍ …
ജീവിതം വഴിമുട്ടിയപ്പോള്‍ മരിക്കാന്‍ വരെ തയ്യാറായ കോതമംഗലം സമരനായികമാര്‍
ജീവിതം വഴിമുട്ടിയപ്പോള്‍ മരിക്കാന്‍ വരെ തയ്യാറായ കോതമംഗലം സമരനായികമാര്‍
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരായുധമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍. ആരായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍? എന്തായിരുന്നു അവരുടെ ജീവിതം..?
അനധികൃതമായി വിദേശ വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്ത ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിഷ
അനധികൃതമായി വിദേശ വിദ്യാര്‍ത്ഥികളെ ജോലിക്കെടുത്ത ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിഷ
ലണ്ടന്‍ : വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി ജോലി നല്‍കിയതിനെ തുടര്‍ന്ന് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന് പിഴശിക്ഷ നല്‍കാന്‍ നീക്കം.ജൂലൈ 21 ന് ടെസ്‌കോയുടെ വിവിധ ശാഖകളില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിസ നിയമങ്ങള്‍ ലംഘിച്ച 20 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവരാണ്. സ്റ്റുഡന്റ് …
ഒരു മില്യണിന്റെ ജാക് പോട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ച പാക് സ്വദേശി ജയിലില്‍
ഒരു മില്യണിന്റെ ജാക് പോട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ച പാക് സ്വദേശി ജയിലില്‍
ലണ്ടന്‍ : ഒരു മില്യണ്‍ ജാക്‌പോട്ട് അടിച്ച വൃദ്ധ ദമ്പതികളോട് ലോട്ടറി അടിച്ചിട്ടില്ലെന്ന് കളളം പറഞ്ഞ തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് മുപ്പത് മാസം ജയില്‍ ശിഷ. ഫാരക് നിസ്സാര്‍(30) എന്ന പാക് സ്വദേശിയാണ് വൃദ്ധ ദമ്പതികളില്‍ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമകളായ മൗറീന്‍ ഹോള്‍ട്ട് …
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് …
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലണ്ടന്‍ : അമേരിക്കയിലുണ്ടായ വരള്‍ച്ചയും ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര മണ്‍സൂണും ലഭിക്കാത്തതും ആഫ്രിക്കയിലെ കടുത്ത ദാരിദ്രവും ലോകത്തെ മറ്റൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് തളളിവിടുകയാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ നെല്ലിന് മികച്ച വിളവെടുപ്പാണ് ലഭിച്ചതെങ്കിലും വളര്‍ന്നു വരുന്ന വ്യവസായ വല്‍കൃത ജി20 രാജ്യങ്ങളിലെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒപ്പം അമേരിക്കയിലെ ചോളപ്പാടങ്ങളും റഷ്യയിലെ സോജ …
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
കഷണ്ടിക്ക് മരുന്ന് രണ്ട് വര്‍ഷത്തിനുളളില്‍
ലണ്ടന്‍ : കഷണ്ടിക്ക് ഉളള കാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനുളള മരുന്ന രണ്ട് വര്‍ഷത്തിനുളളില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞരും ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചു തുടങ്ങി. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിയുടെ കാരണം കണ്ടെത്തിയിരിക്കുന്നത്. ഹെയര്‍ഫോളിക്കിള്‍സിന്റെ പ്രവര്‍ത്തനം തടയുന്ന ഒരു എന്‍സൈമാണ് കഷണ്ടിക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നിരവധി …
കേരളത്തില്‍ നിന്നും കൂട്ടപ്പലായനം
കേരളത്തില്‍ നിന്നും കൂട്ടപ്പലായനം
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് …
നഴ്‌സ് സമരം തീര്‍ന്നു;ഒടുവില്‍ മാലാഖമാര്‍ക്ക് വിജയം
നഴ്‌സ് സമരം തീര്‍ന്നു;ഒടുവില്‍ മാലാഖമാര്‍ക്ക് വിജയം
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ …
ചോര കുടിക്കുന്ന മനുഷ്യര്‍…
ചോര കുടിക്കുന്ന മനുഷ്യര്‍…
ആസാമില്‍ കലാപമൊരു പുത്തരിയല്ല. ഇതിന്റെ അടിവേരുകളാകട്ടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് നീണ്ടു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലുണ്ടായ കലാപം വെറുമൊരു കുടിയേറ്റപ്രശ്‌നമായി അവഗണിക്കാന്‍ കഴിയാത്ത അത്ര വളര്‍ന്നു വലുതായിരിക്കുന്നു. കാലങ്ങളായി രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥകള്‍ ഒരു വലിയ ബോംബായി ഇന്ന് രാഷ്ട്രത്തെ തന്നെ നശിപ്പിക്കാന്‍ പാകത്തിന് നമ്മുടെ തലയക്കുമുകളില്‍ …