1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോ മില്യണ്‍ ദമ്പതികള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു; ഹോളി ഡേ ആഘോഷങ്ങള്‍ക്ക് പോയത് ബഡ്ജറ്റ് എയര്‍ലൈനില്‍
യൂറോ മില്യണ്‍ ദമ്പതികള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു; ഹോളി ഡേ ആഘോഷങ്ങള്‍ക്ക് പോയത് ബഡ്ജറ്റ് എയര്‍ലൈനില്‍
ലണ്ടന്‍ : ഒരു സ്വകാര്യ ജെറ്റ് വിമാനം വാങ്ങി യാത്രചെയ്യാന്‍ തക്ക പണം കൈയ്യിലെത്തിയിട്ടും ഗില്ലിയാനും ആഡ്രിയാനും ്അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാനായി തിരഞ്ഞെടുത്തത് ബഡ്ജറ്റ് എയര്‍ലൈന്‍. ഒരു സുപ്രഭാതത്തില്‍ കൈയ്യില്‍ വന്ന കോടികളുടെ ഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ യാത്രയും. വിജയമറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷം പങ്കിടാനായി ആദ്യം ഓര്‍ഡര്‍ ചെയ്തത് …
നഴ്‌സുമാര്‍ പിന്നോട്ടില്ല; കോതമംഗലത്ത് ഹര്‍ത്താല്‍
നഴ്‌സുമാര്‍ പിന്നോട്ടില്ല; കോതമംഗലത്ത് ഹര്‍ത്താല്‍
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുന്നു. മൂന്നു നഴ്‌സുമാര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുകയാണ്. മഴയും വെയിലുമെല്ലാം അവഗണിച്ചാണ് നഴ്‌സുമാര്‍ ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുന്നത്. അതിനിടെ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രാത്രി രണ്ടുമണി വരെ കാത്തിരുന്നിട്ടും ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തിയിരുന്നില്ല. പിന്നീട് …
വിര്‍ജിന്‍ ഗ്രൂപ്പ് റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നു
വിര്‍ജിന്‍ ഗ്രൂപ്പ്  റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നു
ലണ്ടന്‍ : വിര്‍ജിന്‍ ഗ്രൂപ്പ് റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നതായി സൂചന. ലണ്ടനേയും ഗ്ലാസ്‌ഗോയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന യുകെയിലെ പ്രധാന റെയില്‍പാതയായ വെസ്റ്റ്‌കോസ്റ്റ് മെയിന്‍ലൈനിലൂടെ ട്രയിന്‍ സര്‍വ്വീസ് നടത്താനുളള വിര്‍ജിന്‍ റെയില്‍ ഗ്രൂപ്പിന്റെ പ്രൊപ്പോസല്‍ ഗവണ്‍മെന്റ് തളളിയതിനെ തുടര്‍ന്നാണ് റെയില്‍വേ ബിസിനസ് വിടാന്‍ വിര്‍ജിന്‍ തീരുമാനിച്ചത്. ഈ റൂട്ടില്‍ കൂടി ട്രയിന്‍സര്‍വ്വീസ് നടത്താനുളള പുതുക്കിയ കരാര്‍ സ്‌കോട്ടിഷ് …
148 മില്യണ്‍ ജാക് പോട്ട് വിജയം ആഘോഷിക്കാന്‍ ഒരു പിസ്സ മതിയോ?
148 മില്യണ്‍ ജാക് പോട്ട് വിജയം ആഘോഷിക്കാന്‍ ഒരു പിസ്സ  മതിയോ?
ലണ്ടന്‍ : 148 മില്യണ്‍ പൗണ്ടിന്റെ ജാക്‌പോട്ട് വിജയം അവരെ ഉന്മത്തരാക്കിയില്ല. സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി അവര്‍ തിരഞ്ഞെടുത്തത് ഡിന്നറിന് ഒരു ഡോമിനോ പിസ്സ ഓര്‍ഡര്‍ ചെയ്തുകൊണ്ട്. ഇന്നലെയാണ് യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ടിന്റെ സമ്മാനത്തിന് അര്‍ഹരായ ദമ്പതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹാവര്‍ഹില്ലിലെ ഒരു ബിസിനസ്സുകാരനായ അഡ്രിയാന്‍ ബേഫോര്‍ഡും ഭാര്യ ഗില്ലിയാന്‍ ബേഫോര്‍ഡിനുമാണ് …
പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യ അഭയം നല്‍കും
പാക് ഹിന്ദുക്കള്‍ക്ക് ഇന്ത്യ അഭയം നല്‍കും
പാകിസ്താനില്‍ നിന്നുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് അഭയം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യക്ക് തുറന്ന മനസ്സാണുള്ളതെന്ന് വ്യക്തമാകുന്നു. തീര്‍ത്ഥയാത്രയ്‌ക്കെന്ന പേരില്‍ ഇന്ത്യയിലെത്തിയ 250ഓളം പേര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതില്‍ വിരോധമില്ലെന്ന നിലപാടാണ് യുപിഎ സര്‍ക്കാറിനുള്ളത്. വാഗ അതിര്‍ത്തിയിലൂടെ ഇതുവരെ മൂന്ന് ബാച്ച് തീര്‍ത്ഥാടകരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇവരില്‍ പലരും സ്വത്തെല്ലാം വിറ്റ് ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ …
യു കെയിലും വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വില്‍ക്കുന്നു ?
യു കെയിലും  വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വില്‍ക്കുന്നു ?
നിയമവിരുദ്ധമായി വ്യാജ മദ്യവും പുകയില ഉത്പ്പന്നങ്ങളും വിറ്റുവന്നിരുന്ന വ്യാപാരികളെ കൗണ്‍സില്‍ അധികൃതര്‍ പിടികൂടി. മനുഷ്യാവകാശ ലംഘനമാകുമെന്ന് ഭയന്ന് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൗണ്‍സില്‍ അധികാരികള്‍ വിസമ്മതിച്ചു. ഡെര്‍ബി സിറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഒട്ടുമിക്ക കടകളിലും നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ ലെഡിന്റേയും മറ്റ് രാസവസ്തുക്കളുടേയും …
പതിനേഴ് അടി നീളമുളള പെരുമ്പാമ്പിനെ ഫ്‌ളോറിഡയില്‍ പിടികൂടി
പതിനേഴ് അടി നീളമുളള പെരുമ്പാമ്പിനെ ഫ്‌ളോറിഡയില്‍ പിടികൂടി
ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിന്ന് പിടികൂടിയ ഭീമന്‍ പെരുമ്പാമ്പിന് പതിനേഴ് അടി നീളവും എഴുപത്തിയാറ് കിലോ ഭാരവും. ഈ ഭീമന്‍ ബെര്‍മ്മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ എണ്‍പത്തിയേഴ് മുട്ടകളുണ്ടായിരുന്നതായും ഫ്‌ളോറിഡയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ദ്ധന്‍ കെന്നത്ത് ക്രിസ്‌കോ പറഞ്ഞു. ആദ്യമായാണ് ഫ്‌ളോറിഡയില്‍ നിന്ന് ഇത്രയും വലിപ്പമുളള പെരുമ്പാമ്പിനെ പിടിക്കുന്നത്. വയറ്റിലുണ്ടായിരുന്ന എണ്‍പത്തിയേഴ് മുട്ടകളും റെക്കോര്‍ഡാണ്. …
വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു
വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വൃക്കകളും തകരാറിലായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ …
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
148 മില്യണ്‍ ജാക്‌പോട്ട് അടിച്ചത് ഹാവര്‍ഹില്ലിലെ ദമ്പതികള്‍ക്ക്
ലണ്ടന്‍ : ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ട് അടിച്ചത് സഫോല്‍ക്കിലെ ഹാവര്‍ഹില്ലില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികള്‍ ഇന്ന് രാവിലെ നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. സഫോല്‍ക്കിലെ പ്രധാനപ്പെട്ട ഒരു വ്യാപാരസ്ഥലമാണ് ഹാവല്‍ഹില്‍. നഗരത്തില്‍ ഒരു ബിസിനസ് നടത്തുന്ന ഇവര്‍ ഹാവര്‍ഹില്ലിലെ ചെറിയ കടകള്‍ ഉളള ഒരു …
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടി ഇന്ന് ചെലവഴിക്കുന്ന പണത്തിന് നാളെ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2015 ല്‍ തുടങ്ങി 2021 വരെ രാജ്യ്ത്തിന്റെ വളര്‍ച്ചയില്‍ ഒളിമ്പിക്‌സ് നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷവും രാജ്യത്തേക്ക് പണം കൊണ്ടുവരുന്നതില്‍ ഒളിമ്പിക്‌സ് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിദഗദ്ധരുടെ …