1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 80–ാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ 80–ാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയില്‍, ഇക്കൊല്ലം മൂന്നു റാങ്കുകള്‍ മെച്ചപ്പെടുത്തി 80–ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. ഈ ആറു രാജ്യങ്ങള്‍ക്കും 194 രാജ്യങ്ങളിലേക്ക് വീസരഹിത പ്രവേശനമുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും …
പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു
പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും കുവൈത്തികള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ആശുപത്രികളിലേക്കും മെഡിക്കല്‍ സെന്ററുകളിലേക്കും ജീവനക്കാരെ നിയമിക്കുന്നതിന് ഉടന്‍ തന്നെ റിക്രൂട്ട്‌മെന്റ് ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ അറിയിച്ചു. രണ്ടായിരത്തിലധികം നഴ്സുമാരെ നിയമിക്കുകയാണ് ഇവയില്‍ പ്രധാനം. പ്രാദേശികമായോ ബാഹ്യമായോ ഉള്ള കരാറുകളിലൂടെ നൂറുകണക്കിന് നഴ്‌സുമാരെ നിയമിക്കാന്‍ മന്ത്രാലയം …
ഖലിസ്ഥാൻ തീവ്രവാദിയുടെ വധശ്രമം: നിഖിൽ ഗുപ്തയ്ക്ക് എതിരായ തെളിവ് ഹാജരാക്ക ണമെന്ന ആവശ്യം തള്ളി US
ഖലിസ്ഥാൻ തീവ്രവാദിയുടെ വധശ്രമം: നിഖിൽ ഗുപ്തയ്ക്ക് എതിരായ തെളിവ് ഹാജരാക്ക ണമെന്ന ആവശ്യം തള്ളി US
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കെതിരെയുള്ള തെളിവുകൾ ഈ ഘട്ടത്തിൽ ഹാജരാക്കാൻ സാധിക്കില്ലെന്ന് അമേരിക്ക. നിഖിൽ ഗുപ്തയ്ക്കെതിരായ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്കുള്ള മറുപടിയായിട്ടാണ് യുഎസ് സർക്കാർ ഇക്കാര്യം അറിയിച്ചത്. തെളിവുകൾ ഹാജരാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്ന് …
വിമാനത്തിൻ്റെ ഡോർ ഊരിപോയ അപകടത്തിന് കാരണം “ബോൾട്ട്”; ചർച്ചയായി യാത്രക്കാരുടെ സുരക്ഷ
വിമാനത്തിൻ്റെ ഡോർ ഊരിപോയ അപകടത്തിന് കാരണം “ബോൾട്ട്”; ചർച്ചയായി യാത്രക്കാരുടെ സുരക്ഷ
സ്വന്തം ലേഖകൻ: യാത്രാവിമാനത്തിന്റെ വാതില്‍ പുറത്തേക്കു തെറിച്ചു പോയ സംഭവത്തില്‍ അന്വേഷണത്തിനിടെ കണ്ടെത്തിയത് വിചിത്രമായ കാരണം. വിമാനത്തിന്റെ വാതിലിലെ ഒരു ബോള്‍ട്ട് അയഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്ചയാണ് 121 പേരുമായി പറന്നുയര്‍ന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 9 വിമാനത്തിന്റെ വാതില്‍ ആകാശത്തുവെച്ച് പുറത്തേക്കു തെറിച്ചത്. വിമാന യാത്രികരില്‍ ഈ അപകടം …
പിണറായി വിജയനെ വേദിയിൽ ഇരുത്തി അമിതാധികാരത്തിന് എതിരായി രൂക്ഷ വിമർശനവുമായി എം ടി
പിണറായി വിജയനെ വേദിയിൽ ഇരുത്തി അമിതാധികാരത്തിന് എതിരായി രൂക്ഷ വിമർശനവുമായി എം ടി
സ്വന്തം ലേഖകൻ: അമിതാധികാരത്തിനെതിരെ വിമർശനവുമായി സാഹിത്യകാരൻ എം ടി വാസുദേവൻ നായർ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനു എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും …
എന്‍ജിനിയറിങ് വിസ്മയമായി മുംബൈ അടല്‍ സേതു; രാജ്യത്തെ വലിയ കടല്‍പ്പാലം വെള്ളിയാഴ്ച തുറക്കും
എന്‍ജിനിയറിങ് വിസ്മയമായി മുംബൈ അടല്‍ സേതു; രാജ്യത്തെ വലിയ കടല്‍പ്പാലം വെള്ളിയാഴ്ച തുറക്കും
സ്വന്തം ലേഖകൻ: ഒറ്റവാക്കില്‍ ‘എജിനിയറിങ് വിസ്മയം’ എന്ന് വിശേഷിപ്പിക്കാം. അത്രയേറെ എന്‍ജിനിയറിങ് വൈദഗ്ധ്യം ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (അടല്‍ സേതു). രാജ്യത്തെ എന്‍ജിനിയറിങ് മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുന്ന അഭിമാന പദ്ധതിയാണിത്. ഏതാണ്ട്‌ 18,000 കോടി രൂപ …
ഗതാ​ഗത നിയമലംഘനത്തിന് നടപടി കർശനമാക്കാൻ ബഹ്റെെൻ; ശിക്ഷാ കാലാവധി ഇരട്ടിയാക്കാൻ തീരുമാനം
ഗതാ​ഗത നിയമലംഘനത്തിന് നടപടി കർശനമാക്കാൻ ബഹ്റെെൻ; ശിക്ഷാ കാലാവധി ഇരട്ടിയാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: രാജ്യത്തെ ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹ്റെെൻ അധികൃതർ. റോഡ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൻ ഇനി 60 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു നൽകുകയുള്ളു എന്നാണ് പുതിയ തീരുമാനം. ഇതിന് മുമ്പ് 30 ദിവസം കഴിഞ്ഞാൻ വിട്ടു നൽകമായിരുന്നു. എന്നാൽ ഇനിമുതൽ 60 ദിവസം കഴിഞ്ഞാൻ മാത്രമേ വിട്ടു …
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
യേശുദാസിന് പിറന്നാൾ; ലോക ത്തിൻ്റെ ഏതു മൂലയിലും മല യാളിയെ തേടിയെത്തുന്ന ഗന്ധ ർവനാദത്തിന് ശതാഭിഷേകം
സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്. ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് …
നെടുമ്പാശ്ശേരി വിമാനത്താവള ത്തിലേക്ക് ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരും; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
നെടുമ്പാശ്ശേരി വിമാനത്താവള ത്തിലേക്ക് ഭൂമിക്കടിയിലൂടെ കൊച്ചി മെട്രോ വരും; ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി ഒരു ലക്ഷമാക്കുകയാണു ലക്ഷ്യമെന്നു കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഇൗ വർഷം ആദ്യം കമ്മിഷൻ ചെയ്യുന്നതോടെ ഇതു സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവരെ 10 കോടി ആളുകൾ മെട്രോയിൽ യാത്രചെയ്തു. പ്രതിദിന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യം …
ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം കണ്ണൂരിൽ എന്‍ഐഎയുടെ പിടിയില്‍
ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം കണ്ണൂരിൽ എന്‍ഐഎയുടെ പിടിയില്‍
സ്വന്തം ലേഖകൻ: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്. സവാദിനെ കണ്ടെത്താന്‍ …