ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്. പോര്‍ച്ചുഗലിലും മറ്റും …
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …
പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ തിങ്കളാഴ്ച നിശ്ചലമാകും. വൈറസുകള്‍ കാരണം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. അല്‍യൂറോണ്‍/ ഡിഎന്‍എസ് ചേഞ്ചര്‍ ബോട്ട് എന്ന വൈറസാണ് കമ്പ്യൂട്ടറുകളെ ബാധിക്കാന്‍ പോകുന്നത്. ജൂലൈ 9 തിങ്കളാഴ്ച രാവിലെ 12 മണി മുതല്‍ ഈ വൈറസുകള്‍ ബാധിച്ച കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കില്ല. കഴിഞ്ഞവര്‍ഷമാണ് ഈ വൈറസുകള്‍ കമ്പ്യൂട്ടറുകളിലെത്തിയത്. എന്നാല്‍ എഫ്ബിഐ ഇതിനെതിരെ …
പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കു ശേഷവും അഡ്മിറ്റ് ചെയ്യുവാനോ തക്ക ചികില്‍സ നല്‍കുവാനോ NHS അധികൃതര്‍ തയ്യാറാകാത്തതിനാല്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു ഉദരത്തില്‍ മരിച്ചു.ഹേവാര്‍ഡ്‌സ് ഹീത്തില്‍ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശികളായ വട്ടപ്പാറ ഷിജു-ലലിയ ദമ്പതികളുടെ കുട്ടിയാണ് മതിയായ വൈദ്യസഹായം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ഗര്‍ഭാവസ്ഥയില്‍ മരണമടഞ്ഞത്.പ്രിന്‍സ്‌റോയല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഒന്‍പതു മാസം ഈ ദമ്പതികള്‍ കാത്തു സൂക്ഷിച്ച …
സീറോ സൈസ് പല യുവതികളേയും കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതിനായി എന്തൊക്കെ കോലഹലങ്ങളാണ്. ഭക്ഷണം കഴിക്കാതിരിക്കുക, ഇഷ്ടഭക്ഷണം കണ്ടാല്‍ മുഖം തിരിച്ച് പോവുക അങ്ങനെ… എന്നാല്‍ മെലിഞ്ഞ് സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കബോഡില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട അഞ്ച് ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണന്ന് അറിയാമോ? 1. ബാല്‍സാമിക് വിനഗര്‍ എന്തിന് – രണ്ട് ടേബിള്‍ സ്പൂണ്‍ സാലഡ് …
ബ്രിട്ടനിലെ ഉദാരമായ ബെനിഫിറ്റ് സിസ്റ്റത്തിന്റെ ആനുകൂല്യം കൈപ്പറ്റുന്നതിനായി രാജ്യത്തേക്ക് കുടിയേറുന്നത് കര്‍ശനമായി തടയുമെന്ന് ഗവണ്‍മെന്റ്. ഇതിനായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുടെ ഉന്നത തലത്തിലുളള മീറ്റിങ്ങ് ലണ്ടനില്‍ ഇന്നലെ തുടങ്ങി. യൂറോപ്പില്‍ നിന്നുളള കുടിയേറ്റം സംബന്ധിച്ചുളള നിയമങ്ങള്‍ കുറച്ചുകൂടി പ്രായോഗികമാക്കാനാണ് മീറ്റിങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് നടപ്പിലാക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും തൊഴില്‍ മന്ത്രി ക്രിസ് ഗാരിലിംഗ് പറഞ്ഞു. നിലവില്‍ …
ജീവിതത്തില്‍ കഷ്ട്ടപ്പാടുകള്‍ ഉണ്ടാവുമ്പോള്‍ ദൈവം എല്ലാം നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് സ്വയം വിശ്വസിക്കുന്നതാണ് എതൊരു വിശ്വാസിയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജമേകുക.എന്നാല്‍ ഇന്നലെ ന്യൂകാസിലില്‍ കണ്ട കാഴ്ചകള്‍ എന്‍റെ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു
ഒളിമ്പിക്സിനോടനുബന്ധിച്ചു ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് പിടിക്കപ്പെട്ടവരില്‍ മുസ്ലീമായി മാറിയ വെള്ളക്കാരനും ഇന്നലെ പുലര്‍ച്ചെ ഈസ്റ്റ് ലണ്ടനില്‍ നടത്തിയ റെയ്ഡിലാണ് റിച്ചാര്‍ഡ് ഡാര്‍ട്ട് എന്ന 29 കാരന്‍ അറസ്റ്റിലായത്. മുസ്ലീമായി മതം മാറിയ റിച്ചാര്‍ഡ്,സലാഹുദീന്‍ എന്ന പേരും സ്വീകരിച്ചിരുന്നു.അഫ്ഗാനില്‍ യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ കൊലപാതകികള്‍ എന്ന് വിശേഷിപ്പിച്ച റിച്ചാര്‍ഡ് ബ്രിട്ടനില്‍ ശരിയ നിയമം നടപ്പിലാക്കണമെന്നും കഴിഞ്ഞ …
ലണ്ടന്‍ : ഒളിമ്പിക്‌സിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സ്മരണക്കായി പുറത്തിറക്കിയ അന്‍പത് പെന്നിയുടെ നാണയങ്ങള്‍ വിപണന മേഖലയില്‍ നിന്ന് അപ്രത്യക്ഷമായതായി പരാതി. നാണയ ശേഖരണം ഹോബിയാക്കിയ ആളുകളാണ് കൂട്ടത്തോടെ നാണയം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നിലെന്നാണ് കരുതുന്നത്. 21 മാസം മുന്‍പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാണയങ്ങള്‍ പുറത്തിറക്കിയത്. പൊതുജനങ്ങള്‍ രൂപകല്പന ചെയത് 29 …