കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ്
അമേരിക്കയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ജര്‍മ്മിനിയുടെ പക്കല്‍. ആദ്യമായി അമേരിക്ക എന്ന സ്ഥലം അടയാളപ്പെടുത്തയ ലോകഭൂപടമാണ് ജര്‍മ്മിനിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ ലൈബ്രേറിയന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 500 വര്‍ഷം പഴക്കമുളള മാപ്പ് കണ്ടത്തിയെന്ന വിവരം പുറത്ത് വന്നത് അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിലാണ്. ജര്‍മ്മന്‍ കാര്‍ട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ വാള്‍ഡ്‌സീമുളളര്‍ തയ്യാറാക്കിയ ഭൂപടത്തിന്റെ അഞ്ചാമത്തെ കോപ്പിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് കണ്ടെടുക്കുന്നത് …
പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ദ്രവ്യകണികകള്‍ക്ക് …
വിസ കാലാവധി കഴിഞ്ഞ ഒന്നരലക്ഷം കുടിയേറ്റക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ടെന്ന് കണക്ക്. പക്ഷേ അവര്‍ എവിടെയുണ്ടെന്ന് അറിയാന്‍ ബോര്‍ഡര്‍ ഏജന്‍സിയുടെ പക്കല്‍ പ്രത്യേക മാര്‍ഗം ഒന്നുമില്ല.വിസയുടെ കാലാവധി കഴിഞ്ഞവരോ വിസ നീട്ടിന്നത് നിഷേധിക്കപ്പെട്ടവരോ ആയി ഒന്നരലക്ഷം കുടിയേറ്റക്കാര്‍ ഇവിടെയുണ്ടെന്നാണ് ബോര്‍ഡര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഏതാണ്ട് ഓക്‌സ്‌ഫോഡിലെ ജനസംഖ്യയ്ക്ക് തുല്യമാണിത്. ഇത് ദിനംപ്രതി നൂറുപേര്‍ എന്ന നിലയില്‍ …
ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു …
പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് …
ബാങ്കുകള്‍ ലിബോര്‍ റേറ്റില്‍ തിരിമറി നടത്തിയത് കാരണം പല കുടുംബങ്ങളും പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരുമെന്ന് ഭവനമന്ത്രിയുടെ മുന്നറിയിപ്പ്. ലിബോര്‍ വിവാദത്തെ തുടര്‍ന്ന് വായ്പാ പ്രതിസന്ധിയുണ്ടാകുമെന്നും ഇത് പല കുടുംബങ്ങളുടേയും വീട് എന്ന സ്വപ്‌നം ഇ്ല്ലാതാക്കുമെന്നുമാണ് ഭവനമന്ത്രി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞദിവസം പറഞ്ഞത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണും ലിബോര്‍ റേറ്റ് തിരിമറിയെ കുറിച്ച് അടിയന്തിര …
മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ നേരിന്‍റെ നേര്‍ക്കാഴ്ചയുമായി യു കെ മലയാളികള്‍ക്കിടയില്‍ ഒരു പുത്തന്‍ മാധ്യമ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി പുതു വസന്തമായി ഇനി ലോകമെങ്ങുമുള്ള മലയാളികളിലേക്ക്.പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ യു കെയില്‍ വേറിട്ടുനില്‍ക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമം ഇനി ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വേണ്ടി സംസാരിക്കും. …
ബ്രട്ടീഷ് പൗരന്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള ലൈഫ് ഇന്‍ ദി യു കെ ടെസ്റ്റ് പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി ബ്രട്ടീഷ് ഹോം സെക്രട്ടറി തെരേസാ മേയ്. 2005 ല്‍ ലേബര്‍ പാര്‍ട്ടിയാണ് ബ്രട്ടീഷ് പൗരത്വം ലഭിക്കുന്നതിനായി ഇത്തരമൊരു ടെസ്റ്റ് ഏര്‍പ്പെടുത്തിയത്. നിലവില്‍ ബ്രിട്ടനിലെ ദൈനംദിന ജീവിതരീതികളെ കുറിച്ചും ശൈലികളെ കുറിച്ചുമുളള ചോദ്യങ്ങളാണ് ടെസ്റ്റ് എഴുതുന്നവര്‍ക്ക് നേരിടേണ്ടി വരുക. ഇത് മാറ്റി …
ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം എന്നുവിശേഷിപ്പിക്കുന്ന ‘ദൈവത്തിന്റെ കണിക’ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച സ്വിസ്റ്റര്‍ലാന്‍ഡിലെ സേണില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ പ്രശസ്തരായ അഞ്ച് ഭൗതികശാസ്ത്രജ്ഞരെ പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ‘ഹിഗ്ഗ്‌സ് ബോസണ്‍ ഗോഡ് പാര്‍ട്ടിക്കിള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കണികയുടെ സാന്നിധ്യം എതാണ് 99.99 ശതമാനവും ഉറപ്പിച്ച് …