സ്വന്തം ലേഖകൻ: തത്സമയ സംപ്രേക്ഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടി.സി. ടെലിവിഷന്‍ ചാനലിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരച്ചുകയറിയത്. തോക്കുചൂണ്ടി ഭീഷണി മുഴക്കിയ സംഘം ജീവനക്കാരോട് ചാനല്‍മുറിയില്‍ ഇരിക്കാനും നിലത്ത് കിടക്കാനും ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം പുറത്തുവന്നശേഷം വൈകാതെ സംപ്രേക്ഷണം തടസപ്പെട്ടു. പശ്ചാത്തലത്തില്‍ വെടിവെപ്പിന്റെ ശബ്ദം …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ഇതിനൊപ്പം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിര്‍ബന്ധമാക്കി. ടിക്കറ്റ് നിർബന്ധമാക്കിയതോടെ റിക്രൂട്ട് ചെലവ് ഉയരും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരം വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ അയ്ബാനാണ് പുതിയ …
സ്വന്തം ലേഖകൻ: പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ മാലദ്വീപ് സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ എം.പി അലി അസീം ആവശ്യപ്പെട്ടു. വിഷയത്തില്‍ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസാ സമീറിനോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്ന് മറ്റൊരു പ്രതിപക്ഷ എം.പി മീഖെയ്ല്‍ നസീമും ആവശ്യപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ എം.ഡി.പി. …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ വിട്ടയച്ചത് ഇന്ത്യയുടെ തിരിച്ചടി ഭയന്നിട്ടെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അജയ് ബിസാരിയ. അഭിനന്ദനെ വിട്ടുകിട്ടിയില്ലെങ്കില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഒൻപത് മിസൈലുകള്‍ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ ‘ആംഗര്‍ മാനേജ്‌മെന്റ്: ദി ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍സ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍’ …
സ്വന്തം ലേഖകൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും …
സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു. 2021 സെപ്റ്റംബർ 15-ന് ആരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു. മൊബൈല്‍ ആപ്പ് വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് …
സ്വന്തം ലേഖകൻ: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂര്‍ മുന്നില്‍ എത്തിയത്. 952 പോയിന്റാണ് കണ്ണൂരിന്. 949 പോയിന്റാണ് കോഴിക്കോടിന്. 23 വര്‍ഷത്തിനുശേഷമാണ് 117.5 പവന് സ്വര്‍ണക്കപ്പില്‍ കണ്ണൂര്‍ വീണ്ടും മുത്തമിടുന്നത്. ഇത് നാലാം തവണയാണ് ജില്ലയുടെ കിരീടനേട്ടം. ആവേശകരമായ മത്സരത്തില്‍ 938 പോയിന്റുകളുമായി പാലക്കാട് മൂന്നാംസ്ഥാനം …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തെ വംശീയമായി അടക്കം പരിഹസിച്ചുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളായി. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷറീഫ്, മഹ്‌സും മജീദ് എന്നിവരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഇവരുടെ …
സ്വന്തം ലേഖകൻ: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് …