1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടവിളികള്‍ മുഴങ്ങി ,ക്നാനായക്കടലായി മാല്‍വെന്‍ ,UKKCA കണ്‍വെന്‍ഷന്‍ ചരിത്രത്തിലേക്ക് !
നടവിളികള്‍ മുഴങ്ങി ,ക്നാനായക്കടലായി മാല്‍വെന്‍ ,UKKCA കണ്‍വെന്‍ഷന്‍ ചരിത്രത്തിലേക്ക് !
തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ക്നാനായ മക്കള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നടവിളികളാല്‍ മുഖരിതമായ മാല്‍വെന്‍ മലനിരകള്‍ ക്നാനായക്കടലായി മാറി.
യൂറോപ്യന്‍ യൂണിയന്‍: റഫറണ്ടം ആകാമെന്ന് കാമറൂണ്‍
യൂറോപ്യന്‍ യൂണിയന്‍: റഫറണ്ടം ആകാമെന്ന് കാമറൂണ്‍
യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ റഫറണ്ടം ആകാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതോടെ യൂറോപ്പില്‍ ബ്രിട്ടന്റെ പങ്ക് എന്താകണമെന്ന് ഇനി ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാനുളള വഴി തെളിഞ്ഞു. എന്നാല്‍ ഉടനെയൊന്നും റഫറണ്ടം അനുവദിക്കുമെന്ന് കരുതാനാകില്ല. 2015ലെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ അല്ലെങ്കില്‍ അതിനുശേഷമോ ആകും റഫറണ്ടം നടപ്പിലാക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി …
അശ്ലീല സൈറ്റുകള്‍ തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരുന്നു
അശ്ലീല സൈറ്റുകള്‍ തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരുന്നു
അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇന്റര്‍നെറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സാധാരണയായി അശ്ലീല സൈറ്റുകള്‍ ലഭിക്കാതിരിക്കാനുളള സംവിധാനം കമ്പ്യൂട്ടറിന്റെ ഉടമ തന്നെ ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് അശ്ലീലസൈറ്റുകള്‍ ഓട്ടോമാറ്റിക്കായി നിരോധിക്കപ്പെടും. കുട്ടികള്‍ അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുളളത്. …
വിസ കാലാവധി തീര്‍ന്നാല്‍ ഇനി 28 ദിവസം മാത്രം ഓവര്‍ സ്റ്റേ
വിസ കാലാവധി തീര്‍ന്നാല്‍ ഇനി 28 ദിവസം മാത്രം ഓവര്‍ സ്റ്റേ
കുടിയേറ്റം തടയാന്‍ നെട്ടോട്ടമോടുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ വക അടുത്ത പാര വരുന്നു.ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മറ്റൊരു കടുത്ത നിയമം കൂടി കുടിയേറ്റക്കാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുവാന്‍ ഹോം ഓഫീസ് തീരുമാനിച്ചു.ഇതനുസരിച്ച് വിസ കാലാവധി കഴിഞ്ഞും പ്രത്യേക അപേക്ഷകളിന്മേല്‍ യു.കെയില്‍ തങ്ങുവാന്‍ അനുവദിക്കുന്ന കാലാവധി പരമാവധി 28 ദിവസമായി നിജപ്പെടുത്തും. 28 ദിവസത്തിലേറെ തങ്ങുന്നവര്‍ പിന്നീട് ലീവ് ദിവസങ്ങള്‍ …
സാമ്പത്തിക പ്രതിസന്ധി; പല NHS ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കില്‍
സാമ്പത്തിക പ്രതിസന്ധി; പല NHS ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കില്‍
സാമ്പത്തിക പ്രതിസന്ധി മൂലം പല എന്‍എച്ച്എസ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സാമ്പത്തിക ഞെരുക്കം കാരണം പല ആശുപത്രികളിലും ചികിത്സയുടെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധര്‍. ഭാവിയില്‍ എന്‍എച്ച്എസിന്റെ ബഡ്ജറ്റ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കിംഗ്‌സ് ഫണ്ടിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ ആപ്പിള്‍ബൈ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കം കാരണം ചെലവാക്കുന്ന ഓരോ പൗണ്ടിനും 5ശതമാനം അധികം …
വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണ സമയത്ത് സംസാരിക്കാന്‍ പാടില്ലന്ന് സ്‌കൂള്‍അധികൃതര്‍
വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണ സമയത്ത്  സംസാരിക്കാന്‍ പാടില്ലന്ന്  സ്‌കൂള്‍അധികൃതര്‍
ഉച്ചഭക്ഷണത്തിന്റെ സമയത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കാന്‍ പാടില്ലന്ന് സ്കൂള്‍ അധികൃതര്‍. അത്യാവശ്യകാര്യങ്ങള്‍ക്കായി പിറുപിറുക്കാമെന്നും അല്ലാത്ത സമയം നിശബദ്ധരായിരിക്കണമെന്നുമാണ് സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പുതിയ നിര്‍ദ്ദേശം. കുട്ടികളുടെ ശബ്ദം കാരണം സ്‌കൂളിലെ ടീച്ചര്‍മാര്‍ക്ക് തലവേദയുണ്ടാകുന്നുവെന്ന കാരണത്താലാണ് ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ നിശബ്ദരായിരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പോര്‍ട്‌സ്മൗത്തിലെ ഇസാംബാര്‍ഡ് ബ്രൂണല്‍ ജൂനിയര്‍ സ്കൂളിലാണ് വിചിത്രമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. …
വാട്ട് ആന്‍ ഐഡിയ സര്‍ജി; വാടകക്ക് പണമില്ല, ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി
വാട്ട് ആന്‍ ഐഡിയ സര്‍ജി; വാടകക്ക് പണമില്ല,  ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി
വീട് വാങ്ങാനോ മോര്‍ട്ട്ഗേജ് എടുക്കാനോ പണമില്ലാത്തതിനാല്‍ ദമ്പതികള്‍ ഡബിള്‍ ഡെക്കര്‍ ബസ് വീടാക്കി. ഡാനിയല്‍ ബോണ്ടും(28) ഭാര്യ സ്റ്റാസി ഡ്രിങ്ക് വാട്ടറു(20)മാണ് പണമില്ലാത്തതിനാല്‍ ഒരു ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങി വീടാക്കി മാറ്റിയത്. 1991ലെ ലൈലാന്‍ഡ് ഒളിമ്പിയ മോഡല്‍ ഡബിള്‍ ഡെക്കര്‍ ബസാണ് ഇരുവരും വീടാക്കി മാറ്റിയത്. 3000 പൗണ്ടിനാണ ബസ് വാങ്ങിയത്. മറ്റൊരു 8000 …
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ ?
സാമ്പത്തിക സേവനം എന്നത് വ്യവസായമായി മാറിയ കാലഘട്ടത്തിലാണ് കാര്‍ഡുകള്‍ പണത്തിന്റെ ലോകം കൈയ്യടക്കുന്നത്. എന്തിനും ഏതിനും കാര്‍ഡുകള്‍ കൊണ്ട് തലോടിയാല്‍ മതിയെന്ന അവസ്ഥ. കാര്‍ഡുകള്‍ വ്യാപകമാകുന്നു എന്ന അവസ്ഥമാറി നിത്യജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു എന്ന അവസ്ഥയിലാണ് കാര്‍ഡുകളളന്‍മാരുടെ രംഗപ്രവേശം. പഴയപോലെ ബസിലെ തിരക്കില്‍നിന്ന് പോക്കറ്റടിക്കുന്ന കളളന്‍മാരല്ല – ഹൈടെക് കളളന്‍മാര്‍. കാര്‍ഡിലെ വിവരങ്ങള്‍ ഉടമ പോലുമറിയാതെ …
കുടിയേറ്റക്കാരുടെ എണ്ണം കണക്കുകൂട്ടിയതിലും കൂടുതല്‍
കുടിയേറ്റക്കാരുടെ എണ്ണം കണക്കുകൂട്ടിയതിലും കൂടുതല്‍
മുന്‍പ് കണക്കുകൂട്ടിയതിലും കൂടുതലാണ് ബ്രിട്ടനിലെ പല ഭാഗത്തേയും കുടിയേറ്റക്കാരുടെ എണ്ണമെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ചില പ്രദേശങ്ങളില്‍ നേരത്തെ കരുതിയിരുന്നതിലും മൂന്ന് ഇരട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം. ലങ്കാഷെയറിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയിരിക്കുന്നത്. മുന്‍പ് എടുത്തിരുന്ന കണക്കുകളേക്കാളും മൂന്നിരിട്ടി കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹെര്‍ഫോര്‍ഡ്‌ഷെയറിലും ലണ്ടനിലും കുടിയേറ്റക്കാരുടെ എണ്ണം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് …
ഹൈദരാബാദിലെ IT ട്രെയിനി ” ഡിലീറ്റ് “അടിച്ചു; ബ്രിട്ടനിലെ RBS ഇടപാടുകാര്‍ വെള്ളം കുടിക്കുന്നു
ഹൈദരാബാദിലെ IT ട്രെയിനി ” ഡിലീറ്റ് “അടിച്ചു; ബ്രിട്ടനിലെ RBS ഇടപാടുകാര്‍ വെള്ളം കുടിക്കുന്നു
ആര്‍ബിഎസ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാറിന് കാരണം ജൂനിയര്‍ ടെക്‌നീഷ്യന്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചത്. ആര്‍ബിഎസിന്റെ സോഫ്റ്റ് വെയര്‍ മാനേജ് ചെയ്യുന്നത് ഇന്ത്യയിലെ ഹൈദ്രാബാദിലുളള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ്. പതിവായി ചെയ്യാറുളള സോഫ്റ്റ് വെയര്‍ അപ്ഗ്രഡ് ജോലി താരതമ്യേന പുതുമുഖമായ ഒരു ജോലിക്കാരനെ ഏല്‍പ്പിച്ചതാണ് ബ്രിട്ടനിലെ ആയിരക്കണക്കിന് ആളുകളെ വെളളം …