സ്വന്തം ലേഖകൻ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ലഡ്‌വിഗ് ഗൊരാൻസൺ നേടി. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർഗോസ് ലാൻതിമോസ് …
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള 13 വയസ്സുള്ള 3 പെൺകുട്ടികൾ കെ-പോപ്പ് ഗ്രൂപ്പിലെ ബിടിഎസ് എന്ന യുവഗായക സംഘത്തെ കാണാൻ സിയോളിലേക്ക് പുറപ്പെട്ടു. എന്നാൽ കുട്ടികളുടെ സ്വപ്നം, അത് സ്വപ്നമായി തന്നെ അവസാനിച്ചു. ഒരു മാസം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി ലളിതമായിരുന്നു. ആദ്യം ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ പിടിക്കണം. എങ്ങനെയെങ്കിലും …
സ്വന്തം ലേഖകൻ: പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്‌സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയതിനു പിന്നാലെ എല്ലാ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്‌പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.). മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന …
സ്വന്തം ലേഖകൻ: വീസയില്ലാതെ രാജ്യത്തെത്തിയ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ആഫ്രിക്കന്‍ രാജ്യമായ കെനിയ. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് വിമാനമാര്‍ഗമാണ് ഈ സഞ്ചാരികളെത്തിയത്. വീസയുടെ നടപടിക്രമങ്ങളൊന്നുമില്ലാതെ തന്നെ ഇവര്‍ കെനിയയിലേക്ക് പ്രവേശിച്ചു. രാജ്യത്ത് പ്രവേശിക്കാന്‍ ഇനി ആര്‍ക്കും വീസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനം നടപ്പിലായശേഷം രാജ്യത്തെത്തുന്ന ആദ്യ സഞ്ചാരികളാണിവര്‍. …
സ്വന്തം ലേഖകൻ: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്. ഒരുമാസത്തിൽ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ. ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗ ടൗൺഷിപ്പ് നിർമ്മാണം. വടക്കു കിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ …
സ്വന്തം ലേഖകൻ: യാത്രയ്‌ക്കിടെ വിമാനത്തിൽവച്ച് കുടുംബാംഗത്തിനു നേരെ പതിനാറുകാരന്റെ ആക്രമണം. ടൊറന്റോയിൽനിന്നു കാൽഗറിയിലേക്കു പോയ എയർ കാനഡ വിമാനത്തിലാണ് അസാധാരണ സംഭവമുണ്ടായത്. തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിലെ യാത്രികർക്ക് യാത്ര തുടരാൻ കാത്തിരിക്കേണ്ടി വന്നത് മൂന്നു മണിക്കൂർ. ജനുവരി മൂന്നിനായിരുന്നു സംഭവം. വിമാനയാത്രികരിൽ ഒരാൾ സഹയാത്രികനോടു മോശമായി പെരുമാറിയെന്നു …
സ്വന്തം ലേഖകൻ: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ത്തന്നെ ഓഫീസ് ജോലികളും ചെയ്യാന്‍കഴിയുന്ന ‘വര്‍ക്കേഷന്‍’ എന്ന പുതിയ തൊഴില്‍രീതി ലോക വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലും ദീര്‍ഘകാലം താമസിച്ച് സ്വന്തം ജോലി ചെയ്യാനാണ് ഇപ്പോള്‍ പലരും തയ്യാറാവുന്നത്. അത്തരത്തില്‍ വിദേശങ്ങളില്‍ വര്‍ക്കേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്കായി പുതിയ വീസ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. ഡിജിറ്റല്‍ നൊമാഡ് വീസ എന്ന …
സ്വന്തം ലേഖകൻ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ഡല്‍ഹിയില്‍ വായുമലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരുംദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാലു ദിവസത്തിൽ അധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മു-കശ്മീര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ …
സ്വന്തം ലേഖകൻ: നാല് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) പ്രഥമ സൗര ദൗത്യ പേടകമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവില്‍ പേടകമെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. പേടകത്തിലെ ലാം എൻജിൻ പ്രവർത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആർഒ നടത്തിയത്. …
സ്വന്തം ലേഖകൻ: ‘1985-ല്‍ ആരംഭിച്ച, 39 വര്‍ഷം പൂര്‍ത്തിയാക്കിയ ദൂരദര്‍ശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. എല്ലാ പ്രേക്ഷകര്‍ക്കും നന്ദി. ഒപ്പം പുതുവത്സരാശംസകളും. നമസ്കാരം’. ദൂരദര്‍ശന്റെ മലയാളം സംപ്രേഷണം തുടങ്ങി മൂന്നാംദിവസംമുതല്‍ കണ്ടുതുടങ്ങിയ ഹേമലതാ കണ്ണന്‍ ഔദ്യോഗികജീവിതം അവസാനിപ്പിച്ചത് അപൂര്‍വ വിടപറച്ചിലിലൂടെയാണ്. അവസാനദിവസം പുഞ്ചിരിയോടെയാണ് ഔദ്യോഗികജീവിതത്തോടു വിടപറഞ്ഞത്. തുടര്‍ന്നു കണ്ടത് സാമൂഹികമാധ്യമലോകത്ത് വീഡിയോ വൈറലായതാണ്. …