സ്വന്തം ലേഖകൻ: കൗമാരകലയുടെ വസന്തോത്സവത്തിന് കൊല്ലത്ത് കൊടിയേറി. ഇനിയുള്ള അഞ്ച് ദിനം കൊല്ലത്തിന്റെ ഹൃദയഭൂമിയിൽ തുടിതാളങ്ങൾ നിറയും. കലയുടെ കലവറ തുറക്കുന്നതും കാത്തിരിക്കുകയാണ് ആസ്വാദകവൃന്ദവും. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിന് …
സ്വന്തം ലേഖകൻ: ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനുവരി 15 മുതല്‍ നിയമലംഘനങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡെലിവറി ജീവനക്കാര്‍ റോഡിലെ വേഗത കുറഞ്ഞ വലതുപാത ഉപയോഗിക്കണമെന്നാണ് നിയമം. മോട്ടോര്‍ബൈക്ക് അപകടങ്ങള്‍ കൂടിയതിന് പിന്നാലെയാണ് അധികൃതര്‍ ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഡ്രൈവിംഗ് ലൈസന്‍സും, വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതല്‍ ഇലക്ട്രോണിക് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങള്‍ സിവിൽ സർവീസ് കമീഷൻ പുറത്തിറക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശ അധ്യാപകരെ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സിവിൽ സർവിസ് കമീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി …
സ്വന്തം ലേഖകൻ: ബിജെപിയുടെ കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരില്‍ റോഡ് ഷോ നടത്തുന്നു.റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. കേരളത്തിലെ സുപ്രധാന വ്യക്തിത്വങ്ങളേയും കേരളത്തിലെ സ്ത്രീത്വത്തിന്റെ ശക്തിയും സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലൂടെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി (ഐ.പി.സി) പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരതീയ ന്യായ് സംഹിത പാസാക്കുന്നത്. പല നിയമങ്ങളിലെയും ശിക്ഷകളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയാണ് പുതിയ വ്യവസ്ഥ പാസാക്കിയത്. എന്നാല്‍, ഇതിലെ വാഹനാപകടവുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ മാറ്റം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ നിയമത്തിലെ നിര്‍ദേശത്തില്‍ മാറ്റം ആവശ്യപ്പെട്ട് ട്രക്ക് …
സ്വന്തം ലേഖകൻ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം വർധവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആണ് വില. എന്നാൽ ഡീസലിന് 2.05 റിയാലായി തുടരും. മൂന്ന് മാസത്തേക്കാണ് ഈ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് …
സ്വന്തം ലേഖകൻ: വടക്കൻ-മധ്യ ജപ്പാനിൽ ഇന്നലെ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടാകുകയും, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്തതോടെ, ഇതുവരെ ജപ്പാനിൽ മരിച്ചത് 48 പേരെന്ന് റിപ്പോർട്ട്. രക്ഷാദൌത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇഷികാവയിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ സുനാമി …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരും ടെസ്‌ല മേധാവികളും തമ്മില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് പലതവണ ചര്‍ച്ചകളും നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024-ല്‍ …