സ്വന്തം ലേഖകൻ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരേയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പൂര്‍ണമായും കത്തിയമരുന്നതിന് മുമ്പ് തന്നെ യാത്രക്കാരേയും ജീവനക്കാരേയും സമയംപാഴാക്കാതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. …
സ്വന്തം ലേഖകൻ: ഭൂചലനങ്ങള്‍ക്കിടെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു. ഏതെങ്കിലും തരത്തിലുള്ള സഹായത്തിനും ദുരിതാശ്വാസത്തിനും ബന്ധപ്പെടാന്‍ കഴിയുന്ന എമര്‍ജന്‍സി നമ്പറുകളും ഇമെയില്‍ ഐഡികളും എംബസി പുറത്തുവിട്ടു. മധ്യജപ്പാനിലെ തീരപ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനങ്ങളും ചെറിയ തരത്തിലുള്ള സുനാമിയും ഉണ്ടായത്. വലിയരീതിയിലുള്ള സുനാമിക്ക് സാധ്യകളുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകൻ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകള്‍ക്കുള്ളില്‍ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ടോയാമ, ഇഷികാവ, നിഗറ്റ …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തിലുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ കാണാതായതില്‍ ദുരൂഹത. മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഒപ്പമില്ലാതെ ഒറ്റയ്ക്കാണ് ഗുജറാത്ത് സ്വദേശിയായ കുട്ടി വിമാനത്തിലുണ്ടായിരുന്നത്. കുട്ടിയേയും രക്ഷാകര്‍ത്താക്കളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്ന് സംശയിക്കുന്നതായും ഗുജറാത്ത് പോലീസ് വ്യക്തമാക്കി. യുഎസ് കാനഡാ അതിര്‍ത്തിയില്‍ നിരവധി കുട്ടികളാണ് …
സ്വന്തം ലേഖകൻ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.10-ഓടെ കുതിച്ചുയര്‍ന്ന എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ്) ഉപഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുകയാണ്. ആദ്യഘട്ട വിക്ഷേപണം വിജയകരമായതോടെ എക്‌സ-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഇതിനുമുമ്പ് …
സ്വന്തം ലേഖകൻ: കേരളത്തിന്റെ സിൽവർലൈൻ പദ്ധതി ഭാവിയിൽ റെയിൽ വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. കൂടാതെ പദ്ധതി റെയിൽവേയ്ക്ക് സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള റെയിൽവേ നിർമിതികൾ, സർവീസുകൾ തുടങ്ങിയവയിൽ സിൽവർലൈൻ എന്തൊക്കെ ആഘാതം സൃഷ്ടിക്കുമെന്ന് പരിഗണിച്ചില്ല, തിരൂർ-കാസർഗോഡ് ഭാഗത്ത് പല മാനദണ്ഡങ്ങളും …
സ്വന്തം ലേഖകൻ: പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്. ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമാണ് മലയാളികൾ. കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്. കേരളീയരെ മരുഭൂമികൾമുതൽ ധ്രുവപ്രദേശങ്ങളിലെ തണുപ്പിൽവരെ കാണാമെന്നാണ് കണക്ക്. യുഎൻ പട്ടികയിൽ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ. കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി …
സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പുപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ‘കെ സ്മാര്‍ട്ട്’ ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന് എത്ര ഉയരമാകാമെന്നുവരെ പറഞ്ഞുതരും. തദ്ദേശവസേവനത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്’കെ സ്മാര്‍ട്ട്’ .ഇത് വിന്യസിക്കുന്നതോടെ സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള പതിവുരീതി അടിമുടി മാറുകയാണ്. പുതുവര്‍ഷംമുതല്‍ കെ സ്മാര്‍ട്ടുവഴിയുള്ള ഓണ്‍ലൈന്‍ സേവനത്തിനു തുടക്കമാകും. ആദ്യം സംസ്ഥാനത്തെ നഗരസഭകളിലും ഏപ്രില്‍ ഒന്നുമുതല്‍ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്. മാസച്യുസെറ്റ്‌സിലെ ഡോവറിലാണ് ഇന്ത്യന്‍ വംശജരായ രാകേഷ് കമാല്‍(57) ഭാര്യ ടീന(54) മകള്‍ അരിയാന(18) എന്നിവരെ ഇവരുടെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടത്. രാകേഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ഒരുതോക്കും കണ്ടെടുത്തിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം. ഡോവറിലെ കൂറ്റന്‍ ബംഗ്ലാവിലാണ് രാകേഷ് കമാലിനെയും …