1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബോള്‍ട്ടിൻ്റെ നട്ട് ഇളകിയതായി സംശയം! ഇന്ത്യയില്‍ മൂന്ന് കമ്പനികളുടെ ബോയിങ് വിമാനങ്ങളില്‍ പരിശോധന
ബോള്‍ട്ടിൻ്റെ നട്ട് ഇളകിയതായി സംശയം! ഇന്ത്യയില്‍ മൂന്ന് കമ്പനികളുടെ ബോയിങ് വിമാനങ്ങളില്‍ പരിശോധന
സ്വന്തം ലേഖകൻ: പുതുതായി ഇറക്കിയ ബോയിങ് 737 മാക്‌സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരത്തെത്തുടര്‍ന്ന് ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം. സാഹചര്യം വിലയിരുത്തിവരികയാണെന്നും രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ. അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം. റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ടുകള്‍ …
കുവൈത്തില്‍ JN.1 വകഭേദം കണ്ടെത്തി; കടുത്ത നടപടികളി ല്ല; ആരോഗ്യമേഖലാ ജീവനക്കാ ർക്ക് മാസ്ക് നിർബന്ധം
കുവൈത്തില്‍ JN.1 വകഭേദം കണ്ടെത്തി; കടുത്ത നടപടികളി ല്ല; ആരോഗ്യമേഖലാ ജീവനക്കാ ർക്ക് മാസ്ക് നിർബന്ധം
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ പുതിയ വകഭേദം ജെഎന്‍.1 വേരിയന്റ് കുവൈത്തില്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് …
ഇൻഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു; മാപ്പു പറഞ്ഞ് വിമാന കമ്പനി
ഇൻഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു; മാപ്പു പറഞ്ഞ് വിമാന കമ്പനി
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ കുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയിൽ മുഖേന ഇൻഡിഗോ അധികൃതർക്ക് ഉടൻ പരാതി നൽകുമെന്നും യുവതി വ്യക്തമാക്കി. ഒരു പബ്ലിക് ഹെൽത്ത് പ്രഫഷണൽ എന്ന നിലയിൽ സാൻഡ്‍വിച്ചിന്റെ …
അസം ചരിത്രത്തിൽ നിർണ്ണായ ക ദിനം; കേന്ദ്രവുമായി സമാ ധാന കരാറിൽ ഒപ്പിട്ട് ഉൾഫ; ആയുധം താഴെ വച്ച് ഭീകരർ
അസം ചരിത്രത്തിൽ നിർണ്ണായ ക ദിനം; കേന്ദ്രവുമായി സമാ ധാന കരാറിൽ ഒപ്പിട്ട് ഉൾഫ; ആയുധം താഴെ വച്ച് ഭീകരർ
സ്വന്തം ലേഖകൻ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിലാണ് ഉൾഫയുടെ പ്രതിനിധികൾ സമാധാന കരാറിൽ ഒപ്പുവച്ചത്. അസമിലെ ഏറ്റവും പഴക്കം ചെന്ന നിരോധിത സംഘടനയാണ് ഉൾഫ. അസമിന്റെ ഭാവി ശോഭനമായ …
ഫ്രാന്‍സ് പിടിച്ചിട്ട വിമാനത്തിലെ ഇന്ത്യക്കാര്‍ മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കിയത് 1.2 കോടി രൂപവരെ!
ഫ്രാന്‍സ് പിടിച്ചിട്ട വിമാനത്തിലെ ഇന്ത്യക്കാര്‍ മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കിയത് 1.2 കോടി രൂപവരെ!
സ്വന്തം ലേഖകൻ: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്കുള്ള വിമാനം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞതോടെ പുറത്തുവരുന്നത് മനുഷ്യക്കടത്ത് ശൃംഖലയുടെ അറിയാക്കഥകള്‍. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമം ഗുജറാത്ത് പോലീസ് ശക്തിപ്പെടുത്തി. വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു; ബനസ്‌കന്ത, പാടാന്‍, മെഹ്സാന, ആനന്ദ് ജില്ലകളില്‍ നിന്നുള്ളവര്‍. യാത്രക്കാരില്‍ ബാക്കിയുള്ളവര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലെത്താന്‍ യാത്രക്കാര്‍ …
അയോധ്യ അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷനും രാജ്യത്തിന് സമർപ്പിച്ച് മോദി; വമ്പൻ റോഡ് ഷോ
അയോധ്യ അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷനും രാജ്യത്തിന് സമർപ്പിച്ച് മോദി; വമ്പൻ റോഡ് ഷോ
സ്വന്തം ലേഖകൻ: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. വികസനം, പൈതൃകം എന്നിവയുടെ ശക്തി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി …
ബഹ്‌റൈനിൽ യുവാക്കൾക്ക് ഇടയിൽ തരംഗമായി ഡെലിവറി തൊഴിൽ മേഖല; ലൈസൻസ് നേടാൻ തിരക്ക്
ബഹ്‌റൈനിൽ യുവാക്കൾക്ക് ഇടയിൽ തരംഗമായി ഡെലിവറി തൊഴിൽ മേഖല; ലൈസൻസ് നേടാൻ തിരക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ യുവാക്കൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഡെലിവറി തൊഴിൽ മേഖല.കോവിഡ് കാലത്ത് സജീവമായ ഈ മേഖല യുവാക്കൾക്കിടയിൽ ഒരു പരിധി വരെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നുണ്ട്. നിർമാണ മേഖലയിൽ ഉണ്ടായിരുന്ന വലിയൊരു വിഭാഗം യുവാക്കളും ഇപ്പോൾ ഡെലിവറി തൊഴിൽ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ടൂ വീലർ ലൈസൻസിന് വേണ്ടി നിരവധി പേരാണ് ദിവസേന ഗതാഗത …
കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്; തൊഴിൽ പ്രശ്നങ്ങൾ പ്രധാന കാരണം
കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്; തൊഴിൽ പ്രശ്നങ്ങൾ പ്രധാന കാരണം
സ്വന്തം ലേഖകൻ: കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാമത്. 2022ൽ ആത്മഹത്യ ചെയ്ത 136 പേരിൽ 33.9% ഇന്ത്യക്കാരായിരുന്നു. 20 ശതമാനവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. ഗാർഹിക ജോലിക്കാരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും (32%). ആത്മഹത്യ ചെയ്തവരിൽ 61.7% പുരുഷന്മാരാണ്. 38.3% വനിതകളും. സ്വയം ജീവനെടുത്തവരിൽ 50.6% പേർ വിവാഹിതരും 39.9% പേർ അവിവാഹിതരുമാണ്. …
കുവൈത്തിൽ സ്‌പോണ്‍സര്‍മാ ര്‍ക്ക് കീഴിലല്ലാതെ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി; വീട്ടിലിരുന്നും ജോലി ചെയ്യാം
കുവൈത്തിൽ സ്‌പോണ്‍സര്‍മാ ര്‍ക്ക് കീഴിലല്ലാതെ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി; വീട്ടിലിരുന്നും ജോലി ചെയ്യാം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കുവൈത്തില്‍ അനുമതി. യഥാര്‍ത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകള്‍ക്ക് കീഴില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഇതു സംബന്ധിച്ച് ഉത്തരവ് …
ജെറിറ്റ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനത്തിൻ്റെ ലാൻഡിംഗ്; തലനാരിഴക്ക് ഒരു രക്ഷപ്പെടൽ!
ജെറിറ്റ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ബോയിങ് 777 വിമാനത്തിൻ്റെ ലാൻഡിംഗ്; തലനാരിഴക്ക് ഒരു രക്ഷപ്പെടൽ!
സ്വന്തം ലേഖകൻ: യുകെയിൽ കനത്ത നാശനഷ്ടം വിതച്ച ജെറിറ്റ് കൊടുങ്കാറ്റില്‍ അപകടത്തില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍ വിമാനം. കനത്ത കാറ്റില്‍ അപകടരമാംവിധം ബോയിങ് 777 വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന്‍റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിമാനത്തിന്റെ അത്ഭുത രക്ഷപ്പെടല്‍ ചര്‍ച്ചയായത്. ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്നതും ഒരുവിധം …