സ്വന്തം ലേഖകൻ: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ക്ഷണിതാക്കൾക്കുമാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരമുണ്ടാകും. …
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈത്ത്. ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിർമാണം, നടത്തിപ്പ് എന്നിവ സംബന്ധിച്ച പഠനങ്ങൾ പൂർത്തിയാക്കിയതായും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് ദാവി വ്യക്തമാക്കി. പദ്ധതി നടപടികൾ ഉടൻ ആരംഭിക്കും. 10 രാജ്യാന്തര കമ്പനികൾ …
സ്വന്തം ലേഖകൻ: വാഹന രേഖകൾ പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നീ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും ഡിജിറ്റലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സഹൽ’ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നടപ്പിലാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ നിർദേശ പ്രകാരമാണ് …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിന് പുതുവത്സര സമ്മാനമെന്നോണം അബുദാബിയുടെ ഔദ്യാഗിക എയർലൈനായ എത്തിഹാദ് കോഴിക്കോട്ട് മടങ്ങിയെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുന്നത്. 20,000 രൂപമുതലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കുവന്ന നിയന്ത്രണവുമാണ് എത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്ന എത്തിഹാദ് നിയന്ത്രണങ്ങളെത്തുടർന്ന് …
സ്വന്തം ലേഖകൻ: കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്ന ഡല്‍ഹിയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡല്‍ഹിയില്‍ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് തീവ്രമാകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച …
സ്വന്തം ലേഖകൻ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും …
സ്വന്തം ലേഖകൻ: ഖത്തറിന്റെ അബു സമ്രയ്ക്കും സൗദിയുടെ സൽവയ്ക്കും ഇടയിലുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച കർമ പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു. യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അബു സമ്രയുടെയും സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ളതാണിത്. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽനിന്നുള്ളവർ. വാഷിങ്ടണിലെ പ്യു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ യുഎസിലെ കുടിയേറ്റക്കാരിൽ മെക്‌സിക്കോയും എൽസാൽവദോറിനും പിന്നിൽ ഇന്ത്യയിൽനിന്നുള്ളവരാണ്. അടുത്തകാലത്തായി രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ഗണ്യമായ വർധനവാണ് അമേരിക്കയിലുണ്ടായതെന്നാണ് റിപ്പോർട്ട്. 2023ൽ രേഖകളില്ലാത്ത ഏകദേശം ഇന്ത്യയിൽനിന്നുള്ള 96,917 കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു. …
സ്വന്തം ലേഖകൻ: വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ കാഴ്ച മറച്ച് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു. വാഹനഗതാഗതത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതര്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. പറന്നുയരാനാകാത്തതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 110 …