സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ഹോം ഐസലേഷന്‍ നിര്‍ബന്ധമാക്കി. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ട്ട പട്ടികയിലുള്ളവരും നിരീക്ഷണത്തിലായിരിക്കണം. കഴിഞ്ഞ ദിവസം 74 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണം ബെംഗളൂരുവിലാണ്. …
സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്പത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്സുകൾക്കും പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കും 2023-24 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് സ്കോളര്‍ഷിപ് …
സ്വന്തം ലേഖകൻ: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മൂന്ന് മിസൈൽവേധ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മൊർമുഗോ എന്നീ മൂന്ന് കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കു കപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പലുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്. ചെങ്കടലിൽ അതിവേഗം …
സ്വന്തം ലേഖകൻ: നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലും നിയമമായി. കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് …
സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും മുപ്പതോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. 8.30-നും 10-ത്തിനുമിടയിലെ വിമാനങ്ങള്‍ ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവള വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാവിലെ മുപ്പതോളം വിമാനങ്ങള്‍ വൈകി. ‘വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബെന്ധപ്പെടാന്‍ യാത്രക്കാരോട് …
സ്വന്തം ലേഖകൻ: റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് പുറപ്പെട്ടത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്തെന്ന പേരിൽ ഫ്രാൻസിൽ പിടിച്ചുവച്ച വിമാനം വിട്ടയക്കണോ അതോ തടവിൽ വെക്കണോ എന്ന കാര്യത്തിൽ യാത്രക്കാരെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കാൻ വിമാനത്താവള അധികൃതരുടെ നീക്കം. പിടിച്ചുവച്ച 303 യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ദുബായിൽ നിന്ന് 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനം ഡിസംബർ 21ന് വ്യാഴാഴ്ചയാണ് മാർനെയിലെ ചാലോൺസ്-വാട്രി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ. …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകീട്ട് 6.45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 8.15-ന് പുറപ്പെട്ട് 9.15-ന് ബെംഗളൂരുവിൽ എത്തും. പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും …
സ്വന്തം ലേഖകൻ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അനുമതി വേണമെന്നത് സാമൂഹികമാധ്യമങ്ങളിലുംമറ്റുമുണ്ടായ തെറ്റായ പ്രചാരണമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായിരിക്കാം ഇത്തരത്തിൽ വ്യാജവാർത്തകൾക്കുപിന്നിൽ പ്രവർത്തിക്കുന്നത്. പ്രൊവിഷണൽ ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേരിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ …