സ്വന്തം ലേഖകൻ: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങകളില്‍ പങ്കെടുത്തത്. കുവൈത്തിന്റെ …
സ്വന്തം ലേഖകൻ: രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാർ യുഎസിന്റെ രക്തത്തിൽ വിഷം കലർത്തുന്നുവെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂ ഹാംഷെയറിൽ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. നേരത്തെയും ഇത്തരം വിദ്വേഷ പ്രസ്താവനകളുടെ പേരിൽ ട്രംപിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. യുഎസ്-മെക്സികോ അതിർത്തിയിലെ കുടിയേറ്റത്തിന് എതിരെയായിരുന്നു ട്രംപിന്‍റെ പരാമർശം. അവർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ …
സ്വന്തം ലേഖകൻ: ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഓഫീസ് ഹബാണ് ഗുജറാത്തിലെ സൂറത്തിൽ യാഥാർത്ഥ്യമായിരിക്കുന്നത്. ഖജോദ് ഗ്രാമത്തിലാണ് 67 ലക്ഷം …
സ്വന്തം ലേഖകൻ: പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. “ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. …
സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഏതാനും …
സ്വന്തം ലേഖകൻ: ഖത്തർ റെയിലിന്റെ ലുസെയ്ൽ സിറ്റിയിലെ 5 ട്രാം സ്‌റ്റേഷനുകൾക്ക് പേരുമാറ്റം. എനർജി സിറ്റി സൗത്ത് ഇനി അൽ വെസ്സിൽ എന്ന് അറിയപ്പെടും. ലുസെയ്ൽ സെൻട്രലിന്റെ പേര് തർഫത് സൗത്ത് എന്നും എസ്പ്ലനേഡ് സ്റ്റേഷന്റെ പേര് മറീന നോർത്ത് എന്നുമാണ് അറിയപ്പെടുക. മറീന പ്രോമനേഡിന്റേത് മറീന സെൻട്രൽ എന്നും മറീനയുടേത് മറീന സൗത്ത് എന്നും …
സ്വന്തം ലേഖകൻ: കുവൈത്ത് അമീർ ഷെയ്‌ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അല്‍ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗവും കുവൈത്തിൻറെ പതിനാറാം അമീറുമായിരുന്നു ശൈഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അൽ അല്‍ സബാഹ്. അർദ്ധ സഹോദരന്‍ ഷെയ്‌ഖ് സബാഹ് അല്‍ …
സ്വന്തം ലേഖകൻ: ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വെള്ളിയാഴ്ച വധിച്ചുവെന്ന് ഇസ്രേലി സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ഷെജയ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നവെന്ന് ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞെന്നും ഇത് സംബന്ധിച്ച വിവരം …
സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അതിക്രമകേസിലെ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ ദേഹത്ത് സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു. തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. പാര്‍ലമെന്റ് അതിക്രമത്തിലെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ലളിത് ഝായെ ചോദ്യംചെയ്തപ്പോള്‍കിട്ടിയ വിവരങ്ങളാണ് ഡല്‍ഹി പോലീസ് …
സ്വന്തം ലേഖകൻ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകവെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘം പിടിച്ച് മാറ്റിയിരുന്നു. മറ്റൊരു ക്രമസമാധാന പ്രശ്നത്തിനും സാധ്യതയില്ലാത്ത വിധം പ്രതിഷേധക്കാരെ പൊലീസ് പിടിച്ച് മാറ്റി …