സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം എയർഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും താളംതെറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.15നുള്ള കുവൈത്ത് -കോഴിക്കോട് വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെ. രാവിലെ കോഴിക്കോട് നിന്നുള്ള കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചക്ക് കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ സുരക്ഷിതമായി കോഴിക്കോട്ടെത്തിച്ചു. …
സ്വന്തം ലേഖകൻ: നിയമ വിരുദ്ധമായി രീതിയിൽ രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി വിവിധ തരത്തുള്ള പദ്ധതികൾ ആണ് കുവെെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മുക്കുമൂലയും അധികൃതർ അരിച്ചു പെരുക്കുകയാണ്. നിയമവിരുദ്ധ മാർഗത്തിലൂടെ രാജ്യത്ത് ഉണ്ടായിരുന്ന 66,854 ഡ്രൈവിങ് ലൈസൻസുകൾ ആണ് റദ്ദാക്കിയത്. 12 മാസത്തിനിടെ ആണ് ഇത്രയും ലെെസൻസുകൾ തങ്ങൾ പിൻവലിച്ചതെന്ന് ട്രാഫിക് ഡിപാർട്ട്മെന്റ് അറിയിച്ചു. വീസ …
സ്വന്തം ലേഖകൻ: പാർലമെന്റിലെ അതിക്രമ കേസിൽ ആരോപണവിധേയനായ അഞ്ചാം പ്രതിയും മുഖ്യ സൂത്രധാരനുമായ കൊൽക്കത്ത സ്വദേശിയായ ലളിത് ഝാ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ കർത്തവ്യ പഥ് പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇയാൾ കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. രാജസ്ഥാനിലെ നഗൌരിയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ലളിതിനെ പൊലിസ് ഇന്ന് വിശദമായി ചോദ്യം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ പുരുഷൻമാർക്കിടയിൽ ആത്മഹത്യ കൂടുന്നു. 2022-ൽ ഇന്ത്യയിൽ 1,70,924 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 1,22,724 പേരും പുരുഷന്മാരാണ്. കേരളത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇത് യാഥാക്രമം 8031-ഉം 2129-ഉം. ഓരോവർഷവും ഈ അനുപാതം കൂടിവരികയാണ്. 2018-ഓടുകൂടിയാണ് കേരളത്തിൽ പുരുഷ ആത്മഹത്യകളിൽ പൊടുന്നനെ വർധനയുണ്ടായത്. ആ വർഷം 6364 പുരുഷന്മാരും 1873 സ്ത്രീകളുമാണ് ജീവനവസാനിപ്പിച്ചത്. 2020-നെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസികളുടെ വൈദ്യപരിശോധനക്ക് പുതിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മൂന്നു കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടി. അലി സബാഹ് അൽ സാലം, ജഹ്റ, ഷുവൈഖ് എന്നീ കേന്ദ്രങ്ങളിലെ സമയമാണ് നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ ആറു വരെയുമാണ് പുതുക്കിയ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ ഫിലിപ്പൈൻ വീട്ടു ജോലിക്കാര്‍ക്ക് കുവൈത്ത് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.ഉഭയകക്ഷി ചർച്ചകൾ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ …
സ്വന്തം ലേഖകൻ: പുതിയ ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച് ടെസ് ല. മനുഷ്യനെ പോലുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ ഒരു വീഡിയോ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചു. ഈ വര്‍ഷം ആദ്യം ടെസ്‌ല എഐ ദിനത്തില്‍ വെച്ചാണ് ഒപ്റ്റിമസിന്റെ പ്രോട്ടോ ടൈപ്പ് പതിപ്പ് കമ്പനി ആദ്യം അവതരിപ്പിച്ചത്. …
സ്വന്തം ലേഖകൻ: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ അറസ്റ്റിലായ നാലു പേർക്കെതിരെയും ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം കേസെടുത്തതായി ഡൽഹി പൊലിസ് അറിയിച്ചു. ഡി മനോരഞ്ജനും സാഗർ ശർമ്മയും ലോക്സഭയിൽ അതിക്രമിച്ച് കയറി സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയതിനും ഗ്യാസ് ക്യാനുകൾ തുറന്നതിനും അറസ്റ്റിലായപ്പോൾ, നീലം …
സ്വന്തം ലേഖകൻ: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടി. കേസില്‍ പ്രതിയായ അര്‍ജുനെ(24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കേരളത്തെ നടുക്കിയ കേസില്‍ …