സ്വന്തം ലേഖകൻ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ …
സ്വന്തം ലേഖകൻ: രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ മൻസൂരി വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക. ഫോൺവിളിക്കുന്നയാൾ കോൺടാക്ട് പട്ടികയിൽ ഇല്ലെങ്കിലും പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ഇതോടെ സ്പാം കാളുകൾ, ഫ്രോഡ് …
സ്വന്തം ലേഖകൻ: കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക് നേരെ സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. ആക്രമണം നടന്നതോടെ കാണികളെ തീയറ്റര്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം …
സ്വന്തം ലേഖകൻ: ഹമാസിനൊപ്പം ചേര്‍ന്ന് പുതിയ യുദ്ധമുഖം തുറന്നാല്‍ തെക്കന്‍ ലെബനനും ബെയ്‌റൂട്ടും തകര്‍ക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. സമ്പൂര്‍ണ യുദ്ധം ആരംഭിക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ ബെയ്‌റൂട്ടിനേയും തെക്കന്‍ ലെബനനേയും ഗാസയും ഖാന്‍യൂനിസുമാക്കിമാറ്റും എന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡന്റ് ആസ്ഥാനം …
സ്വന്തം ലേഖകൻ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിര്‍ത്തിയത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയര്‍ത്തിയത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തല്‍സ്ഥിതി നിലനിര്‍ത്തുന്നതിന് കാരണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നു മാസത്തേക്ക് സമ്പൂര്‍ണ നിയമന നിരോധനം പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങള്‍ക്കുള്ള വിലക്കിന് പുറമേ സ്ഥാനക്കയറ്റവും ഡെപ്യൂട്ടേഷനും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സാധുതയെങ്കിലും …
സ്വന്തം ലേഖകൻ: യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനകള്‍ക്ക് ശേഷം വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്. ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാൾ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഡിസംബര്‍ 14 മുതലാണ് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 6.45-ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45-ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടുനിന്ന് രാത്രി എട്ടുമണിയോടെ പുറപ്പെടുന്ന വിമാനം (IX 2341) 9.05-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കോഴിക്കോട് എയര്‍ …
സ്വന്തം ലേഖകൻ: വരുന്ന അഞ്ചുവർഷത്തിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി കെ സിംഗ് ലോക്സഭയിൽ. ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി എൻ പ്രതാപൻ, കെ സുധാകരൻ, അടൂർ പ്രകാശ്, കെ മുരളീധരൻ, മുഹമ്മദ് ഫൈസൽ …