സ്വന്തം ലേഖകൻ: വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റ നിയന്ത്രണത്തിൽ ഇളവ്. മൂന്ന് വിഭാഗങ്ങളെ സ്വകാര്യമേഖലയിലേക്കുള്ള വിസമാറ്റ നിരോധനത്തിൽനിന്ന് ഒഴിവാക്കി. ഇത് സംബന്ധമായ തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ചതായയും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികളെ വിവാഹം കഴിച്ച വിദേശികളും അവരുടെ കുട്ടികളും, സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീൻ പൗരന്മാർക്കും …
സ്വന്തം ലേഖകൻ: ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ. എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് പുടിൻ രാജ്യത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടു. കൂട്ടുകുടുംബം മാതൃകയാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. മോസ്കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു പുടിൻ. ”റഷ്യൻ ജനസംഖ്യയെ ശക്തിപ്പെടുത്തലാകണം അടുത്ത പതിറ്റാണ്ടുകളിൽ നമ്മുടെ ലക്ഷ്യം. നമ്മുടെ നിരവധി വംശീയ വിഭാഗങ്ങൾ നാലും …
സ്വന്തം ലേഖകൻ: ഡിസംബര്‍ 13-ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രത പാലിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാര്‍ലമെന്റ് ആക്രമണക്കേസിലെ …
സ്വന്തം ലേഖകൻ: റഷ്യയിലേക്ക് വരുന്ന വിദേശികള്‍ ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച് ദേശഭക്തി പ്രതിജ്ഞയില്‍ ഒപ്പുവയ്ക്കണമെന്ന് റിപ്പോർട്ട്. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമങ്ങളെ വിമര്‍ശിക്കില്ലെന്നതാണ് ഈ ദേശഭക്തി പ്രതിജ്ഞയുടെ പ്രധാന ഉള്ളടക്കം. 2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകള്‍ക്കെതിരേ റഷ്യന്‍ സര്ക്കാന് വലിയതോതിലുള്ള അടിച്ചമര്‍ത്തലുകള്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ …
സ്വന്തം ലേഖകൻ: സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് ചിറ്റൂർ സ്വദേശികൾ. നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. 13 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മോശ കാലാവസ്ഥയാണ് അപകട കാരണമായത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34 …
സ്വന്തം ലേഖകൻ: ശൈത്യകാല അവധിയും ക്രിസ്മസും മുന്നിൽക്കണ്ട് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്ര നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാൾ രണ്ടും മൂന്നും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. യുഎഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ ഒമ്പത് മുതലാണ്. 2024 ജനുവരി രണ്ടിന് ശൈത്യകാല അവധിക്കുശേഷം വിദ്യാലയങ്ങൾ പ്രവർത്തനം പുനരാരംഭിക്കും. യുഎഇയിലെതന്നെ ചില വിദ്യാലയങ്ങളിൽ …
സ്വന്തം ലേഖകൻ: സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങിയാല്‍ ഇനി മുതല്‍ സ്ഥാപനത്തിന് പിഴ ചുമത്തും. ബലദിയ്യ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടാല്‍ 200 മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പരിഷ്കരിച്ച പിഴകള്‍ മക്ക നഗരസഭ കഴിഞ്ഞ ദിവസം മുതല്‍ …
സ്വന്തം ലേഖകൻ: ജീവനക്കാർക്ക് സ്ഥാപനത്തിൽ തന്നെ തൊഴിൽപരമായ പരാതികൾ നൽകാൻ അവസരമൊരുക്കണമെന്ന് പരിഷ്കരിച്ച തൊഴിൽനിയമം വ്യവസ്ഥ ചെയ്യുന്നു. ഇതനുസരിച്ച് 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സംവിധാനം ഒരുക്കണം. ബന്ധപ്പെട്ടവരിൽനിന്ന് അഗീകാരം നേടിയ ശേഷമാണ് ഈ സംവിധാനം ഒരുക്കേണ്ടത്. പരാതി ഒത്തുതീർപ്പാക്കണമെങ്കിൽ പരാതി നൽകി ഒരു മാസത്തിനുള്ളിലെങ്കിലും ശ്രമങ്ങൾ ആരംഭിക്കണം. ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ പരാതി എത്തുന്നതിനുമുമ്പാണ് …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്.വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കല്‍ സേവനങ്ങളുമാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്. ഇതോടെ ആപ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാനും ഇൻഷുറൻസ് പുതുക്കാനും സാധിക്കും. ട്രാഫിക് വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനായി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. …
സ്വന്തം ലേഖകൻ: നെല്ലൂര്‍, ആന്ധ്രാപ്രദേശ്: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്. നെല്ലൂരിനും മച്ച്ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്. മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ …