1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ ജാമ്യം, അത്യന്തം നാടകീയം; പിന്നിൽ അല്ലു – കൊനിഡേല പ്രശ്‍നം?
അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ ജാമ്യം, അത്യന്തം നാടകീയം; പിന്നിൽ അല്ലു – കൊനിഡേല പ്രശ്‍നം?
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ തുടങ്ങിയ അതിനാടകീയമായ രംഗങ്ങള്‍ക്ക് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് താത്ക്കാലിക തിരശ്ശീല വീണിരിക്കുന്നു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത തെലുങ്ക് നടന്‍ അല്ലു അര്‍ജുന് ജയിലില്‍ കഴിയേണ്ടി വന്നത് ഒരു രാത്രി. പുഷ്പ-2 സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി …
പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ കുടുംബ സന്ദർശക വീസ കാലാവധി മൂന്ന് മാസമാക്കും
പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ കുടുംബ സന്ദർശക വീസ കാലാവധി മൂന്ന് മാസമാക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്നുമാസമാക്കും. പുതുക്കിയ റസിഡന്‍സി നിയമത്തില്‍ കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്നു മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനി ആണ് അറിയിച്ചത്. നിലവില്‍ ഒരു മാസമാണ് കുടുംബ സന്ദര്‍ശക വീസകളുടെ കാലാവധി. ഒരു വര്‍ഷത്തിന് മുകളിലായി …
ഭക്ഷണം പോലുമില്ലാതെ ഇസ്താംബൂളില്‍ 24 മണിക്കൂര്‍ കുടുങ്ങി ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍
ഭക്ഷണം പോലുമില്ലാതെ ഇസ്താംബൂളില്‍ 24 മണിക്കൂര്‍ കുടുങ്ങി ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍
സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി ഇന്ത്യയിലേക്കുള്ള നാനൂറോളം വിമാന യാത്രക്കാര്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ 24 മണിക്കൂറോളമാണ് കുടുങ്ങിയത്. ഭക്ഷണം പോലും നല്‍കിയില്ലെന്നും വിമാന കമ്പനിയുടെ ഒരാള്‍ പോലും തങ്ങള്‍ക്കരികിലെത്തിയില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളായ എക്‌സിലും ലിങ്ക്ഡ് ഇന്നിലുമെല്ലാമായി യാത്രക്കാര്‍ ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യം രണ്ട് മണിക്കൂര്‍ …
സംവിധായകന്‍ പി. ബാലചന്ദ്ര കുമാര്‍ അന്തരിച്ചു; വിടവാങ്ങി യത് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി
സംവിധായകന്‍ പി. ബാലചന്ദ്ര കുമാര്‍ അന്തരിച്ചു; വിടവാങ്ങി യത് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി
സ്വന്തം ലേഖകൻ: സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്‌. കേസ് അന്വേഷിച്ച …
പുഷ്പ 2 റിലീസ് തിരക്കിൽ യുവതിയുടെ മരണം; അല്ലു അർജുൻ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻ‍ഡിൽ
പുഷ്പ 2 റിലീസ് തിരക്കിൽ യുവതിയുടെ മരണം; അല്ലു അർജുൻ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻ‍ഡിൽ
സ്വന്തം ലേഖകൻ: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി വെള്ളിയാഴ്ച വൈകിട്ട് …
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാക്കളുടെ വിവരങ്ങൾ തേടി റഷ്യൻ എംബസി
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാക്കളുടെ വിവരങ്ങൾ തേടി റഷ്യൻ എംബസി
സ്വന്തം ലേഖകൻ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിനായി ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റേയും വിവരങ്ങൾ റഷ്യൻ എംബസി തേടി. റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാക്കളുടെ തിരിച്ചറിയൽ രേഖകൾ ഉടനടി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ …
അത്ലാന്‍റിസ് കണ്ട് പുതുവർഷം കടലില്‍ ആഘോഷിക്കാം; സൗകര്യമൊരുക്കി ദുബായ് ആ‍ർടിഎ
അത്ലാന്‍റിസ് കണ്ട് പുതുവർഷം കടലില്‍ ആഘോഷിക്കാം; സൗകര്യമൊരുക്കി ദുബായ് ആ‍ർടിഎ
സ്വന്തം ലേഖകൻ: പുതുവർഷം കടലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ആ‍ർടിഎയുടെ ഫെറി, അബ്ര, വാട്ടർ ടാക്സി ഉള്‍പ്പടെയുളള ജലഗതാഗത സേവനങ്ങളിലാണ് പുതിയ വർഷത്തെ സ്വാഗതം ചെയ്യാന്‍ സംവിധനമൊരുക്കിയിട്ടുളളത്. ഡിസംബർ 31 രാത്രി മുഴുവന്‍ ജലഗതാഗതങ്ങളിലൂടെ കറങ്ങാനുളള സൗകര്യമാണ് നല്‍കുന്നത്. ദുബായുടെ ഐക്കണിക് പ്രതീകങ്ങളായ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, …
കോടതി നടപടിക്ക് തടസം; അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി
കോടതി നടപടിക്ക് തടസം; അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി
സ്വന്തം ലേഖകൻ: സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി മാറ്റിവെക്കാൻ കാരണമെന്നാണ് അറിയാൻ …
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില്‍ ഉടന്‍ പാര്‍ലമെന്റിലേക്ക്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില്‍ ഉടന്‍ പാര്‍ലമെന്റിലേക്ക്
സ്വന്തം ലേഖകൻ: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുകളുംസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്താനുള്ള ബില്‍ ശീതകാല സമ്മേളനത്തിലോ അടുത്ത വര്‍ഷം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി സര്‍ക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാന്‍ നരേന്ദ്ര മോദി …
സിറിയയുടെ 80% സൈനിക സംവിധാനങ്ങളും തകര്‍ത്തെന്ന് ഇസ്രയേല്‍; വീഡിയോ പുറത്തുവിട്ട് IDF
സിറിയയുടെ 80% സൈനിക സംവിധാനങ്ങളും തകര്‍ത്തെന്ന് ഇസ്രയേല്‍; വീഡിയോ പുറത്തുവിട്ട് IDF
സ്വന്തം ലേഖകൻ: വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ …