യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ്‍ ജോണ്‍സണ്‍ ഒന്നാമതെത്തി. വില്യം രാജകുമാരന്‍ രണ്ടാം സ്ഥാനത്താണ്.
ഫീസ് വര്‍ദ്ധനയുടെ കാണാപ്പുറങ്ങള്‍...... യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന്‍ ഫീ ഇനത്തില്‍ മാത്രം ചെലവിടണം.
പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം.
ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രംഗത്തെത്തി. വാറ്റ് നിരക്ക് പണക്കാരെ അപേക്ഷിച്ച് പാവപ്പെട്ടവരെ കുറച്ചേ ബാധിക്കുകയുളളൂ എന്ന ഒസ്ബോണിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മിലിബാന്‍ഡിന്റെ രൂക്ഷ വിമര്‍ശനം.
കാമറൂണ്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, ടാക്‌സ് നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ രംഗത്ത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥയെ പിന്നാക്കം നയിക്കുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു.
2011ലും അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് യു കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.
പലിശനിരക്ക് കുത്തനെ ഉയരുമെന്ന ആശങ്കയില്‍ യുകെയില്‍ റീ മോര്‍ട്ട്‌ഗേജിംഗിനായി വീട്ടുടമകള്‍ പരക്കംപായുന്നു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബെ്‌ളയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറിയതിനെ തുടര്‍ന്നു നടന്ന പഠനത്തില്‍ യുകെയില്‍ ഒരു ലക്ഷത്തില്‍പ്പരം പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കണ്ടെത്തി. ഇവരില്‍ തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വനിതകളാണ്.
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ സുജിത് കുട്ടന്‍ വേതയേറിയ താരമായി
നോര്‍ത്തേണ്‍ ഇംഗ്‌ളണ്ടില്‍ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. നോര്‍ത്ത് യോര്‍ക് ഷയറിലെ റിപണ്‍ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.