1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡെര്‍ കൈസര്‍ ഇനി ഓർമ്മ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവർ അന്തരിച്ചു
ഡെര്‍ കൈസര്‍ ഇനി ഓർമ്മ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവർ അന്തരിച്ചു
സ്വന്തം ലേഖകൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ​‌ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും …
ജനപ്രിയമായി കുവൈത്തിൻ്റെ ഏകീകൃത സഹേൽ ആപ്പ്; 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂർത്തിയാക്കി
ജനപ്രിയമായി കുവൈത്തിൻ്റെ ഏകീകൃത സഹേൽ ആപ്പ്; 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂർത്തിയാക്കി
സ്വന്തം ലേഖകൻ: കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു. 2021 സെപ്റ്റംബർ 15-ന് ആരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു. മൊബൈല്‍ ആപ്പ് വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് …
കൗമാരകലയുടെ മാമാങ്കത്തിന് കൊട്ടിക്കലാശം; അവസാന നിമിഷം കോഴിക്കോടിനെ അട്ടിമറിച്ച് കണ്ണൂർ
കൗമാരകലയുടെ മാമാങ്കത്തിന് കൊട്ടിക്കലാശം; അവസാന നിമിഷം കോഴിക്കോടിനെ അട്ടിമറിച്ച് കണ്ണൂർ
സ്വന്തം ലേഖകൻ: അ​റു​പ​ത്തി​ര​ണ്ടാ​മ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ പി​ന്ത​ള്ളിയാ​ണ് ക​ണ്ണൂ​ര്‍ മു​ന്നി​ല്‍ എ​ത്തി​യ​ത്. 952 പോ​യിന്‍റാണ് ക​ണ്ണൂ​രി​ന്. 949 പോ​യിന്‍റാണ് കോ​ഴി​ക്കോ​ടി​ന്. 23 വര്‍ഷത്തിനുശേഷമാണ് 117.5 പ​വ​ന്‍ സ്വ​ര്‍​ണ​ക്ക​പ്പി​ല്‍ കണ്ണൂര്‍ വീണ്ടും മുത്തമിടുന്നത്. ഇത് നാലാം തവണയാണ് ജില്ലയുടെ കിരീടനേട്ടം. ആ​വേ​ശ​ക​ര​മാ​യ മ​ത്‌​സ​ര​ത്തി​ല്‍ 938 പോ​യിന്‍റു​ക​ളു​മാ​യി പാ​ല​ക്കാ​ട് മൂ​ന്നാംസ്ഥാ​നം …
ഇന്ത്യാ വിരുദ്ധ നിലപാടും ആക്ഷേപവും; മാലിദ്വീപ് യാത്ര കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാര്‍; പോര് മുറുകുന്നു
ഇന്ത്യാ വിരുദ്ധ നിലപാടും ആക്ഷേപവും; മാലിദ്വീപ് യാത്ര കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാര്‍; പോര് മുറുകുന്നു
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തെ വംശീയമായി അടക്കം പരിഹസിച്ചുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളായി. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷറീഫ്, മഹ്‌സും മജീദ് എന്നിവരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഇവരുടെ …
ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി
ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി
സ്വന്തം ലേഖകൻ: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു. കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് …
ഗോൾഡൻ ​ഗ്ലോബ്: കിലിയൻ മർഫി മികച്ച നടൻ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പണ്‍ഹെയ്മർ
ഗോൾഡൻ ​ഗ്ലോബ്: കിലിയൻ മർഫി മികച്ച നടൻ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പണ്‍ഹെയ്മർ
സ്വന്തം ലേഖകൻ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. മ്യൂസിക്കൽ-കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് …
ബിടിഎസിനെ കാണാൻ കുടു ക്ക പൊട്ടിച്ച 14,000 രൂപയുമായി വിശാഖപട്ടണം വഴി കൊറിയയി ലേക്ക് മൂന്ന് 13 കാരികൾ!
ബിടിഎസിനെ കാണാൻ കുടു ക്ക പൊട്ടിച്ച 14,000 രൂപയുമായി വിശാഖപട്ടണം വഴി കൊറിയയി ലേക്ക് മൂന്ന് 13 കാരികൾ!
സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നുള്ള 13 വയസ്സുള്ള 3 പെൺകുട്ടികൾ കെ-പോപ്പ് ഗ്രൂപ്പിലെ ബിടിഎസ് എന്ന യുവഗായക സംഘത്തെ കാണാൻ സിയോളിലേക്ക് പുറപ്പെട്ടു. എന്നാൽ കുട്ടികളുടെ സ്വപ്നം, അത് സ്വപ്നമായി തന്നെ അവസാനിച്ചു. ഒരു മാസം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതി ലളിതമായിരുന്നു. ആദ്യം ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ പിടിക്കണം. എങ്ങനെയെങ്കിലും …
പറക്കുന്നതിനിടെ വാതില്‍ തുറന്ന സംഭവം: ഇന്ത്യയിലെ വിമാനങ്ങളിലും അടിയന്തര പരിശോധന
പറക്കുന്നതിനിടെ വാതില്‍ തുറന്ന സംഭവം: ഇന്ത്യയിലെ വിമാനങ്ങളിലും അടിയന്തര പരിശോധന
സ്വന്തം ലേഖകൻ: പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്‌സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയതിനു പിന്നാലെ എല്ലാ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്‌പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.). മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന …
വീസയില്ലാതെ ആദ്യ സംഘം സഞ്ചാരികൾ കെനിയയിൽ; പുത്തൻ ഉണര്‍വോടെ ടൂറിസം മേഖല
വീസയില്ലാതെ ആദ്യ സംഘം സഞ്ചാരികൾ കെനിയയിൽ; പുത്തൻ ഉണര്‍വോടെ ടൂറിസം മേഖല
സ്വന്തം ലേഖകൻ: വീസയില്ലാതെ രാജ്യത്തെത്തിയ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ആഫ്രിക്കന്‍ രാജ്യമായ കെനിയ. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് വിമാനമാര്‍ഗമാണ് ഈ സഞ്ചാരികളെത്തിയത്. വീസയുടെ നടപടിക്രമങ്ങളൊന്നുമില്ലാതെ തന്നെ ഇവര്‍ കെനിയയിലേക്ക് പ്രവേശിച്ചു. രാജ്യത്ത് പ്രവേശിക്കാന്‍ ഇനി ആര്‍ക്കും വീസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനം നടപ്പിലായശേഷം രാജ്യത്തെത്തുന്ന ആദ്യ സഞ്ചാരികളാണിവര്‍. …
ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി ചൈന; കെട്ടിപ്പൊക്കിയത് 200 ലേറെ കെട്ടിടങ്ങൾ
ഭൂട്ടാനിൽ രാജകുടുംബത്തിന്റെ പൈതൃകസ്വത്തുക്കൾ കയ്യേറി ചൈന; കെട്ടിപ്പൊക്കിയത് 200 ലേറെ കെട്ടിടങ്ങൾ
സ്വന്തം ലേഖകൻ: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്. ഒരുമാസത്തിൽ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ. ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗ ടൗൺഷിപ്പ് നിർമ്മാണം. വടക്കു കിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ …