സ്വന്തം ലേഖകൻ: തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ബോധവത്കരണ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ നിയമങ്ങളുടെ വിശദമായ വിവരങ്ങള്‍ പുറത്തിറക്കി. ജീവനക്കാരനെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും അതോറിറ്റി വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ അനാസ്ഥ, സ്ഥാപന രഹസ്യങ്ങൾ വെളിപ്പെടുത്തൽ, പൊതു ധാർമികത ലംഘിക്കുന്ന രീതിയില്‍ പ്രവർത്തിക്കൽ എന്നിവ കണ്ടെത്തിയാല്‍ തൊഴിലുടമക്ക് …
സ്വന്തം ലേഖകൻ: ഈ മാസം 30, ഡിസംബർ ഏഴ് തീയതികളിൽ കുവൈത്തിൽനിന്നുള്ള കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസുകൾ റദ്ദാക്കി. ഈ തീയതികൾക്കു പകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. റദ്ദാക്കിയ സർവിസുകൾക്കു പകരം ഡിസംബർ ഒന്ന്, എട്ട് തീയതികളിലാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവിസുകളിൽ മാറ്റമെന്ന് എയർ …
സ്വന്തം ലേഖകൻ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തലിന്റെ കാലാവധി ഇന്ന് വൈകുന്നേരം തീരാനിരിക്കെയാണ് രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണയായതെന്ന് അദ്ദേഹം അറിയിച്ചു. 150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താന്‍ ആരംഭിച്ചു. ദുരന്തം നടന്ന് പതിനേഴാം ദിവസമാണ് പ്രതീക്ഷയുടെ വിളക്കേന്തി തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. പുറത്തെടുക്കാനുള്ള തുരങ്കത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത …
സ്വന്തം ലേഖകൻ: കൊല്ലത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ കടന്നു പോയത്. കഴിഞ്ഞ ഒക്ടോബറിൽ 32 ലക്ഷം പേരാണ് കടന്നു പോയത്. എന്നാൽ ഈ വർഷത്തെ ഒക്ടേോബറിലെ കണക്കുകൾ …
സ്വന്തം ലേഖകൻ: 2024 ജനുവരിയിൽ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിൻവലിക്കാനൊരുങ്ങി ന്യൂസിലാൻഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാൻഡ് ഫസ്റ്റ്- നാഷണൽ സഖ്യ സർക്കാരാണ് വാഗ്ദാനം പിൻവലിക്കാൻ തീരുമാനിച്ചത്. നേരത്തെ അവതരിപ്പിച്ച നിയമപ്രകാരം 2009ന് ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ നിയന്ത്രണങ്ങളുണ്ട്. എന്നാൽ പുകയില ഉൽപ്പന്നങ്ങളിൽ നിന്ന് ലഭിക്കേണ്ട നികുതി വരുമാനം തിരിച്ചുകൊണ്ടുവരേണ്ടത് നിലവിലെ സാമ്പത്തികാവസ്ഥയനുസരിച്ച് …
സ്വന്തം ലേഖകൻ: ഇന്‍ഡിഗോ വിമാനത്തിലെ കുഷ്യന് ഇല്ലാത്ത സീറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. സുബ്രത് പട്നായിക് എന്ന യാത്രക്കാരനാണ് എക്സ് പ്ലാറ്റ്ഫോമില്‍ ചിത്രം പങ്കുവെച്ചത്. 6E 6798 നമ്പര്‍ പൂനെ- നാഗ്പൂര്‍ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. തനിക്ക് അനുവദിച്ച 10A വിന്‍ഡോ സീറ്റാണ് കുഷ്യന് ഇല്ലാത്ത അവസ്ഥയില്‍ പടനായിക് കണ്ടത്. തുടര്‍ന്ന് ദൃശ്യം എക്സില്‍ പങ്കുവെക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് താഴോട്ട് തുരക്കാനുള്ള (വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്) ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന് ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന് തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം …
സ്വന്തം ലേഖകൻ: കുസാറ്റ് ദുരന്തത്തില്‍ മരിച്ച താമരശേരി സ്വദേശി സാറാ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ താമരശേരി തൂവ്വക്കുന്നിലെ വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 10.30ന് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് താമരശേരി അല്‍ഫോന്‍സ സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഒരു നോക്കുകാണാന്‍ സാറയുടെ …