സ്വന്തം ലേഖകൻ: ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. വിലവര്‍ധന, ഗുണമേന്മ എന്നിവയെക്കുറിച്ച പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ നമ്പറായ 135ലോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണവും അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഭക്ഷ്യോൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ …
സ്വന്തം ലേഖകൻ: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവില്‍ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക. വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് …
സ്വന്തം ലേഖകൻ: ആഴ്ചകളായി നീളുന്ന എം.വി.ഡി-റോബിന്‍ ബസ് പ്രശ്‌നത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച ) പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ബസ് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തര വെല്ലുവിളികളെത്തുടര്‍ന്നാണ് സ്ഥിരമായി പൂട്ടാന്‍ തീരുമാനിച്ചതെന്ന് അഫ്ഗാന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീരുമാനം നവംബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നതായും എംബസി അറിയിച്ചു. സെപ്റ്റംബര്‍ 30ന് എംബസി താത്കാലികമായി പൂട്ടിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന …
സ്വന്തം ലേഖകൻ: ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ആശുപത്രികൾ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്കൂളുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രോഗവ്യാപനത്തിനു പിന്നിൽ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനയിപ്പോൾ. രോഗം സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ ചൈനയോട് ലോകാര്യോഗ്യസംഘടന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന വിശദീകരണവുമായെത്തിയിരിക്കുന്നത്. കോവിഡ് …
സ്വന്തം ലേഖകൻ: കുവെെറ്റിലേക്ക് കൂടുതൽ രാജ്യത്ത് നിന്നും വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നു. 15 രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അൽ ദുറ കമ്പനിയാണ് ഈ രാജ്യങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നു. ഐവറി കോസ്റ്റ്, താൻസനിയ, മഡഗാസ്കർ, സിയറ ലിയോൺ, ഘാന, നേപ്പാൾ, യുഗാണ്ട, ബംഗ്ലാദേശ്, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിശ്ചിത തൊഴിലുകള്‍ ചെയ്യുന്നവര്‍ ഒഴികെയുള്ള പ്രവാസികള്‍ക്ക് ഫാമിലി വീസ തടഞ്ഞത് തുടരും. ഡോക്ടര്‍മാര്‍ പോലുള്ള ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ഫാമിലി വീസ പരിമിതപ്പെടുത്തിയത് താമസനിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി തുടരാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്‍സി നിയമലംഘകരുടെ എണ്ണം കുറയ്ക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കഠിന …
സ്വന്തം ലേഖകൻ: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി). മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്. പന്ത്രണ്ട് ദിവസമായി 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം രക്ഷാപ്രവർത്തനം ചെറിയതോതിൽ തടസപ്പെട്ടിരുന്നു. ഈ ലോഹഭാഗം മുറിച്ചുനീക്കാൻ കഴിഞ്ഞതായി രക്ഷാപ്രവർത്തന സംഘം അറിയിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് …
സ്വന്തം ലേഖകൻ: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് …