1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെക് ലോകത്തെ ഞെട്ടിച്ച് തലവൻ സാം ആള്‍ട്ട്മാനെ പുറത്താക്കി ചാറ്റ് ജിപി​റ്റി നിർമാതാക്കൾ
ടെക് ലോകത്തെ ഞെട്ടിച്ച് തലവൻ സാം ആള്‍ട്ട്മാനെ പുറത്താക്കി ചാറ്റ് ജിപി​റ്റി നിർമാതാക്കൾ
സ്വന്തം ലേഖകൻ: ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ആള്‍ട്ട്മാനെ പു​റത്താക്കി കമ്പനി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ കമ്പനിയിൽനിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഓപ്പണ്‍ എഐയെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയതിലാണ് സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതെന്നാണ് കമ്പനിയുടെ വാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ …
റോഡില്‍ കിടന്ന് സമരം ചെയ്ത യുകെ പ്രവാസി വ്യവസായിക്കെതിരെ പോലീസ് കേസ്; വ്യാപക വിമർശനം
റോഡില്‍ കിടന്ന് സമരം ചെയ്ത യുകെ പ്രവാസി വ്യവസായിക്കെതിരെ പോലീസ് കേസ്; വ്യാപക വിമർശനം
സ്വന്തം ലേഖകൻ: കെട്ടിട ലൈസന്‍സിനായി കോട്ടയത്ത് റോഡില്‍ കിടന്ന് സമരം ചെയ്ത പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചുകയറി സമരം ചെയ്തതിനാണ് കേസ്. അദ്ദേഹം യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. ഗതാഗത തടസവും പൊതുജനങ്ങള്‍ക്ക് സഞ്ചാരതടസവും സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ. സമരം നടന്ന …
റോബിന്‍ ബസ് വീണ്ടും നിരത്തിൽ; വഴി നീളെ തടഞ്ഞ് എംവിഡി; ഉദ്യോഗസ്ഥരെ കൂകിവിളിച്ച് നാട്ടുകാർ
റോബിന്‍ ബസ് വീണ്ടും നിരത്തിൽ; വഴി നീളെ തടഞ്ഞ് എംവിഡി; ഉദ്യോഗസ്ഥരെ കൂകിവിളിച്ച് നാട്ടുകാർ
സ്വന്തം ലേഖകൻ: മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര തുടങ്ങിയ റോബിന്‍ ബസ് നാലാമതും തടഞ്ഞ് എംവിഡി ഉദ്യോഗസ്ഥർ. തൃശൂർ പുതുക്കാട്ടു വച്ചാണു ബസ് അവസാനമായി ഉദ്യോഗസ്ഥർ തടഞ്ഞത്. ഉദ്യോഗസ്ഥരെ കൂകിവിളിച്ചു നാട്ടുകാർ പിന്നാലെ പ്രതിഷേധിച്ചു. അങ്കമാലിയിൽവച്ചും പാലായിൽവച്ചും പത്തനംതിട്ടയിൽവച്ചും ബസ് എംവിഡി തടഞ്ഞിരുന്നു. എംവിഡി ഉദ്യോഗസ്ഥർ കടുപ്പിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വഴിനീളെ റോബിൻ ബസിന് …
നവകേരള സദസ്സ്: സഞ്ചരിക്കുന്ന മന്ത്രിസഭ യാത്ര തുടങ്ങി; ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
നവകേരള സദസ്സ്: സഞ്ചരിക്കുന്ന മന്ത്രിസഭ യാത്ര തുടങ്ങി; ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
സ്വന്തം ലേഖകൻ: നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മഞ്ചേശ്വരം പൈവളിഗയില്‍ എത്തി. നവകേരള സദസ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യു മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നവകേരള സദസ്സിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി പ്രത്യേകമായി നിര്‍മിച്ച ബസിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയില്‍ എത്തിയത്. ബസിനെച്ചൊല്ലി ഏറെ …
ഷിക്കാഗോ വെടിവെപ്പ്; മീര വെന്റിലേറ്ററില്‍ തുടരുന്നു; തുടരെ മൂന്ന് ശസ്ത്രക്രിയകള്‍
ഷിക്കാഗോ വെടിവെപ്പ്; മീര വെന്റിലേറ്ററില്‍ തുടരുന്നു; തുടരെ മൂന്ന് ശസ്ത്രക്രിയകള്‍
സ്വന്തം ലേഖകൻ: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന മലയാളിയായ ഗർഭിണിയുടെ ആരോഗ്യനില അതേനിലയിൽ തുടരുന്നു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീര (30) ആണ് ഷിക്കാഗോയിലെ ആശുപത്രിയിൽ കഴിയുന്നത്. സംഭവം നടന്ന ദിവസം അതീവ ഗുരുതരനിലയിൽ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിരുന്നു. മീരയെ കുടുംബ …
ബന്ദികളെ ഒളിപ്പിച്ചത് അൽ ഷിഫ ആശുപത്രിയിലെന്ന് നെതന്യാഹു; അരിച്ചുപെറുക്കി ഇസ്രയേൽ സൈന്യം
ബന്ദികളെ ഒളിപ്പിച്ചത് അൽ ഷിഫ ആശുപത്രിയിലെന്ന് നെതന്യാഹു; അരിച്ചുപെറുക്കി ഇസ്രയേൽ സൈന്യം
സ്വന്തം ലേഖകൻ: ആയിരക്കണക്കിനു പലസ്തീൻകാർ അഭയംപ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദികളാക്കിയവരെ അൽ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ‘ശക്തമായ സൂചന’ കിട്ടിയിരുന്നതായി നെതന്യാഹു പറഞ്ഞു. ‘‘ഗാസയിലെ അൽ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന ഞങ്ങൾക്കു രഹസ്യാന്വേഷണ …
ഞാൻ പാടുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു, ഡീപ്‌ഫേക്കുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി
ഞാൻ പാടുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു, ഡീപ്‌ഫേക്കുകൾ വെല്ലുവിളി സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ‘ഡീപ്‌ ഫേക്ക്’ വീഡിയോകൾ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഷയത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഡൽഹിയിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദീപാവലി മിലൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. “ഞാൻ പാടുന്ന രീതിയിലുള്ളൊരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സാങ്കേതിക …
ടണലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ തായ് സംഘത്തിൻ്റെ സഹായം? രക്ഷാപ്രവര്‍ത്തനം തുടരുന്നു
ടണലില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ തായ് സംഘത്തിൻ്റെ സഹായം? രക്ഷാപ്രവര്‍ത്തനം തുടരുന്നു
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാന്‍ തായിലന്‍ഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി.കെ.സിങ്. അപകടസ്ഥലം സന്ദര്‍ശിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2018-ല്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളേയും പരിശീലകനേയും സാഹസികമായി രക്ഷിച്ച കമ്പനിയുമായാണ് ദൗത്യസംഘം ആശയവിനിമയം നടത്തിയത്. ‘രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള …
യുജിസി പച്ചക്കൊടി കാട്ടി; ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ വിദേശ സ്ഥാപനങ്ങൾ രംഗത്ത്
യുജിസി പച്ചക്കൊടി കാട്ടി; ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ വിദേശ സ്ഥാപനങ്ങൾ രംഗത്ത്
സ്വന്തം ലേഖകൻ: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാനുള്ള മാനദണ്ഡങ്ങൾ യുജിസി കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്തതോടെ ഒട്ടേറെ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചു രംഗത്തെത്തി. ഇറ്റലിയിലെ പ്രശസ്തമായ ആർട്ട്–ഡിസൈൻ സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ടോ മരങ്കോനി യുജിസിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണു വിവരം. ക്യാംപസ് ആരംഭിക്കാൻ മുംബൈ, ഡൽഹി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളാണു പരിഗണിക്കുന്നത്. ലോകത്തെ ആർട്ട്–ഡിസൈൻ പഠനകേന്ദ്രങ്ങളിൽ ആദ്യ …
ഷെങ്കന്‍ വീസ ഡിജിറ്റലാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്; അപേക്ഷകരിൽ വൻ വർധന
ഷെങ്കന്‍ വീസ ഡിജിറ്റലാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്; അപേക്ഷകരിൽ വൻ വർധന
സ്വന്തം ലേഖകൻ: യൂറോപ്പിലേക്കുള്ള ഏകീകൃത വീസയായ ഷെങ്കന്‍ വീസ ഡിജിറ്റലാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതേ തുടര്‍ന്ന് ഷെങ്കന്‍ വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഡിജിറ്റലാവുന്നതോടെ വീസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതിയും വീസ ഡിജിറ്റലാവുന്നതോടെ ഇല്ലാതാവും. ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്‌ഫോം വഴി …