1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്; ദുരിതാശ്വാ സനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി
പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്; ദുരിതാശ്വാ സനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി
സ്വന്തം ലേഖകൻ: സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്തയുടെ വിലയിരുത്തല്‍. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക അനുവദിക്കുമ്പോള്‍ മാത്രം മന്ത്രിസഭയുടെ അനുമതിയെന്നാണ് ലോകായുക്തയുടെ നിലപാട്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ …
സു​പ്രീം​കോ​ട​തി വി​ധി​ക്ക് പുല്ലുവില; ദീപാവലി ആഘോഷം കഴിഞ്ഞപ്പോൾ ഡല്‍ഹി പഴയപടി
സു​പ്രീം​കോ​ട​തി വി​ധി​ക്ക് പുല്ലുവില; ദീപാവലി ആഘോഷം കഴിഞ്ഞപ്പോൾ ഡല്‍ഹി പഴയപടി
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം. ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച …
ഡൗണിങ് സ്ട്രീറ്റിൽ ദീപം തെളിച്ച് ഋഷി സുനാകിന്റെ ദീപാവലി ആഘോഷം; ഗണപതി വിഗ്രഹം മോദിയുടെ സമ്മാനം
ഡൗണിങ് സ്ട്രീറ്റിൽ ദീപം തെളിച്ച് ഋഷി സുനാകിന്റെ ദീപാവലി ആഘോഷം; ഗണപതി വിഗ്രഹം മോദിയുടെ സമ്മാനം
സ്വന്തം ലേഖകൻ: ക്രിസ്മസും ന്യൂഇയറും പോലെ തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലിയും മാറുമ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇടമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസായ ഡൗണിങ് സ്ട്രീറ്റ് 10. ഡൗണിങ് സ്ട്രീറ്റില്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിച്ച് ആഘോഷങ്ങള്‍ ഏതാനം ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ …
കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ
കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ
സ്വന്തം ലേഖകൻ: കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് മരണം സംബന്ധിച്ച് ദുരൂഹത സൃഷ്ടിച്ചതും വിവാദമായതും. പൊലീസിനെ ഏറെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതും അതിന്റെ അന്വേഷണവഴികളും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ടീമിലുണ്ടായിരുന്ന പി.എന്‍. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തി. സഫാരി …
അടിയന്തര ഒഐസി ഉച്ചകോടി; ഏഴ് വര്‍ഷത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് സൗദിയിൽ
അടിയന്തര ഒഐസി ഉച്ചകോടി; ഏഴ് വര്‍ഷത്തിന് ശേഷം ഇറാന്‍ പ്രസിഡന്റ് സൗദിയിൽ
സ്വന്തം ലേഖകൻ: പലസ്തീന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സൗദിയിലെത്തി. അടിയന്തര അറബ് ഉച്ചകോടിയും ഒഐസിയുടെ അസാധാരണ ഉച്ചകോടിയുമാണ് ശനിയും ഞായറുമായി നിശ്ചയിച്ചിരിക്കുന്നത്. ഇബ്രാഹിം റൈസി ഇന്ന് റിയാദിലേക്ക് തിരിക്കുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ) …
കുവൈത്തിലെ ഉയർന്ന വാടക നിരക്ക് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു
കുവൈത്തിലെ ഉയർന്ന വാടക നിരക്ക് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഉയർന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ബാധിക്കുന്നതായി റിപ്പോർട്ട്. അവരുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായി കുവൈത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്. 33 …
ഗാസയിൽ മരണം 11,000 കടന്നു; അൽഷിഫ ആശുപത്രിക്കു സമീപം ഉഗ്രപോരാട്ടം
ഗാസയിൽ മരണം 11,000 കടന്നു; അൽഷിഫ ആശുപത്രിക്കു സമീപം ഉഗ്രപോരാട്ടം
സ്വന്തം ലേഖകൻ: ഗാ​സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ​ഷി​ഫ​യു​ടെ പ​രി​സ​ര​ത്ത് ഇ​സ്രേ​ലി സേ​ന​യും ഹ​മാ​സ് ഭീ​ക​ര​രും ത​മ്മി​ൽ ഉ​ഗ്ര​പോ​രാ​ട്ടം. ഒ​ട്ടേ​റെ ഭീ​ക​ര​രെ വ​ക​വ​രു​ത്തി​യ​താ​യി ഇ​സ്രേ​ലി​സേ​ന അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക്കു താ​ഴെ ഹ​മാ​സി​ന്‍റെ ഭൂ​ഗ​ർ​ഭ ആ​സ്ഥാ​നം ഉ​ണ്ടെ​ന്നാ​ണ് ഇ​സ്ര​യേ​ൽ ആരോപിക്കുന്ന​ത്. ഇ​തി​നി​ടെ ഇ​ന്ധ​നം തീ​ർ​ന്ന​തു​മൂ​ലം അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ നി​ല​ച്ച​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ഷ്റ​ഫ് അ​ൽ …
ലിവിംഗ് ടുഗെതറിന് രജിസ്ട്രേ ഷൻ, ബഹുഭാര്യത്വത്തിന് നിരോധനം; ഉത്തരാബണ്ഡിൻ്റെ സിവിൽ കോഡ്
ലിവിംഗ് ടുഗെതറിന് രജിസ്ട്രേ ഷൻ, ബഹുഭാര്യത്വത്തിന് നിരോധനം; ഉത്തരാബണ്ഡിൻ്റെ സിവിൽ കോഡ്
സ്വന്തം ലേഖകൻ: ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കാനും ലിവ്-ഇൻ റിലേഷനിലുള്ളവര്‍ക്ക് അവരുടെ ബന്ധം രജിസ്റ്റര്‍ ചെയ്യാനുമുള്ള നിയമം കൊണ്ടുവരാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡിന്റെ കരടിലാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീപാവലിക്കുശേഷം വിളിച്ചുചേര്‍ക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പ്രസ്തുത ബില്‍ അവതരിപ്പിക്കും. ബില്‍ പാസായാല്‍ ലിവ്-ഇൻ റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മകനും മകള്‍ക്കും …
ജിമെയിൽ അക്കൗണ്ട് തുറന്നു നോക്കാറില്ലേ? ഉപയോഗിക്കാത്ത ഇമെയിലുകൾക്ക് പൂട്ട്
ജിമെയിൽ അക്കൗണ്ട് തുറന്നു നോക്കാറില്ലേ? ഉപയോഗിക്കാത്ത ഇമെയിലുകൾക്ക് പൂട്ട്
സ്വന്തം ലേഖകൻ: സെർച്ച് രംഗത്തെ ഭീമനായ ഗൂഗിൾ ഈ വർഷം മേയിൽ ഗൂഗിൾ അക്കൗണ്ടുകൾക്കായുള്ള നിഷ്ക്രിയത്വ നയം പരിഷ്കരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഒരു ഗൂഗിൾ (Google) അക്കൗണ്ട് രണ്ട് വർഷമെങ്കിലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ, കമ്പനി അതും അതിന്റെ എല്ലാ ഉള്ളടക്കങ്ങളും 2023 ഡിസംബറിൽ ഇല്ലാതാക്കും—ഇതിൽ ജി മെയിൽ (Gmail), ഡോക്‌സ്, ഡ്രൈവ്, മീറ്റ് …
ട്രാഫിക് പിഴ ഇടാക്കാന്‍ ഏകീകൃത ജിസിസി സംവിധാനം ഉടന്‍; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത വേണം
ട്രാഫിക് പിഴ ഇടാക്കാന്‍ ഏകീകൃത ജിസിസി സംവിധാനം ഉടന്‍; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത വേണം
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഉടന്‍ നടപ്പിലാവും. കഴിഞ്ഞ ബുധനാഴ്ച മസ്‌കറ്റില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ഏകീകൃത ജിസിസി ട്രാഫിക് നിയമലംഘന പിഴ സംവിധാനത്തിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു. ജിസിസി രാജ്യങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും പൊതുവായി സ്വീകരിക്കേണ്ട നടപടികളും …