സ്വന്തം ലേഖകൻ: പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്റ്. വെള്ളിയാഴ്ചയാണ് ഐസ്‍ലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഗ്നിപർവ്വത സ്ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകൾക്ക് സമാനമാണ് ഭൂചലനം. ഇത്രയും ശക്തമായ ഭൂചലനമുണ്ടായാൽ അഗ്നിപർവ്വത സ്ഫോടനമുണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ അത് സംഭവിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു. ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായിരിക്കുന്നത്. വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് …
സ്വന്തം ലേഖകൻ: ലഗേജ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? നിരവധി പേർക്ക് ലഗേജ് തിരികെ ലഭിച്ചിട്ടുണ്ടെങ്കിലും തിരികെ ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ലഗേജ് നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ക്ഷമയോടെ ചില കാര്യങ്ങൾ വളരെ പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്. ലഗേജ് എത്രയും വേഗത്തിൽ തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇതു സഹായിക്കും. വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജ് എത്തുന്നത് ബാഗേജ് കറോസലു (വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകൻ: ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവർ ദ ടോപ്) ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസർക്കാർ. ഉള്ളടക്കത്തിലെ സ്വയംനിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. 1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ് സർവീസസ് (നിയന്ത്രണ) ബില്ലിന്റെ കരട് പുറത്തിറക്കിയത്. അടുത്തമാസത്തിനകം ബില്ലിൽ പൊതുജനങ്ങൾക്കുൾപ്പെടെ അഭിപ്രായവും നിർദേശവുമറിയിക്കാം. കാലപ്പഴക്കമുള്ള നിയമങ്ങളും ചട്ടങ്ങളും മാർഗരേഖകളും …
സ്വന്തം ലേഖകൻ: യൂണിഫോം സിവില്‍കോഡ് അടുത്തയാഴ്ചയോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം പഠിക്കാനായി ചുമതലപ്പെടുത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന ദേശായുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുസംബന്ധിച്ച കരടുറിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയ്ക്ക് കൈമാറുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഏക സിവില്‍കോഡ് നടപ്പിലാക്കുന്നത്. ബില്ല് പാസാക്കാനായി ദീപാവലിക്ക് …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലഗേജ് കൊണ്ടുപോകല്‍. അനുവദിച്ചതിനേക്കാള്‍ തൂക്കമുണ്ടോയെന്ന കാര്യത്തിലും അനുവദനീയമല്ലാത്ത സാധനങ്ങള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാവും. ലഗേജ് പരിശോധന പൂര്‍ത്തിയായി ബോര്‍ഡിങ് പാസ് ലഭിക്കുമ്പോള്‍ തന്നെ യാത്രയുടെ പകുതി സമ്മര്‍ദ്ദം കുറയും. വിമാനത്താവളത്തില്‍ തൂക്കക്കൂടുതലിന്റെ പേരില്‍ പെട്ടി പൊട്ടിക്കേണ്ടിവരികയോ സാധനങ്ങള്‍ ഒഴിവാക്കേണ്ടി വരികയോ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക …
സ്വന്തം ലേഖകൻ: നാസ പ്ലസ് (NASA+) എന്ന പേരില്‍ പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര്‍ വഴിയും നാസ ആപ്പ് വഴിയും സേവനം ആസ്വദിക്കാനാവും. plus.nasa.gov എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ നാസ പ്ലസ് വെബ്‌സൈറ്റിലെത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളും …
സ്വന്തം ലേഖകൻ: കടല്‍ കയറുന്നതിനെ തുടര്‍ന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ. ടുവാലുവിലെ ജനങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഓസ്ട്രേലിയ ഒപ്പിട്ടു. കാലവാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന വശമാണ്, ടുവാലു ദ്വീപിലെ ദുരവസ്ഥയിലൂടെ പുറത്തുവവരുന്നത്. 11,200 മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞന്‍ ദ്വീപ്, കഴിഞ്ഞ വര്‍ഷങ്ങളായി കടലില്‍ …
സ്വന്തം ലേഖകൻ: അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്‍റെ (63) കബറടക്കം മട്ടാഞ്ചേരി ചെമ്പിട്ട പള്ളിയില്‍ ഇന്ന് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ് സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. നാടകങ്ങളിലൂടെയാണ് ഹനീഫ് കലാലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്നും സൗദിയിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിനുള്ള കരാറിൽ ഫ്ലൈ നാസും ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റിയും തമ്മിൽ ഒപ്പുവെച്ചു. അതോറിറ്റിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദിയും നാസ് എയർലൈൻസ് കമ്പനി സി.ഇ.ഒ ബൻദർ ബിൻ അബ്ദുറഹ്മാൻ അൽ മുഹന്നയും കരാറിൽ ഒപ്പുവെച്ചു. നവംബർ …