സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുതിയ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ രാജ്യത്തുള്ള പ്രവാസികള്‍ക്ക് നിലവുള്ളതിന്റെ നാലിലൊന്ന് നിരക്കില്‍ ആറ് മാസത്തെ …
സ്വന്തം ലേഖകൻ: വൈദ്യശാസ്ത്ര മേഖലയെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്‍റെ പേര്. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പടെ …
സ്വന്തം ലേഖകൻ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്തും. ടൂറിസം സാധ്യതകൾ ലക്ഷ്യമിട്ട് കണ്ണൂരിൽനിന്ന് ആഭ്യന്തര സർവീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നവംബർ 15 മുതൽ ദിവസവും ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അഹമ്മദാബാദ്, …
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വരുണ്‍ രാജ് പുച്ചയാണ് മരിച്ചത്. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെയാണ് മരണം. തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ വരുണ്‍ 2022 ഓഗസ്റ്റിലാണ് അമേരിക്കയില്‍ പഠനത്തിന് ചേര്‍ന്നത്. വാല്‍പരാസോ നഗരത്തിലുള്ള ജിമ്മില്‍ ഒക്ടോബര്‍ …
സ്വന്തം ലേഖകൻ: നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. “ബിസിനസ് ലാഭ നികുതി നിയമം” എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈത്തിൽ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് തീരുമാനം. …
സ്വന്തം ലേഖകൻ: ജി.ഡി.പി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വളരെ പിന്നിലാണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡാണ്. ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നിവ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്. …
സ്വന്തം ലേഖകൻ: ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ തങ്ങളുടെ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി ഇസ്രയേല്‍. എക്കാലത്തേയും വലിയ ഭീകരത്താവളമാണ് ഗാസയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആരോപിച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: വ്‌ളോഗര്‍ ‘മല്ലുട്രാവലര്‍’ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശൈശവ വിവാഹം, ഗാര്‍ഹികപീഡനം തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ് കണ്ണൂര്‍ ധര്‍മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാക്കിര്‍ സുബ്ഹാനെതിരേ സമാന ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തത്. ഒന്നരമാസം മുന്‍പ് സൗദി …
സ്വന്തം ലേഖകൻ: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെയാക്കി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകി ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്ക് ഈ മാസം …
സ്വന്തം ലേഖകൻ: ഗാസ കുട്ടികളുടെ ശവപ്പറമ്പായിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. മേഖലയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സംഘര്‍ഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇസ്രയേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎന്‍ നിര്‍ദ്ദേശങ്ങളും അവഗണിച്ച് ആക്രമണം തുടരുകയാണ്. ഇതിനകം പതിനായിരത്തിലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രേയേല്‍ സൈന്യം ഏത് സമയത്തും …