സ്വന്തം ലേഖകൻ: അടുത്ത അധ്യയന വർഷത്തിലേക്ക് സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള ലൈസൻസ് റജിസ്‌ട്രേഷൻ നവംബർ 11ന് തുടങ്ങും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് റജിസ്‌ട്രേഷൻ ക്ഷണിച്ചത്. സ്വകാര്യ മേഖലയിൽ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങാൻ താൽപര്യമുള്ളവർക്ക് നവംബർ 11 മുതൽ ഡിസംബർ 31 വരെ റജിസ്റ്റർ ചെയ്യാം. സ്വകാര്യ സ്‌കൂളുകളും കിന്റർഗാർട്ടനുകളും തുടങ്ങുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും അധികൃതർ …
സ്വന്തം ലേഖകൻ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ‘കേരളീയം 2023’ ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. “കേരളീയത്തെ ലോക ബ്രാൻഡ് …
സ്വന്തം ലേഖകൻ: കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ …
സ്വന്തം ലേഖകൻ: ഇസ്രയേൽ അനുകൂല പോസ്റ്റിട്ടതിനു രണ്ടു മലയാളി നഴ്സുമാർക്കെതിരെ കുവൈത്തില്‍ നടപടിയുണ്ടായിട്ടുണ്ടെന്നു സ്ഥിരീകരിച്ചു വിദേശകാര്യ മന്ത്രാലയം. ഒരു നഴ്സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാൻ നടപടി സ്വീകരിക്കുന്നെന്നുമാണ‌് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ സമൂഹമാധ്യമങ്ങളിലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. കളമശേരി …
സ്വന്തം ലേഖകൻ: കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ച് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. അത്താണിയിലെ ഫ്ലാറ്റിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. …
സ്വന്തം ലേഖകൻ: 2023 ബാലണ്‍ ദ്യോര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. …
സ്വന്തം ലേഖകൻ: ഗാര്‍ഹിക വീസ നിയമത്തില്‍ സമൂല മാറ്റവുമായി കുവൈത്ത്. മൂന്ന് മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന വീട്ടുജോലിക്കാരുടെ വീസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അധികൃതര്‍ അനുമതി നല്‍കി. വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്‌പോണ്‍സര്‍ക്ക് റസിഡന്‍സ് റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേല്‍ വഴിയാണ് ഇതിനുള്ള …
സ്വന്തം ലേഖകൻ: സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ(35) ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാദ്ധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സ്ത്രീ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ …
സ്വന്തം ലേഖകൻ: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികരുടെ ബന്ധുക്കളുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര് കൂടിക്കാഴ്ച നടത്തി. ഇവരുടെ മോചനത്തിനായി കേന്ദ്രം എല്ലാ ഇടപെടലുകളും നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തറില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഖത്തറിലെ പ്രദേശിക കോടതി …