സ്വന്തം ലേഖകൻ: ലോക ജനസംഖ്യ അതിവേഗം പ്രായമാകുകയാണ്. 2020-ൽ, ലോകത്തെ നൂറുകോടി ജനങ്ങളിൽ 60 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരാണ്. പത്തുവർഷംകൊണ്ട് (2030) ആ കണക്ക് 140 കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുചെയ്യുന്നത്. ഇത് ആഗോളതലത്തിൽ ആറിലൊരാളെ പ്രതിനിധാനംചെയ്യും. 2050 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി 210 കോടിയിലെത്തും. 2020-നും 2050-നും ഇടയിൽ …
സ്വന്തം ലേഖകൻ: ഒരു വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് യു എ ഇ. ഷെങ്കൻ മാതൃകയിൽ ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജൻസിയായ വാം റിപ്പോർട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു സർവിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സർവിസ്. തിങ്കളാഴ്ചകളിൽ പുലർച്ച 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) തിങ്കളാഴ്ച 26 സർവീസുകൾ റദ്ദാക്കി. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ സ്റ്റേറ്റ് ഓയിൽ കമ്പനിക്ക് (പിഎസ്ഒ) ദേശീയ വിമാനക്കമ്പനിക്കുള്ള ഇന്ധന വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ, ബഹവൽപൂർ, മുൾട്ടാൻ, ഗ്വാദർ എന്നിവ ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. …
സ്വന്തം ലേഖകൻ: ഡൽഹി കേന്ദ്രീകരിച്ച് വീസാ തട്ടിപ്പുനടത്തിയ സംഘം പിടിയിൽ. ഡൽഹി സൈബർ സെല്ലും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആയിരത്തിലധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തട്ടിപ്പിനിരയായവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനികളിലേക്ക് ജോലി വാങ്ങിത്തരാമെന്നു പറഞ്ഞായിരുന്നു വീസാ തട്ടിപ്പ്. ഒരാളിൽ നിന്ന് …
സ്വന്തം ലേഖകൻ: ശൈത്യകാലത്തിന് തുടക്കമായതോടെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തോത് കുത്തനെ കൂടുന്നത് ഭീഷണിയാകുന്നു. ഞായറാഴ്ച 302 ആയിരുന്ന ശരാശരി വായുനിലവാര സൂചിക തിങ്കളാഴ്ച 309 ആയി ഉയർന്നു. ശനിയാഴ്ച 173 ആയിരുന്ന സ്ഥാനത്താണിത്. വരുംദിവസങ്ങളിൽ 30 ശതമാനം വരെ ഉയരാനാണ് സാധ്യത. 400 നു മുകളിലേക്ക് പോയാൽ അത് അതിഗുരുതരാവസ്ഥയിലേക്ക് എത്തിക്കും. കാൻസറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള …
സ്വന്തം ലേഖകൻ: ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷനുകളിലേക്ക് മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിക്കാത്തതോ ലൈസൻസില്ലാത്തതോ ആയ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. പണം സ്വീകരിക്കുന്നയാൾക്ക് സംഭാവനകൾ ശേഖരിക്കാൻ അനുമതിയുള്ള അംഗീകൃത സ്ഥാപനങ്ങളുമായി ബന്ധം ഉണ്ടെന്ന് ഉറപ്പാക്കണം. സംഭാവനകൾ പണമായി …
സ്വന്തം ലേഖകൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും. രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് കാനഡയ്ക്കു പിന്തുണയുമായി യുഎസും ബ്രിട്ടനും രംഗത്തെത്തിയത്. ഇന്ത്യയില്‍നിന്നു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകേണ്ടിവന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര …
സ്വന്തം ലേഖകൻ: വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പൊലീസിൽ അറിയിക്കണമെന്ന് കേരള പൊലിസിന്റെ അറിയിപ്പ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറിലൂടെ തന്നെയാണ് ഈ പരാതിയും അറിയിക്കേണ്ടതെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു. 9497980900 എന്ന നമ്പറിലാണ് പരാതി നൽകേണ്ടത്. സ്ത്രീ-പുരുഷ ഭേദമന്യെ ബ്ലാക്ക് മെയിലിങ്, …