സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാള്‍ട്ടണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്. ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച …
സ്വന്തം ലേഖകൻ: പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, …
സ്വന്തം ലേഖകൻ: സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം ഒഴിവാക്കാന്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). ഇത് സംബന്ധമായ നിർദേശം പാസി രജിസ്ട്രേഷൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി അധികൃതര്‍ക്ക് നല്കി. ദ്രുതഗതിയിൽ പ്രശ്നം പരിഹരിച്ച് സ്മാർട്ട് കാർഡുകള്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നിലവില്‍ പാസിക്ക് സമര്‍പ്പിക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊളസ്‌ട്രോൾ രോഗികൾ വർധിച്ചതായി റിപ്പോർട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച,കൊളസ്‌ട്രോൾ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് റിപ്പോർട്ടുകൾവെളിപ്പെടുത്തിയത്. രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ-അവൈഷ് പറഞ്ഞു. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ …
സ്വന്തം ലേഖകൻ: ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ഫുട്‌ബോൾ താരം കരീം ബെൻസേമയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പാർലമെന്റ് അംഗം. 2022ലെ ബാലൻ ദ്യോർ പുരസ്‌കാരം റദ്ദാക്കണമെന്നം ആവശ്യമുണ്ട്. ബെൻസേമയ്ക്ക് മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയും രംഗത്തെത്തി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം ബെൻസേമയുടെ പ്രതികരണം വന്നിരുന്നു. ഇതിനു …
സ്വന്തം ലേഖകൻ: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ച സാഹചര്യത്തില്‍ ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ കോണ്‍സുലേറ്റുകളിലെ വീസ സേവനങ്ങൾ നിര്‍ത്തിവെച്ചതായി കാനഡ. ഇതോടെ കാനഡയിലേക്കുള്ള പതിനായിരക്കണക്കിന് വീസ അപേക്ഷകളുടെ നടപടികള്‍ ഇനിയും നീളും. ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള …
സ്വന്തം ലേഖകൻ: അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ 60 ലോജിസ്റ്റിക് സോണുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കും. ലോജിസ്റ്റിക് മേഖലയില്‍ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയില്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകള്‍ നിലവില്‍ വരും. ബീജിങ്ങില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: വീസ ഏജന്റ് ചതിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ കമ്പനിയുടെ പേരില്‍ സൗദിയിലെത്തിയ മലയാളികളായ 150ഓളം പേര്‍ നിയമക്കുരുക്കില്‍ അകപ്പെട്ടു. കമ്പനിയുടെ പേരില്‍ സന്ദര്‍ശക വീസയിലാണ് ഇവരെ എത്തിച്ചത്. തൊഴിലാളികള്‍ ഒളിച്ചോടി (ഹുറൂബ്) യെന്ന് കമ്പനി അധികാരികള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഇനി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ ഇവര്‍ക്ക് നാട്ടില്‍ പോകാനാകൂ. …
സ്വന്തം ലേഖകൻ: താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്‍ …