സ്വന്തം ലേഖകൻ: കരിപ്പുര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ രാത്രി സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് നിലവിൽ പകല്‍ സമയത്ത് മാത്രമാണ് കരിപ്പുരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ എത്തി തൊഴിൽ വീസയിലേക്ക് മാറുന്നത് തടയുമെന്നും അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ പറഞ്ഞു. എൽ.എം.ആർ.എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ …
സ്വന്തം ലേഖകൻ: വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവെെറ്റ് നീട്ടി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് നീട്ടിയിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്. ദേശീയ …
സ്വന്തം ലേഖകൻ: ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ പേരക്കുട്ടികളിൽ ഏറ്റവും സമ്പന്ന എന്നു മാത്രമല്ല, ലോകത്തിലെ കുട്ടികളിൽ തന്നെ ഷാർലറ്റ് സമ്പന്നയാകുന്നു. ഷാർലറ്റിന്റെ …
സ്വന്തം ലേഖകൻ: വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളം ഗിരിധര്‍ …
സ്വന്തം ലേഖകൻ: ലോകമെങ്ങും ചർച്ചാവിഷയമായതായിരുന്നു ബ്രിട്ടനിലെ അതിപ്രശസ്തമായ സൈക്കാമോർ ഗാപ് ട്രീ വെട്ടിമാറ്റിയ സംഭവം. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രമെടുത്തിട്ടുള്ള മരങ്ങളിലൊന്നുകൂടിയായ ഇത് ബ്രിട്ടനിലെ നോർത്തംബർലാൻഡിൽ ഹാഡ്രിയാൻ വാൾ എന്നയിടത്താണു സ്ഥിതി ചെയ്തിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ മരം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. തുടർന്ന് ബ്രിട്ടിഷ് പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും അതിനു ശേഷം 16 വയസ്സുള്ള …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ. ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെയാണ് സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് തടവ് ശിക്ഷയും ഒരു ലക്ഷം ദിനാര്‍ പിഴയും ചുമത്തിയത്. ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ഡോക്ടർമാരുടെ …
സ്വന്തം ലേഖകൻ: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും …
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തൽ. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന …