1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓപ്പറേഷന്‍ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 33 മലയാളികൾ
ഓപ്പറേഷന്‍ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി; സംഘത്തിൽ 33 മലയാളികൾ
സ്വന്തം ലേഖകൻ: ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 235 ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാമത്തെ സംഘം പ്രത്യേക ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 11.02 ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ …
ഉചിതമായ സമയത്ത് ഹമാസിന് പിന്തുണ; ഒപ്പം ചേരും! പൂർണ സജ്ജമാണെന്ന് ഹിസ്ബുല്ല
ഉചിതമായ സമയത്ത് ഹമാസിന് പിന്തുണ; ഒപ്പം ചേരും! പൂർണ സജ്ജമാണെന്ന് ഹിസ്ബുല്ല
സ്വന്തം ലേഖകൻ: ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹമാസ്–ഇസ്രയേൽ സംഘർഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ് ഹിസ്ബുല്ല ഡപ്യൂട്ടി ചീഫ് നാസിം ഖസെമിന്റെ പ്രഖ്യാപനം. ‘ഈ സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാണ്, ഞങ്ങളുടെ വീക്ഷണവും പദ്ധതിയും അനുസരിച്ച് അത് …
സൗദിയിൽ പൊതുശുചിത്വ നിയമലംഘനത്തിന് ഇനി 1,000 റിയാൽ പിഴ; കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടി
സൗദിയിൽ പൊതുശുചിത്വ നിയമലംഘനത്തിന് ഇനി 1,000 റിയാൽ പിഴ; കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടി
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു. 100 മുതൽ ആയിരം റിയാൽ വരെയാണ് പരിഷ്കരിച്ച പിഴ. കൂടാതെ നഷ്ടപരിഹാരവും ഈടാക്കും. ഒക്ടോബർ 15 മുതൽ പരിഷ്കരിച്ച പിഴ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ബോക്സുകൾക്കുള്ളിൽ മാത്രമേ അവ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും പൊതുശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ദിക്കണമെന്നും മുനിസിപ്പൽ, …
കുവൈത്തിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കി അധികൃതർ
കുവൈത്തിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കി അധികൃതർ
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കിആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടി. വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ കാമ്പയിനിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. തുടര്‍ …
കുവൈത്തിലെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്ക​ണം: ഇ​ന്ത്യ​ൻ എം​ബ​സി
കുവൈത്തിലെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്ക​ണം: ഇ​ന്ത്യ​ൻ എം​ബ​സി
സ്വന്തം ലേഖകൻ: ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ഭാ​ഗ​മാ​യി എ​ല്ലാ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും നി​ർ​ത്തി​വെ​ക്കാ​നു​ള്ള കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​ഭ്യ​ർ​ഥി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് പി​റ​കെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി എം​ബ​സി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും ആ​ഘോ​ഷ ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളോ പ​രി​പാ​ടി​ക​ളോ കൂ​ടു​ത​ൽ …
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് ഏഴ് മലയാളികളടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനമെത്തി
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് ഏഴ് മലയാളികളടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനമെത്തി
സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ …
പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍
പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍
സ്വന്തം ലേഖകൻ: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മാതൃഭൂമിയുടെ ഭാഗമായ ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ അമരക്കാരനായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ ഉള്‍പ്പടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല …
ഏകീകൃത ഗള്‍ഫ് വീസ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നേക്കും; ശ്രമങ്ങള്‍ ഊര്‍ജിതം
ഏകീകൃത ഗള്‍ഫ് വീസ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നേക്കും; ശ്രമങ്ങള്‍ ഊര്‍ജിതം
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ അടുത്ത ജനുവരിയോടെ ഏകീകൃത ഗള്‍ഫ് വീസ നടപ്പാക്കിയേക്കുമെന്ന് സൂചന. ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം നേടിയ പദ്ധതിക്ക് വരുന്ന ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി അറിയിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ …
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങാൻ ആകാശ എയർലൈൻസ്
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങാൻ ആകാശ എയർലൈൻസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. …
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാ ന്‍ ഇന്ത്യ; ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഇന്ന്
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാ ന്‍ ഇന്ത്യ; ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഇന്ന്
സ്വന്തം ലേഖകൻ: ഇസ്രയേലില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂര്‍ണതോതിലുള്ള ഒഴിപ്പിക്കല്‍ ഉണ്ടാകില്ല. ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷന്‍ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചത്. ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേഷന്റെ …