സ്വന്തം ലേഖകൻ: ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം …
സ്വന്തം ലേഖകൻ: ഹമാസ് സൈന്യം തട്ടിക്കൊണ്ടുപോയ ഇസ്രയേലുകാരായ ബന്ദികളെ വിട്ടയക്കാതെ, ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്നും ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ഊർജ്ജമന്ത്രി ഇസ്രയേൽ കാറ്റ്സ്. “ഗാസയ്ക്ക് മനുഷ്യത്വരപരമായ സഹായമോ? ഇസ്രായേൽ ബന്ദികളെ നാട്ടിലെത്തിക്കുന്നത് വരെ ഇലക്ട്രിക്കൽ വൈദ്യുതി നിയന്ത്രണം എടുത്ത് മാറ്റില്ല. അവർക്ക് വാട്ടർ ഹൈഡ്രന്റ് തുറന്ന് നൽകില്ല. ഇന്ധന ട്രക്ക് പ്രവേശിക്കില്ല. …
സ്വന്തം ലേഖകൻ: വിമാനത്താവളത്തിൽ അനധികൃത ടാക്സി സേവനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തുമെന്ന് കുവൈത്ത്. നിയമലംഘകർ പൗരത്വമില്ലാത്തവരെങ്കിൽ 2 ദിവസം തടവിലിടാനും 2 മാസത്തേക്ക് വാഹനം കണ്ടുകെട്ടാനുമാണ് നിർദേശം. ഇന്നു മുതൽ പരിശോധന ശക്തമാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദേശിച്ചു. …
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. മുംബെെ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയതായാണ് …
സ്വന്തം ലേഖകൻ: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. അജ്ഞാത അക്രമി സംഘമാണ് പാകിസ്ഥാനിൽ വച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത്. എൻഐഎ ഷാഹിദ് ലത്തീഫിനെതിരെ UAPA ചുമത്തിയിരുന്നു. ബുധനാഴ്ച പാകിസ്താനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. 1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലായി. …
സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ത്തില്‍ മരിച്ചവരുടെ എണ്ണം 3500 ആയി ഉയര്‍ന്നു, ഇതുവരെ 1,200 ഇസ്രായേലികളും (170 സൈനികര്‍ ഉള്‍പ്പെടെ) 950 പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ ഏക വൈദ്യതി വൈദ്യുതി നിലയത്തില്‍ 10-12 മണിക്കൂറിനുള്ളില്‍ ഇന്ധനം തീരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് …
സ്വന്തം ലേഖകൻ: ഗാസയ്‌ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടനെന്ന് സൂചന. ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ് യു എന്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയും ഗാസയില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ …
സ്വന്തം ലേഖകൻ: അടുത്ത വർഷം ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2023ന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്ന് തുടക്കം. സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമില്ല. എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. മൊബൈൽ ടിക്കറ്റുകളും ലഭിക്കും. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ്. ‘കുവൈത്ത് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ്പ് വഴിയോ ആണ് ലീവിനായി അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൻറെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം …
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും നിരീക്ഷിച്ചു വരികയാണ്. ഇന്ത്യന്‍ എംബസി എന്തിനും സജ്ജം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുടുംബം പറഞ്ഞു. ഇസ്രയേലിലുള്ള …