1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേല്‍ സംഘര്‍ഷം: ബെത്‌ല ഹേമില്‍ ഹോട്ടലില്‍ 200 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഇസ്രയേല്‍ സംഘര്‍ഷം: ബെത്‌ല ഹേമില്‍ ഹോട്ടലില്‍ 200 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ: കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേ പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം 200-ഓളം മലയാളികളുണ്ടെന്നാണ് വിവരം. നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്ന് മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ മലയാളിയായ ജോയ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുമ്പോഴാണ് സൈറണ്‍ കേള്‍ക്കുന്നതും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് …
ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും യുഎസും
ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും യുഎസും
സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഒരു നഴ്‌സും ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കൽ എയ്ഡ് …
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ ടൂറിസം മന്ത്രി
സ്വന്തം ലേഖകൻ: ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി. ഇത് സംബന്ധിച്ച് ജി.സി.സി ടൂറിസം മന്ത്രിമാർ ഏകകണ്ഠമായ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഒമാൻ ടി.വിയോട് സംസാരിക്കവെ ആണ് മന്ത്രി സലിം അൽ …
ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; 2022ല്‍ സ്വകാര്യ മേഖലയിൽ 23% വര്‍ദ്ധന
ഒമാനില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുന്നു; 2022ല്‍ സ്വകാര്യ മേഖലയിൽ 23% വര്‍ദ്ധന
സ്വന്തം ലേഖകൻ: ഒമാനിലെ തൊഴില്‍ കമ്പോളത്തില്‍ വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കഴിഞ്ഞവര്‍ഷം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. കോവിഡാനന്തരം ഒമാനിലെ തൊഴില്‍ മേഖല അതിവേഗം വളരുന്നു എന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. …
ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കാൻ കുവൈത്ത് മുൻസിപ്പാലിറ്റി; 7 മണിക്കൂർ പ്രവൃത്തി സമയം
ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കാൻ കുവൈത്ത് മുൻസിപ്പാലിറ്റി; 7 മണിക്കൂർ പ്രവൃത്തി സമയം
സ്വന്തം ലേഖകൻ: കുവൈത്ത് മുൻസിപ്പാലിറ്റിയിൽ ഫ്‌ലെക്‌സിബിൾ സമയം നടപ്പിലാക്കുന്നു. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ ഒതൈബി പുറത്തിറക്കി. മുനിസിപ്പൽ കൗൺസിൽ ഉത്തരവ് അനുസരിച്ച് രാവിലെ 7 മണി മുതൽ 9 മണി വരെ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാം. ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. …
കുവൈത്തില്‍ പരിശോധന ശക്തം; മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെ നാടുകടത്തി
കുവൈത്തില്‍ പരിശോധന ശക്തം; മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെ നാടുകടത്തി
സ്വന്തം ലേഖകൻ: കുവൈത്തില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് …
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
സ്വന്തം ലേഖകൻ: ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം. 140 കോടി ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതുമെഡല്‍ …
റാസൽഖൈമ–ഒമാൻ ബസ് സർവീസ് ആരംഭിച്ചു; നിരക്കുകളും സ്റ്റോപ്പുകളും അറിയാം
റാസൽഖൈമ–ഒമാൻ ബസ് സർവീസ് ആരംഭിച്ചു; നിരക്കുകളും സ്റ്റോപ്പുകളും അറിയാം
സ്വന്തം ലേഖകൻ: ദുബായിലെ വിവിധ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് കൂടുതൽ ബസ് സർവീസുകൾ എത്തുന്നു. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കാണ് ഇന്ന് മുതൽ ബസ് സർവീസ് റാസൽഖെെമയിൽ നിന്നും ആരംഭിക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്കായി യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. രാവിലെ 8 മുതൽ വൈകിട്ട് …
കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്‌സ്; സൗദിയിലെ 9 നഗരങ്ങളിലേക്ക് പറക്കാം
കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്‌സ്; സൗദിയിലെ 9 നഗരങ്ങളിലേക്ക് പറക്കാം
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്നു സർവീസ് പുനരാരംഭിക്കും. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആണ് ഉണ്ടായിരിക്കുക. യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 സർവീസുകൾ ആണ് ഉണ്ടായിരിക്കുക. ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് …
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ കൂട്ടപിരിച്ചുവിടൽ; 800ലധികം പ്രവാസികൾ പുറത്തേക്ക്
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ കൂട്ടപിരിച്ചുവിടൽ; 800ലധികം പ്രവാസികൾ പുറത്തേക്ക്
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അടുത്തിടെ കൂട്ടത്തോടെ വിദേശികളെ പിരിച്ചുവിട്ടതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ ജോലിക്കാരെയും കുവൈത്ത് പിരിച്ചുവിടുന്നു. 800ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും സ്വകാര്യ മേഖലയില്‍ വിദേശികളെ …