സ്വന്തം ലേഖകൻ: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്കയിൽ മലയാളികൾ. സംഘർഷം ശക്തമായ അതിർത്തി മേഖലകളിൽ നൂറിലധികം മലയാളികളാണുള്ളത്. ഖിര്യാത് ഷെമോനയിലടക്കം നിരവധി മലയാളികൾ കെയർ ഗിവർമാരായി പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ ഇല്ലെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചിച്ച് കാത്തിരിക്കുന്നവരാണ് കൂടുതലും. ഒക്ടോബർ എട്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള ഹൈഫയിലേക്ക് അയച്ചത്. …
സ്വന്തം ലേഖകൻ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ കൂട്ടപ്പലായനം. റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റടിക്കുന്നതിനു മുൻപ് ജനങ്ങളോട് ഒഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും …
സ്വന്തം ലേഖകൻ: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹെദി (27) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. നസീർ അഹമ്മദ് തൗഹെദി, ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാണെന്ന് പോലീസ് അറിയിച്ചു. …
സ്വന്തം ലേഖകൻ: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടൽ മുറിയിലെത്തിയവരെ ചോദ്യം ചെയ്യുമെന്ന് കമ്മിഷണർ പുട്ട വിമാലാദിത്യ. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് അയക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതായാണ് …
സ്വന്തം ലേഖകൻ: നടന് ടി.പി. മാധവന് (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുതൽ 14 വയസ് വരെ …
സ്വന്തം ലേഖകൻ: ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് …
സ്വന്തം ലേഖകൻ: ഹമാസ് ഭീകരർ ഗാസ സ്ക്വയറിലെ നോവ ഉത്സവവേദിയിൽ നടത്തിയ കൂട്ടക്കുരുതിയുടെ ഓർമയിൽ ആയിരങ്ങൾ ഒത്തുചേർന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് റെയിം പാർക്കിംഗിൽ നോവ ഉത്സവത്തിനിടെ ഹമാസ് ഭീകരർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. 364 പേരെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെ കണ്ണീർപ്രണാമം അർപ്പിക്കാൻ ഒത്തുകൂടിയത്. …
സ്വന്തം ലേഖകൻ: ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ് സിംഗ് സെയ്നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ …
സ്വന്തം ലേഖകൻ: സൈബര്‍ തട്ടിപ്പിനിരയായ ചെന്നൈയിലെ വ്യവസായിക്ക് രണ്ട് കോടി രൂപ നഷ്ടമായി. തട്ടിപ്പുകാര്‍ അയച്ച് ഇമെയിലില്‍ വിശ്വസിച്ച് കമ്പനിയില്‍ നിന്ന് വലിയൊരു തുകയാണ് ഫേക്ക് അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കമ്പനിയുടെ വിതരണക്കാരന് എന്ന വ്യാജേന ഇ-മെയിലയച്ച് പണം തട്ടുകയാണുണ്ടായത്. kunal1113@gmail.com എന്ന മെയില്‍ എക്കൗണ്ടാണ് ഉപയോഗിച്ചത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ എസ്ബിഐ അക്കൗണ്ടില്‍നിന്നാണ് പണം …